Lucifer : The Fallen Angel [ 5 ] 175

  • Previous Part:
  • Lucifer : The Fallen Angel [ 4 ]

    വളരെ ശാന്തതയിൽ ഒഴുകി എത്തുന്ന ഫോർഡ് ഇവോസ്. ഒരു വല്ലത്ത വശ്യത അവൾക്കുണ്ടായിരുന്നു.

    ആ വണ്ടി തന്റെ അടുത്തേക്ക് എത്തും തോറും നഥിയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.

    അവളുടെ മുന്നിലായി ആ കറുത്ത സുന്ദരി വന്നു നിന്നു.

    “ഹേയ്… നഥി…”

    മെല്ലെ വിൻഡോ തുറന്നുകൊണ്ട് ലൂസി അവളെ വിളിച്ചു.

    അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ തന്നെ ആയിരുന്നു. ഇളം പച്ച നിറത്തിൽ വെളുത്ത കുത്തുകൾ ഉള്ള മിൽക്ക്മെയ്ഡ് മിഡി ആയിരുന്നു അവളിട്ടിരുന്നത്.

    പൊതുവേ ഏതു ഡ്രെസ്സും ചേരുന്ന ശരീര പ്രകൃതി ആയിരുന്നു അവളുടേത്.

    അവൾ മെല്ലെ മറു വശത്തായി ചെന്ന് കയറി. ലൂസി അപ്പോളും അവളെ തന്നെ നോക്കിയിരിക്കുവായിരുന്നു.

    “ഹലോ…

    താൻ ഒക്കെയല്ലേ…”

    അവന്റെ കണ്ണിനു മുന്നിലൂടെ അവൾ കൈ വീശിക്കൊണ്ട് ചോദിച്ചു.

    അത് കേട്ടപ്പോൾ അവൻ തിരികെ സ്വാബോധത്തിലേക്കു വന്നു.

    “യെസ് ഞാൻ ഒക്കെയാണ്…

    എന്നാൽ പോകാം..?”

    അവൻ തല കുലുക്കിക്കൊണ്ട് പറഞ്ഞു.

    “ഹ്മ്മ്‌… ഹ്മ്മ്‌…”

    അവൾ വെളിയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് ഒന്ന് മൂളി.

    അവിടെ നിന്നും നേരെ അവർ പോയത് എർത്സ് ഹെവൻ എന്ന മാളിലേക്കായിരുന്നു ആയിരുന്നു അവിടെ നിന്നും ഫുഡ്‌ കഴിച്ചു.

    “ഇനി എങ്ങോട്ടാണ് മൈ ഡിയർ…”

    ആദം അവളോടായി ചോദിച്ചു.

    “ഒരു സിനിമ ആയാലോ…?”

    “ഹ്മ്മ്‌… ആവാം…”

    അവളുടെ ചോദ്യത്തിന് അവൻ സമ്മതം മൂളി.

    മാളിനുള്ളിൽ തന്നെ ഉള്ള ലൈറ്റ് ബ്രിങ്ങർ എന്ന തിയേറ്ററിലേക്ക് അവർ പോയി.

    അവിടെ ഫിനാലെ എന്ന ഐറിഷ് പടം ആയിരുന്നു കാണിച്ചുകൊണ്ടിരുന്നത്.

    വായന പോലെ തന്നെ നഥിക്ക് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു സിനിമയും.

    “ലിയാം ബ്രെന്നൻ എന്ന് പറയുന്ന ആളാണ്‌ ഈ പടത്തിന്റെ ഡയറക്ടർ…”

    നഥി എക്സൈറ്റ്മെന്റൊടെ പറഞ്ഞു.

    “… പുള്ളി എന്ന് പറഞ്ഞാൽ ഡിസാസ്റ്റർ ജേണറിൽ ഒരു സംഭവം ആണ്…”

    അവൾ തുടർന്ന്.

    ലൂസി ഇതെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.

    ലോകം മുഴുവൻ നശിപ്പിക്കാൻ വരുന്ന അന്യ ഗ്രഹ ജീവികളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുന്ന മനുഷ്യർ അതായിരുന്നു സിനിമയുടെ പ്രമേയം.

    പടം തുടങ്ങി അവസാനിക്കുന്നിടം വരെ അവളുടെ കണ്ണുകൾ സ്‌ക്രീനിൽ തന്നെ ആയിരുന്നു. ലൂസിയുടെ കണ്ണുകൾ അവളുടെ കണ്ണുകളിലും.

    ഇടയ്ക്കൊക്കെയും അവളുടെ കണ്ണുകളിലും മുഖത്തും ഭാവങ്ങൾ മാറി മാറി വന്നു.

    സിനിമ കഴിഞ്ഞിറങ്ങിയപ്പോളേക്കും വൈകുന്നേരം ആയിരുന്നു.

    അവൾ സിനിമയിലെ സിനുകളെ കുറിച്ച് തന്നെ അവനോടു സംസാരിച്ചുകൊണ്ടിരുന്നു.

    “ലൂസി ആ സീൻ അടിപൊളി അല്ലായിരുന്നോ…

    നായകനെ രക്ഷിക്കാൻ വേണ്ടി നായിക ഫൈറ്റ് ചെയ്യുന്നതും. അതിനിടെ നായികക്ക് പരുക്ക് പറ്റി കഴിഞ്ഞു നായകൻ അതിന്റെ ദേഷ്യത്തിൽ ആ ഏലിയനെ കൊല്ലുന്നതും…

    4 Comments

    1. ഒരു കഥ പോസ്റ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു

    2. ♥️♥️♥️♥️♥️♥️

    Comments are closed.