അരുണിൻ്റെ വിളിയാണ് എന്നെ ഉണർത്തിയത്.
ഇതാ നീ.. പറഞ്ഞ സ്ഥലം.
ഞാൻ കാറിൽ നിന്നും പുറത്തേക്കു നോക്കി, അന്നു ഞങ്ങൾ താമസിച്ച ഗസ്റ്റ് ഹൗസ്, ഒരു മാറ്റവുമില്ല. പഴയ ഓർമ്മകൾ തികട്ടി വരുന്നതു കൊണ്ടാണോ അതോ അമിതമായ സന്തോഷമോ… ദുഖമോ അറിയില്ല, പക്ഷെ എൻ്റെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ട്.
എടാ നീ കുറച്ചു കൂടെ മുന്നോട്ടെടുത്ത് നാലാമത്തെ വീടിൻ്റെ അവിടെ നിർത്ത്.കാർ പതിയെ മുന്നോട്ട് നീങ്ങുമ്പോ , എൻ്റെ മിഴികളിൽ ആ പുളിമരം പതിഞ്ഞിരുന്നു. ഒരു ചെറു പുഞ്ചിരി എൻ്റെ മുഖത്ത് വിരിഞ്ഞിരുന്നു.
കാർ നേരെ ചെന്നു നിന്നത് ഉണ്ണിമോളുടെ മുന്നിലാണ്.
ടാ… വീട്ടിലേക്കു കേറ്റണോ…
വേണ്ടടാ… നീ ഇവിടെ എവിടെങ്കിലും സൈഡാക്കിയെ.
അല്ല എന്താ… മോൻ്റെ ഉദ്ദേശം
കുറച്ചു നേരം കാത്തിരിക്കാം അവളെ ഒരു നോക്കു കാണാൻ കഴിയുമോ എന്ന് എന്നിട്ടു തീരുമാനിക്കാം.
ഇതിനാണോടാ കോപ്പേ… ഇത്ര ദൂരം വന്നത്.
അതല്ല ടാ… കണ്ടാൽ അറിയാലോ അവളുടെ വിവാഹം കഴിഞ്ഞോ എന്ന്.
കഴിഞ്ഞാൽ,
കഴിഞ്ഞാൽ നമുക്ക് നാട്ടിലേക്കു തിരിക്കാം, അത്ര തന്നെ.
അപ്പോ കഴിഞ്ഞില്ല എങ്കിലോ..?
എനിക്കവളോട് സംസാരിക്കണം
എന്തിനാടാ….
അതൊന്നും നിനക്കു പറഞ്ഞാ മനസിലാവില്ല, ഞാനെന്തായാലും ഉറപ്പിച്ചു. എനി മാറ്റമില്ല.
ഏറെനേരം ഞാനും അരുണും ആ വീടിന്റെ മുന്നിൽ കാത്തിരുന്നു. ആ സമയമാണ് പ്രായമായ ഒരു സ്ത്രീ, അയലിൽ തുണികൾ ആറിയിടുന്നതിനായി അവിടേക്ക് കടന്നു വന്നത്.
അവരുടെ മുഖത്ത് ഞാൻ സൂക്ഷിച്ചു നോക്കി, എനിക്ക് ആ മുഖങ്ങൾ എല്ലാം അപരിചിതമായിരുന്നു, ആ സമയത്താണ്, ഒരു പ്രായമായ മധ്യവയസ്കൻ അങ്ങോട്ടു കടന്നു വരുന്നത്. അദ്ദേഹത്തിന്റെ തലയിൽ തലപ്പാവ് ഉണ്ടായിരുന്നു. ഒരു മുസ്ലിം വ്യക്തിയെ പോലെ, അദ്ദേഹത്തിന്റെ വസ്ത്രധാരണം എന്നെ കൂടുതൽ ഭീതിയിലാഴ്ത്തി.
കുറച്ചുനേരം എന്തു ചെയ്യണമെന്നറിയാതെ ഞാൻ അവിടെ തന്നെ ഇരുന്നു. മനസ്സിൽ നിന്നാരോ മന്ത്രിക്കുന്ന പോലെ, “നിനക്കറിയാൻ ഒരുപാടുണ്ട്, സമയം പാഴാക്കരുത്.” മനസ്സിൽ നിന്നുള്ള പ്രേരണ കൊണ്ടാവാം കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
Body jeevanode vtl bharya aayitund enn manassilayiii….
Arunanjali evde???
കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….
Uff ❤❤
Adipoli aayitund ?
Waiting ayyirunnu
???