മിഴികൾ ഞാനറിയാതെ ഈറനണിഞ്ഞിരുന്നു, അറിയാതെ പോയ ഒരു പ്രണയം, ബാല്യത്തിൽ വിടരാൻ മടിച്ചു പോയ പ്രണയം, യൗവനത്തിലെ പടിവാതിലിൽ ആണ് മൊട്ടിട്ടത്, ആ പുഷ്പംവിടരും മുൻപേ… ആ പ്രണയത്തിന്റെ അവകാശി എന്നെ വിട്ടു പോയിരിക്കുന്നു. പരിചരിക്കാൻ അവകാശി ഇല്ലാത്ത പ്രണയം ഒരിക്കലും പുഷ്പിക്കില്ല അത് കരിഞ്ഞു ഉണങ്ങും. മനസ്സിലെ വേദന കൊണ്ടാവും ഞാൻ ഉറക്കെ വിളിച്ചുപോയി.
വാസു ഏട്ടാ
അതെ മോനെ…
ഹലോ മെമ്പറെ
അവിടേക്ക് ഒരാൾ കൂടി കടന്നു വന്നു .
ആരിത് ശങ്കരനോ….
അത് മെമ്പറെ ഞാനൊരു കാര്യം ചോദിക്കാൻ, അല്ല, അത് ഇതാരാ മെമ്പറെ
നിനക്ക് ഓർമ്മയുണ്ടോ നമ്മുടെ പഴയ ബാങ്ക് മാനേജർ വിജയൻ സാറേ
ആ എനിക്ക് നല്ല ഓർമ്മയുണ്ട്, നല്ല മനുഷ്യനാണ്
വിജയ് സാറിന്റെ മോനാ…
എന്റെ മോനെ, എന്താ മോന്റെ. പേര്
ശിവ
അച്ഛനോട് അന്വേഷണം പറയണം,കേട്ടോ.. അല്ലാ മോനെന്താ ഇവിടെ..
ശങ്കരാ അജയനെയും ഗായത്രിയെയും അന്വേഷിച്ചു വന്നതാ , അവരുടെ കാര്യം കുട്ടി അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു
മെമ്പറെ ഞാൻ കേട്ടത്, അവരുടെ കൊച്ച് അതിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ്
താൻ ആ വണ്ടി കണ്ടതല്ലേ.. ശങ്കരാ… രക്ഷപ്പെടുമെന്ന് തനിക്ക് തോന്നുന്നുണ്ടോ
അത് ഇല്ല മെമ്പറെ പക്ഷെ , ഈ കാര്യത്തിൽ പലരും പലവിധം ആണെ പറയുന്നത്
കൊച്ചു മരിച്ചിട്ടുണ്ട് എന്നും കൊച്ചു രക്ഷപ്പെട്ടിട്ടുണ്ട് എന്നും
അത് ആ കൊച്ചിനെ മൃതശരീരം കിട്ടാത്തതു കൊണ്ടാണ്.
ആ വാക്കുകൾ വീണ്ടും എനിക്കു പ്രതീക്ഷയുടെ കിരണങ്ങൾ പകർന്നു നൽകി , ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
വാസു ചേട്ടാ, ഉണ്ണിമോളുടെ ബോഡി കിട്ടിയിട്ടില്ല അല്ലേ
മോനെ അതിൽ പ്രതീക്ഷയൊന്നും വേണ്ട, അവരുടെ വണ്ടി ആക്സിഡന്റ് ആയത് ഒരു വനപ്രദേശത്ത് ആയിരുന്നു. പിന്നെ ഗായത്രിയുടെ ബോഡി തന്നെ വണ്യമൃഗങ്ങൾ കടിച്ചുകീറിയ അവസ്ഥയിലായിരുന്നു ,
വാസു ചേട്ടൻ പറഞ്ഞു വരുന്നത്.
അതെ മോനെ, പോലീസുകാർ പറഞ്ഞത് കുട്ടിയുടെ ബോഡി വല്ല വന്യമൃഗങ്ങളും കൊണ്ടുപോയത് ആയിരിക്കും എന്നാണ്.
വാസു ഏട്ടാ ഞാൻ എന്നാ പോട്ടെ
അല്ല മോനേ വീട്ടിൽ കയറിയിട്ട് പോവാ.. ഇവിടെ വരെ വന്നിട്ട്
Body jeevanode vtl bharya aayitund enn manassilayiii….
Arunanjali evde???
കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….
Uff ❤❤
Adipoli aayitund ?
Waiting ayyirunnu
???