അങ്ങനെ കാറിൽ ഞങ്ങൾ തിരിച്ചു, നാട്ടിലേക്കുള്ള യാത്ര….
?????
രണ്ടു ദിവസത്തെ നീണ്ട യാത്രയ്ക്ക് ശേഷം, ഞാനെന്റെ വീട്ടുപടിക്കൽ തിരിച്ചെത്തി. കാറിൽ നിന്നും വീട്ടിലേക്ക് കയറുമ്പോൾ, എന്തൊ ഒരു വിരസത, വാതിൽ തുറന്ന് അകത്തേക്ക് കയറിയതും , ഹോളിൽ ഇരിക്കുന്ന അമ്മയെ ആണ് കണ്ടത്, എന്തു കൊണ്ടോ ആ മുഖത്തേക്കു നോക്കാൻ, എനിക്കും സാധിച്ചില്ല. മുഖം തിരിച്ചു കൊണ്ട് ഞാൻ എന്റെ മുറിയിലേക്ക് നടന്നു.
എന്റെ മുറിയിൽ ബെഡിൽ കിടക്കുമ്പോഴാണ്, വാതിൽ തുറന്നു കൊണ്ട് പാർവതി അകത്തേക്ക് വന്നത്. ഒരു കുറ്റബോധത്തോടെ ആണ് ഞാനവളുടെ മുഖത്തേക്ക് നോക്കിയത്. അവളോട് ഒന്നും പറയാൻ കഴിയാത്ത അവസ്ഥ.
ശിവ
എന്താ
അത് ഞാൻ
പാർവതി പ്ലീസ്, എന്നെ കുറച്ചുനേരത്തേക്ക് ഒറ്റക്ക് വിടാമോ
മറുത്തൊന്നും പറയാതെ അവള് മുറി വിട്ടു പോയപ്പോൾ, ആ സത്യം ഞാൻ മനസ്സിലാക്കി. ഇനിയൊരിക്കലും അവളെ എനിക്ക് സ്നേഹിക്കാൻ ആവില്ല.
യാത്രയുടെ ക്ഷീണം ആവാം, ഞാൻ നന്നായി ഒന്ന് കിടന്നുറങ്ങി, രാത്രി 7 മണിയോടുകൂടി, ഒരു തണുത്ത കൈ സ്പർശം , എന്റെ നെറ്റിയിൽ അനുഭവപ്പെട്ടു. ഞാൻ പതിയെ മിഴികൾ തുറന്നു നോക്കിയപ്പോൾ, അതു പാർവ്വതി ആയിരുന്നു.
അവളുടെ ആ സ്പർശനം പോലും എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല, അവളുടെ സ്പർശനം എന്നെ ചുട്ടു പൊള്ളിക്കുന്നതുപോലെ തോന്നി. കുറ്റബോധത്തിൽ നിന്ന് ഉടലെടുത്ത അപകർഷതാബോധം ആയിരിക്കാം എന്നെ അത്തരത്തിലേക്ക് ചിന്തിക്കുവാൻ പ്രേരിപ്പിച്ചത്.
ഇത്രയും നാൾ ജീവിച്ചിരിപ്പില്ലാത്ത ഒരു പെണ്ണിന്റെ പേരും പറഞ്ഞു,എന്നെ സ്നേഹിച്ചവളെ ഞാൻ കണ്ണീര് കുടിപ്പിച്ചു. ഞാൻ പറഞ്ഞ വാക്കുകൾ എല്ലാം എത്രമാത്രം അവളെ കുത്തി നോവിച്ചിട്ടു ഉണ്ടാകും, മനസ്സിൽ ആ ചിന്തകൾ ഉണരുമ്പോൾ എല്ലാം എന്റെ നെഞ്ചിനകത്ത് ആളിക്കത്തുന്നു ഒരു തീയുണ്ടായിരുന്നു .
ഞാൻ എന്തൊക്കെ ചെയ്തിട്ടുണ്ട്, അതൊന്നും കാര്യമാക്കാതെ പവിത്രമായ പ്രണയം എനിക്ക് പകർന്നു തന്ന അവളെ സ്നേഹിക്കുവാൻ എനിക്ക് ഇനി അർഹതയില്ല. പാപിയാണ് ഞാൻ.
പാർവതി നീ ആ കൈ ഒന്നെടുക്കുമോ
എന്റെ വാക്കുകൾ കേട്ടതും അവൾ കൈ പെട്ടെന്നുതന്നെ വലിച്ചു. പക്ഷേ അവളുടെ മുഖത്ത് നിഴലിച്ച ആ ദുഃഖഭാവം കണ്ടില്ലെന്ന് ഞാനും നടിച്ചു.
ശിവ ഭക്ഷണം കഴിക്കണ്ടേ
വേണ്ട എനിക്ക് ഇപ്പൊ വിശക്കുന്നില്ല
രാത്രി പട്ടിണി കിടക്കാൻ പാടില്ലെന്നാണ്
ഒരു ദിവസം പട്ടിണികിടന്ന് എന്നു വെച്ച് ആരും ചത്തോന്നും പോവില്ല
ശിവ…
ഒന്ന് ശല്യം ചെയ്യാതെ പോയി തരുവോ
Body jeevanode vtl bharya aayitund enn manassilayiii….
Arunanjali evde???
കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….
Uff ❤❤
Adipoli aayitund ?
Waiting ayyirunnu
???