LoVe & WaR 4 [ പ്രണയരാജ] 491

ഒരു വല്ലാത്ത ആവേശത്തോടെ ഞാൻ ആ വീട് ലക്ഷ്യമാക്കി ഓടി. ഉള്ളിൽ നുരഞ്ഞ് പൊന്തിയ സംശയങ്ങൾ ആവാം, അല്ലെങ്കിൽ എന്റെ ഉള്ളിലെ ഭയം ആവാം, ആ സമയം എന്നെ നിയന്ത്രിച്ചത്, ഏത് ശക്തിയാണെന്ന് പോലും എനിക്കറിയില്ല. ആ വീടിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ, എന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ, അതിന് എന്റെ  പക്കൽ ഉത്തരമില്ല.

പക്ഷേ ഉണ്ണി മോളെ കാണാനുള്ള, ഒരാവേശം, ചിരകാല ആഗ്രഹം. പറഞ്ഞറിയിക്കാനാവാത്ത വികാരം. തലയ്ക്ക് ആകെ ഭ്രാന്ത് പിടിച്ച് ഒരു അവസ്ഥ.  ആ ഗേറ്റിനരികിൽ നിന്നും, എന്റെ മിഴികൾ ആ വീട്ടിൽ പരിചിതമായ മുഖങ്ങളെ തേടുകയായിരുന്നു.

എന്താ… മോനേ ആരെയാ ഇജ്ജ് നോക്കുന്നേ..

അത് ഞാൻ ഉണ്ണിമോളെ,

ആരെ…

അജയ് ചേട്ടനെയും ഗായത്രി ചേച്ചിയെ വിളിക്കോ….

അവർ ആരാ മോനെ, ഇവിടെ അങ്ങനെ ആരും ഇല്ല, മോന് വീട് മാറി പോയതായിരിക്കും.

ഇല്ല ഇത് അവരുടെ വീടാണ്. എനിക്ക് നല്ലപോലെ അറിയാം.

മോനെ ഞങ്ങളിവിടെ വാടകയ്ക്ക് നിൽക്കുന്നവരാണ്. കൂടുതൽ ഒന്നും  എനിക്കറിയില്ല.

ആ സമയത്താണ്, അതുവഴി, മെമ്പർ വാസുവേട്ടൻ പോയത്.

വാസു ഏട്ടാ…..

മെമ്പറെ കണ്ട സമയത്ത്, പറഞ്ഞറിയിക്കാനാവാത്ത ഒരു ആശ്വാസം. എന്താ ഞാൻ പറയേണ്ടത് എന്ന് എനിക്ക് തന്നെ അറിയില്ല. എനിക്ക് വേണ്ട വിവരങ്ങൾ, അത് എന്റെ  മുന്നിലൂടെ നടന്നു പോകുന്ന പോലെ, എനിക്ക് തോന്നി.

ഞാൻ വിളിച്ചത് കേട്ടത് കൊണ്ടാവാം വാസ്വേട്ടൻ അവിടെ നിന്നു . ആളെ മനസ്സിലാവാത്തത് കൊണ്ടാവണം മുഖത്തേക്ക് തന്നെ അദ്ദേഹം ഉറ്റു  നോക്കിക്കൊണ്ട് നിന്നത് .

വാസുവേട്ടന്  എന്നെ മനസ്സിലായില്ലേ…

ഇല്ല,എനിക്കങ്ങോട്ട്

ഞാൻ പഴയ ബാങ്ക് മാനേജർ വിജയന്റെ മോൻ ശിവയാണ്.

വിജയന്റെ മോനോ..

അതേ വാസു  ചേട്ടാ

കൊറേ ആയല്ലോ മോനെ കണ്ടിട്ട്, മോൻ എന്താ ഇവിടെ

അത് വാസു ഏട്ടാ ഞാൻ, അജയേട്ടനെയും  ഗായത്രി ചേച്ചിയെയും  കാണാൻ വേണ്ടി.

അപ്പൊ മോനും ഒന്നും അറിഞ്ഞില്ലായിരുന്നോ

മോന്റെ  അച്ഛനും അമ്മയ്ക്കും അറിയാലോ. അവർ ഒന്നും പറഞ്ഞിട്ടില്ല

എന്താ ചേട്ടാ

അത് നിങ്ങൾ ഇടുന്ന്  വീട് മാറി പോയതിനുശേഷം,ഒരു ആറു മാസം കഴിഞ്ഞു കാണും, അജയനും ഗായത്രിയും മോളും കൂടി കാറിൽ ഒരു ദൂരയാത്ര പോയിരുന്നു. പോകുന്ന വഴിക്ക് ഒരു ലോറിയുമായി കൂട്ടിയിടിച്ച്…

ആ വാക്കുകൾ എനിക്ക് പകർന്നു തന്ന വേദന അതെങ്ങനെ വ്യക്തമാക്കണം എന്നുപോലും എനിക്കറിയില്ല. ഞാൻ ആരെ തേടി ആണോ ഇവിടെ വന്നത്, ഇതുവരെ ആരെ കാണണമെന്നാണോ  ഞാൻ മനസ്സിൽ കൊതിച്ചത് ആ ആളിന്ന്  ഈ.. ഭൂമി ഇല്ല.

Updated: January 3, 2021 — 9:24 pm

56 Comments

  1. Body jeevanode vtl bharya aayitund enn manassilayiii….
    Arunanjali evde???

    1. പ്രണയരാജ

      കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….

  2. Uff ❤❤
    Adipoli aayitund ?

  3. കിരാതൻ

    Waiting ayyirunnu

Comments are closed.