എന്തു തന്നെ നടന്നാലും അവളെ കാണുന്ന മാത്രയിൽ ശിവ അവളുടേതാവും.
അവളെ കാണാൻ, അതിനവൾ ജീവിച്ചിരുന്നിട്ടു വേണ്ടേ…
അമ്മേ….
അതെ മോളെ , അവൾ ഇന്ന് ഈ ഭൂമിയിലില്ല.
ഇവൻ്റെ അച്ഛൻ്റെ ട്രാൻസ്ഫർ കാരണം മരുതംക്കുഴി എന്ന ഗ്രാമത്തിലേക്കു ഞങ്ങൾ പോയത്. ഫ്രണ്ട്സിനെ പിരിഞ്ഞതു കൊണ്ട് തന്നെ ഇവൻ ആരോടും കൂട്ടു കൂടിയിരുന്നില്ല.
അങ്ങനെ ഞാൻ അമ്പലത്തിൽ വെച്ചു പരിചയമായ ഞങ്ങളുടെ അയൽവാസി ഗായത്രിയുടെ മകളാണ്, ഉണ്ണിമോളെന്ന അഭിരാമി. അവൾ വളരെ പെട്ടെന്ന് അവനോടു കൂട്ടായി , അവനെ ഞങ്ങളുടെ പഴയ ശിവയാക്കി.
എട്ടു മാസം ഞങ്ങൾ അവിടെ നിന്നത്.വീണ്ടും ട്രാൻസ്ഫറായി , അന്ന് അവിടേക്കു വരുമ്പോ ഉണ്ടായിരുന്നതിൻ്റെ പത്തിരട്ടി ദുഖമുണ്ടായിരുന്നു ശിവയ്ക്ക് അവിടെ നിന്നും തിരിച്ചു വരാൻ.
പിന്നെ പുതിയ സ്ഥലം, അവൻ ആരോടും മിണ്ടാതായി, ഫോണിൽ ഉണ്ണിമോൾ വിളിക്കുമ്പോ മാത്രമാ അവനൊന്നു ചിരിച്ചു കണ്ടത്, സംസാരിച്ചു കണ്ടതും. അങ്ങനെ ആറുമാസത്തിനു ശേഷം ഒരു കോൾ വന്നു.
ഗായത്രിയും, അവളുടെ ഭർത്താവ് അജയനും, ഉണ്ണിമോളും യാത്ര ചെയ്തിരുന്ന കാർ ആക്സിഡൻ്റ് ആയെന്നും അവർ മരിച്ചുവെന്നും .
ഒരു ഞെട്ടലോടെയാണ് അതവൾ കേട്ടു നിന്നത്. അതിനു ശേഷം അവൾ പതിയെ ചോദിച്ചു.
എന്നിട്ടെന്താ അമ്മേ… ശിവയോടു പറയാത്തത്.
ഞാൻ പറഞ്ഞില്ലെ മോളെ അന്നത്തെ അവൻ്റെ അവസ്ഥ, അതാ ഞാൻ മറച്ചു പിടിച്ചത്. എന്നും അവളുടെ ഫോണിനായി എൻ്റെ മോൻ കാത്തിരിക്കും, അതു വരാതാകുമ്പോ കരയും, ഞാനവനെ ആശ്വസിപ്പിക്കും. പതിയെ പതിയെ കാലം അവളെ അവൻ്റെ ഓർമ്മയിൽ നിന്നും മായിച്ചു കളഞ്ഞു.
അതായിരിക്കും അവളെ ഇപ്പോ തേടി പോയത്.
മോളെ അത്.
അമ്മേ , അമ്മയ്ക്കു തെറ്റു പറ്റി പോയി,
മോളെ….
അന്ന് ആ സത്യം ശിവ അറിയണമായിരുന്നു. അന്നതൊരു സ്നേഹമോ സൗഹൃദമോ മാത്രമായിരുന്നു. അന്നത് അറിഞ്ഞിരുന്നെങ്കിൽ അവൻ കരഞ്ഞേനെ എന്നാലും അമ്മ പറഞ്ഞ പോലെ കാലം അവളെ എന്നന്നേക്കുമായി മായിച്ചേനെ
എന്നാൽ ഇന്ന്, ആ ബന്ധം പ്രണയത്തിൻ്റെ രൂപം സ്വീകരിച്ചു. ഭ്രാന്തമായ പ്രണയം, ഞാൻ ശിവയെ പ്രണയിച്ച പോലെ. അമ്മയ്ക്കറിയോ ഈ സമയം ഈ സത്യം അവൻ എങ്ങനെ ഉൾക്കൊള്ളുമെന്ന് .
മോളെ…
ഭ്രാന്തമായി അവനെ പ്രണയിച്ചവളാ ഞാൻ എനിക്കറിയാം, ഒന്നേ അവൾക്കരികിലേക്ക് അവൻ യാത്രയാക്കും, അല്ലേ ഒരു ചിത്ത രോഗിയായി…….
Body jeevanode vtl bharya aayitund enn manassilayiii….
Arunanjali evde???
കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….
Uff ❤❤
Adipoli aayitund ?
Waiting ayyirunnu
???