LoVe & WaR 4 [ പ്രണയരാജ] 491

ആ സമയം മുറിയുടെ വാതിലിനു അനക്കം കണ്ടതും, അവൻ ഉറക്കം നടിച്ചു കൊണ്ട് കിടന്നു.വാതിൽ പതിയെ തുറന്നു കൊണ്ട് പാർവതി മുറിയിലേക്ക് കടന്നു വന്നു. അവളുടെ കാൽ കൊലുസിന്റെ ശബ്ദം അരികിലേക്ക് അടുക്കുന്നത് അവന്റെ കാതുകളിൽ അടിച്ചു കൊണ്ടിരുന്നു, ആ നിമിഷങ്ങളിൽ അവന്റെ ഹൃദയം അകാരണമായി അതിവേഗത്തിൽ തുടിച്ചു.

ഒരു നിമിഷം കാൽ കൊലുസുകൾ ശബ്ദിക്കാൻ മറന്നപ്പോൾ അവന്റെ മിഴികൾ തുറക്കുവാൻ ആയി വെമ്പൽ കൊള്ളുകയായിരുന്നു, തന്റെ കവിളിൽ നനവുള്ള ഒരു ചൂട് പടർന്നപ്പോൾ, അവൻ്റെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും ഉണർന്നിരുന്നു, അവളുടെ ചുംബനം അവൻ്റെ മനസ്സിന്റെ കോണിലെ പ്രണയ വൃക്ഷത്തെ തന്നെ ആട്ടി ഉലച്ചിരുന്നു.

ഒരു സെക്കൻഡ് കൊണ്ട് അവസാനിച്ച ആ ചുംബനം പകർന്ന സുഖത്തിലേക്ക് ആഴ്ന്നിറങ്ങും മുന്നേ കണ്ണുനീർത്തുള്ളിയുടെ ചുട്ടു പൊള്ളിക്കുന്ന വേദന അവന്റെ കവിൾത്തടങ്ങൾ അറിഞ്ഞിരുന്നു, പാർവ്വതി കരയുകയാണ് എന്ന സത്യം ഉൾക്കൊള്ളുവാൻ അവനു സാധിച്ചിരുന്നില്ല, അവളുടെ മിഴികൾ ഈറനണിഞ്ഞ ആ നിമിഷങ്ങൾ അവനും വേദനാജനകമായാണ് പ്രതീതമായത്.

മുറിയിലെ ലൈറ്റുകൾ തെളിഞ്ഞ നിമിഷം, ശിവ അനങ്ങാതെ കിടക്കുകയായിരുന്നു , കുറച്ചുനേരത്തേക്ക് മുറിയിൽ ഉണർന്ന കൊച്ചു ശബ്ദങ്ങൾ അവൻ കാതോർത്തിരുന്നു. അടുത്ത ക്ഷണം ആ മുറിയെ അന്ധകാരമാക്കികൊണ്ട് ലൈറ്റുകൾ  അണഞ്ഞു.

തന്റെ മുറിക്കു മാത്രമല്ല, തന്റെ ജീവിതത്തിലും അന്ധകാരം പരന്നിരിക്കുന്നു. തന്നെ ആത്മാർത്ഥമായി പ്രണയിക്കുന്ന, പാർവതിയുടെ പ്രണയം കണ്ടില്ലെന്ന് നടിക്കുന്നത് വേദനാജനകമാണ്. പക്ഷേ, ഞാൻ അവൾക്ക് ചേരില്ല, എന്നോടൊത്ത് ഉള്ള ജീവിതം എന്നും  അവർക്ക് വേദനാജനകമായിരിക്കും, അവളുടെ അഭാവത്തിൽ ഇനി എനിക്ക് ഒരു ജീവിതം ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷേ ആ വേദനയാണ് എനിക്കുള്ള ശിക്ഷ.

അന്ധകാരത്തിന് സുഹൃത്തായ നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട്, പാർവ്വതിയുടെ ദുഃഖത്തിൻ്റെ അശരീരി ഉയർന്നു വന്നു. രാത്രിയുടെ ഈ യാമങ്ങളിൽ നിദ്രയില്ലാതെ അടക്കിപ്പിടിച്ച ദുഃഖങ്ങളെ കണ്ണീരിലൂടെ അവൾ ഒഴുക്കിക്കളയുകയാണ്..

പാർവതി…

ശിവ അറിയാതെ അവളെ വിളിച്ചു പോയി. അവന്റെ ശബ്ദം ഉയർന്നതും കുറച്ച് നേരത്തേക്ക് നിശബ്ദത പരന്നു.

പാർവതി താൻ വിളിച്ചത് കേട്ടില്ലേ…..

എന്താ ശിവ വെള്ളം വല്ലതും വേണോ..

കണ്ണുനീർ തുടച്ചു കൊണ്ട് ഒരു ഉത്തമ ഭാര്യയെ പോലെ ,അവൾ അവന്റെ ആവശ്യം എന്താണെന്ന് അറിയുവാനായി ചോദിച്ചു.

താൻ കരയുകയായിരുന്നോ…

ഞാനോ.. ഏയ് ഇല്ലല്ലോ…

താൻ കള്ളം പറയണ്ട ,ഞാൻ കേട്ടു.

Updated: January 3, 2021 — 9:24 pm

56 Comments

  1. Body jeevanode vtl bharya aayitund enn manassilayiii….
    Arunanjali evde???

    1. പ്രണയരാജ

      കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….

  2. Uff ❤❤
    Adipoli aayitund ?

  3. കിരാതൻ

    Waiting ayyirunnu

Comments are closed.