പിന്നീടൊരിക്കൽ വരാം വാസു ഏട്ടാ.. ഒരു ജോലിയുടെ ആവശ്യത്തിനായി വന്നതാ പോവുമ്പോ അജയേട്ടനയും ഗായത്രിചേച്ചുയെയും ഒന്നു കാണാം എന്ന് കരുതി
എന്നാൽ ശരി മോൻ ചെല്ല്..
എനിക്കൊന്ന് പഞ്ചായത്ത് ഓഫീസിലേക്ക് പോവണം
എന്നാ ശരി ചേട്ടാ..
അതും പറഞ്ഞുകൊണ്ട് ഞാൻ വേഗം കാറിനടുത്തേക്ക് പാഞ്ഞു, ഡോർ തുറന്ന് കാറിൽ കയറിയതും പൊട്ടിക്കരഞ്ഞു പോയി
എടാ ശിവ എന്താടാ
അരുണേ നീ വണ്ടി എടുത്തെ
എന്റെ അവസ്ഥ കണ്ടിട്ടാവണം മറുത്തൊന്നും പറയാതെ അവൻ വണ്ടി മുന്നോട്ടെടുത്തു. കാറിന്റെ പിൻസീറ്റിൽ ആയിരുന്നു ഞാൻ കയറിയത്, സീറ്റിൽ കടന്നുകൊണ്ട് ഞാൻ വിങ്ങി പൊട്ടിക്കരയുകയായിരുന്നു.
ഉണ്ണിമോളുടെ ആ കുഞ്ഞു മുഖം, മായാതെ മനസ്സിൽ തെളിഞ്ഞുനിന്നു, മുഖം ഓർമ്മ വരുന്തോറും എന്റെ മിഴികൾ പോരാതെ പെയ്തിറങ്ങുകയായിരുന്നു. ആരെയാണോ ഞാൻ തേടി വന്നത്,അവൾ ഇന്ന് ജീവനോടെ ഇല്ല.
ആർക്കുവേണ്ടിയാണോ പാർവ്വതിയെ ഞാൻ കണ്ണീരു കുടിപ്പിച്ചത്,അവൾ ഇന്ന് ജീവനോടെ ഇല്ല. എല്ലാം എന്റെ തെറ്റ്, പാർവതിയോട് ഞാൻ ചെയ്തതെല്ലാം തെറ്റു മാത്രമാണ് , ഉണ്ണി മോൾക്ക് നടന്നത് ഞാൻ അറിയാതെ പോയത് എന്റെ തെറ്റ്. അവസാനമായി ഒരു നോക്ക് പോലും കാണാനായില്ലല്ലോ.
ജീവിതത്തോട് തന്നെ വെറുപ്പ് തോന്നിപ്പോയ നിമിഷം ആയിരുന്നു. ഈ യാത്രയിൽ അത്രയും ഉണ്ണിമോളെ കുറിച്ച് എനിക്കുണ്ടായിരുന്ന ചിന്തകൾ. അവളെന്നെ കാത്തിരിക്കരുത് എന്ന് ഞാൻ പ്രാർത്ഥിച്ചു, വിവാഹം കഴിഞ്ഞിരുന്നു കേൾക്കാൻ ആഗ്രഹിച്ചു. പക്ഷെ അവൾ ജീവനോടെ ഉണ്ടാവണമെന്നും , ഒരു നോക്ക് അവളെ കാണണമെന്നും ഞാൻ പ്രാർത്ഥിച്ചിട്ടില്ല.
അമ്മയ്ക്കും അച്ഛനും അറിയാമായിരുന്നോ..? അവരെന്തിനാണ് എന്നിൽ നിന്നും ഇത് മറച്ചു വെച്ചത്. സന്തോഷത്തിന്റെ ഓർമ്മകളായിരുന്നു ഉണ്ണിമോൾ എന്നും എനിക്ക്, എന്നാൽ ഇന്ന് കനലെരിയുന്ന ഓർമ്മ മാത്രമായി
എടാ ശിവ എന്താടാ പ്രശ്നം
എടാ അരുൺ നമ്മൾ തേടി വന്ന ആൾ ഇവിടെ ഇല്ലെടാ
നീ അവരുടെ അഡ്രസ്സ് വങ്ങിയോ, നമുക്ക് അവിടെ പോകാം
അവിടെ നമുക്ക് പോകുവാൻ ആവില്ല
നീ എന്തൊക്കെയാ ഈ പറയുന്നേ..
എടാ അവൾ ഇപ്പോൾ ജീവനോടെ ഇല്ല
ശിവ
അതേടാ… ഞാൻ ഇപ്പോഴാ അറിഞ്ഞത്
എന്നാ ഇനി നാട്ടിലേക്ക് തിരിക്കുക അല്ലേ..
അതേടാ….
Body jeevanode vtl bharya aayitund enn manassilayiii….
Arunanjali evde???
കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….
Uff

Adipoli aayitund ?
Waiting ayyirunnu
???