ഏട്ടനു വേണോ….
അതും ചോദിച്ചു കൊണ്ട്, അവൾ വായിലിട്ട ആ പുളി എനിക്കു നേരെ നീട്ടിയപ്പോ അവളുടെ നിഷ്കളങ്കമായ മനസു ഞാൻ കാണുകയായിരുന്നു. അവളോട് മറുപടി പറയാതിരിക്കാൻ എനിക്കും സാധിച്ചില്ല.
വേണ്ട മോളെ,…
മോളെന്നോ…. ഹാ… ഹാ… ഹാ…
ചേട്ടനെന്താ അച്ചനായോ…..
എൻ്റെ പേരെ ഉണ്ണിന്നാ… ചേട്ടൻ വേണെ ഉണ്ണി മോളെ എന്നു വിളിച്ചോ…
അവളുടെ ചിരിക്കും സംസാരത്തിനു പോലും ഒരു പ്രത്യേകതയുണ്ടായിരുന്നു. ആരെയും പെട്ടെന്നു തന്നിലേക്ക് ആകർഷിക്കുവാൻ ഒരു കഴിവ് അവൾക്കുണ്ടായിരുന്നു. അതിൽ ഞാനും അടിമപ്പെട്ടു പോയി.
?????
പാർവ്വതി പൂജാമുറിയിൽ ഇരുന്നു മനസുരുകി പ്രാർത്ഥിക്കുകയാണ്. അവളുടെ മിഴികൾ തോരാതെ ഒഴുകുകയാണ്. അവളിലെ മാനസിക സംഘർഷം വലുതാണ്. തൻ്റെ അസ്തിത്വം തന്നെ നാളെ നഷ്ടമായേക്കാം. തൻ്റെ ശിവ, പ്രാണൻ വിട്ടു പിരിഞ്ഞേക്കാം എന്നന്നേക്കുമായി.
മോളെ…..
ആ വിളി കേട്ടാണ് പാർവ്വതി തിരിഞ്ഞു നോക്കിയത്. അമ്മ അവളെ തന്നെ നോക്കി നിൽക്കുന്നു. തൻ്റെ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ പുഞ്ചിരിക്കുന്ന മുഖവുമായി അമ്മയ്ക്കരികിലേക്കു ചെന്നു.
നീയെന്തിനാ… മോളെ ഇങ്ങനെ കരയന്നത്.
ഒന്നുമില്ല അമ്മേ…ഞാൻ എൻ്റെ അച്ഛനെയും അമ്മയെയും ഓർത്തു പോയി , അതാ കരഞ്ഞത്.
നീയെന്നോടു കള്ളം പറയാൻ തുടങ്ങിയല്ലെ…
അമ്മേ…ഞാൻ,
നീയെന്തിനാ… അവനെ പോകാൻ അനുവദിച്ചത്.
പിന്നെ ഞാൻ എന്തു ചെയ്യണം, അമ്മേ…ഞാനാരാ ശിവയ്ക്ക് , ആരുമല്ല, ചതിച്ച് കൊണ്ട് അവനെ സ്വന്തമാക്കാൻ ശ്രമിച്ച….
മോളെ, എന്തൊക്കെയാ… മോളെ നീ ചിന്തിച്ചു കൂട്ടുന്നെ….
എൻ്റെ മോൻ താലി കെട്ടിയ പെണ്ണാ നീ… നീയായിരിക്കും എൻ്റെ മരുമകൾ അതൊരിക്കലും മാറില്ല. മാറാൻ ഞാൻ സമ്മതിക്കില്ല.
അമ്മെ , മതി എനിയുമെനിക്കാവില്ല ഇങ്ങനെ ആശിക്കാൻ..
ആശിക്കാൻ അർഹതയില്ലാത്ത അനാഥയാണ് ഞാൻ, അമ്മയുടെ ഓരോ വാക്കും എന്നെ ആശിക്കാൻ പ്രേരിപ്പിക്കുന്നു. എന്നിയും ഞാൻ ആശിച്ചാൽ ശിവയെ പിരിയേണ്ടി വന്നാൽ ഞാൻ ജീവനോടെ കാണില്ല അമ്മേ….
നീയവനെ പിരായില്ല മോളെ, അതമ്മയുടെ ഉറപ്പാണ്.
അമ്മേ….
സത്യം, അവനവിടെ പോയതു നന്നായി, അവനറിയേണ്ട ചില രഹസ്യങ്ങൾ ഉണ്ട് അതവനറിയട്ടെ…..
Body jeevanode vtl bharya aayitund enn manassilayiii….
Arunanjali evde???
കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….
Uff ❤❤
Adipoli aayitund ?
Waiting ayyirunnu
???