മോളെ….
മരണത്തിലേക്കുള്ള യാത്രയിലേക്കാണല്ലോ ഭഗവാനെ ഞാനവനെ അയച്ചത്, എൻ്റെ താലി നീ കാത്തോണേ….
അതും പറഞ്ഞവൾ പൂജാമുറിയിലേക്കു കയറിയതും, ഒന്നും പറയാനാവാതെ കുറ്റബോധത്തിൻ്റെ അഗ്നിയിൽ എരിഞ്ഞ് കണ്ണുനീരൊഴുക്കുകയാണ്, രാധമ്മ.
?????
അന്നു ഞാൻ അവളോട് കുറേ സംസാരിച്ചു , ആ നിഷ്കളങ്കതയും കുട്ടിത്തവും എന്നെ വല്ലാതെ ആകർഷിച്ചു.
മോളെ പോണ്ടെ
അവളുടെ അമ്മ വിളിച്ചതും ഒരു പുഞ്ചിരിയോടെ അവൾ എന്നോടു പറഞ്ഞു.
പോട്ടെ ഏട്ടാ… ടാറ്റാ…. ടാറ്റാ…
അവൾ എനിക്കു നേരെ കൈ വീശിക്കാട്ടിയതും ഞാനും കൈ വീശിക്കാട്ടി അവളെ യാത്രയാക്കി.
പിറ്റേന്ന്… സ്കൂളിലേക്ക് നടന്നു പോകുമ്പോയാണ് പിന്നിൽ നിന്നും വിളി വന്നത്.
ശൂ….. ശൂ…. ഏട്ടാ… ശൂ…
തിരിഞ്ഞു നോക്കിയപ്പോ യൂണിഫോം അണിഞ്ഞ് എനിക്കു പിറകിൽ ഉണ്ണി മോൾ..
നീയെന്തിനാ ശൂ… ശൂ… എന്നു വിളിച്ചത്.
അതിനെനിനക്ക് ഏട്ടൻ്റെ പേരറിയില്ലാലോ…
അതും പറഞ്ഞവൾ കുലുങ്ങി ചിരിക്കുമ്പോ.. വാരിപ്പുണരാനാണ് തോന്നിയത്, ആറിൽ പഠിക്കുന്ന പെൺകുട്ടി ആണെങ്കിലും അവളുടെ കളികൾ മൊത്തം നഴ്സറിക്കുട്ടിയുടേതു പോലെയാണ്.
അവളെ ആരു കണ്ടാലും ചേർത്തു വെച്ച് പുന്നരിക്കാൻ തോന്നും. ഞാൻ അവൾക്ക് എൻ്റെ പേരു പറഞ്ഞു കൊടുത്തു.
ശിവ….
എന്നിട്ട് കഴുത്തില് പാമ്പില്ലല്ലോ…. ഹാ… ഹാ…
അയ്യോ തമാശ…
അതും പറഞ്ഞു ഞാൻ ദേഷ്യം അഭിനയിച്ചു നടന്നതും
ശിവേട്ടാ…. നിന്നേ…
ഉണ്ണിമോളൊന്ന് പറഞ്ഞോട്ടെ…
അവൾ പെട്ടെന്നു ഓടി വന്നെൻ്റെ കൈ പിടിച്ചു.
കോലു മിഠായി തന്നാ തീരോ പിണക്കം.
അവൾ വേഗത്തിൽ ഒരു കോലു മിഠായി പോക്കറ്റിൽ നിന്നും എടുത്ത് എനിക്കു നേരെ നീട്ടി. ഞാനതു വാങ്ങാതെ നിന്നതും, അവളുടെ മുഖം മാറി, പതിയെ ചുണ്ടുകൾ കോച്ചി വിതുമ്പാൻ തുടങ്ങിയതും ഞാനാ മിഠായി വാങ്ങി. ഞാനത് വാങ്ങിയതും അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞാടി. അതു കാണേണ്ട ഒരു കാഴ്ച്ച തന്നെയായിരുന്നു.
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
എടാ… ശിവാ….
Body jeevanode vtl bharya aayitund enn manassilayiii….
Arunanjali evde???
കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….
Uff ❤❤
Adipoli aayitund ?
Waiting ayyirunnu
???