LoVe & WaR 4 [ പ്രണയരാജ] 491

അവൾ ആ വാക്കുകൾ പൂർത്തിയാക്കും മുൻപേ ശക്തമായ ഒരു പ്രഹരം അവളുടെ കവിളിൽ പതിഞ്ഞിരുന്നു. ഒരു നിമിഷം എന്താണ് നടന്നതെന്ന് പോലും പാർവതിക്ക് അറിയില്ലായിരുന്നു. എന്താണ് ചെയ്തതെന്ന് ശിവയ്ക്കും.

പാർവ്വതിയുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു, അവളുടെ കവിളിലെ പാടുകൾ കണ്ടതും ശിവയും വല്ലാത്തൊരു മാനസിക അവസ്ഥയിലേക്ക് എത്തിയിരുന്നു. അവന്റെ മിഴികളും നിറഞ്ഞൊഴുകുകയായിരുന്നു.

ഒരു നിമിഷം അവളുടെ തോളുകൾ പിടിച്ചുകുലുക്കി കൊണ്ട് ശിവ ചോദിച്ചു.

നിനക്കെന്നെ വിട്ടുപോകണം അല്ലെടീ…

പിന്നെ  എന്തിനാടി നീ… എന്നെ പ്രണയിച്ചത്.

എന്തിനാടി നിർബന്ധിച്ച് ,നിന്റെ കഴുത്തിൽ മിന്ന് കെട്ടിച്ചത്.

ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിച്ചിട്ടു പോകാനോ…

അത് ശിവ ഞാൻ.

ഒരു നിമിഷത്തെ മൗനത്തിനു ശേഷം ശിവ തുടർന്നു.

ശരിയാ… എനിക്ക കാതെറ്റ് പറ്റിയത് . ഞാൻ നിന്നെ തല്ലരുതയിരുന്നു, പാർവ്വതി , നീ…എന്നോട് ക്ഷമിക്കണം

ശിവാ…നീ… എന്താ ഈ പറയുന്നത് , നിനക്ക് എന്നെ തല്ലാൻ അർഹതയില്ലേ

ഇല്ല പർവതി, എനിക്ക് നിന്നെ തല്ലാൻ അർഹതയില്ല, എന്തിന് നിന്നെ സ്നേഹിക്കാൻ അർഹതയില്ല, നിന്റെ സ്നേഹം സ്വീകരിക്കാൻ അർഹതയില്ല.

ശിവ നിനക്ക് ഭ്രാന്തായോ…. എന്തൊക്കെയാ… നീ…ഈ… പറയുന്നത്.

സത്യമാണ് പർവതി,  ഞാൻ പറഞ്ഞതാണ് സത്യങ്ങൾ, ജീവിച്ചിരിപ്പില്ലാത്ത ഒരാളുടെ പേരും പറഞ്ഞു, നിന്നെ ഞാൻ എത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ട്..

ശിവാ…നീ…

പാർവതി  ഞാൻ ഒന്നു പറയട്ടെ, ഞാൻ തേടിപ്പോയ ഉണ്ണിമോൾ ഇല്ലേ, അവൾ ജീവനോടെ ഇല്ല.

അത് പറയുമ്പോൾ ശിവ പൊട്ടിക്കരയുകയായിരുന്നു.

നിനക്കറിയോ.. അവളെ തേടി പോവുമ്പോഴും എന്റെ മനസ്സിൽ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ… അവളുടെ വിവാഹം കഴിഞ്ഞിട്ട് ഉണ്ടാവണേ… എന്ന്, അവൾ എനിക്ക് വേണ്ടി കാത്തിരിക്കുകയാവരുതെ എന്നും.

ശിവ…

അതേടി.. ഇവിടെ നിന്നും പോകും മുമ്പേ ,നീ.. മാത്രമാണ് എനിക്ക് എല്ലാം എന്ന്, എന്റെ മനസ്സിൽ പതിഞ്ഞിരുന്നു.  ഇങ്ങനെ സ്നേഹിച്ചു കൊന്നാ ആർക്കാടി നിന്നെ വെറുക്കാൻ കഴിയുക, ആർക്കാ നിന്നെ മാറ്റിനിർത്താൻ കഴിയുക ,എന്തിനാടി.. നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്.

അത് ശിവാ, ഞാൻ.

ഈ സമയം പാർവ്വതിയുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു, ഇന്നുവരെ ആ മിഴികൾ ഇത്രയും ശക്തമായി നിറഞ്ഞൊഴുകിയിട്ടില്ല, പക്ഷേ ഇന്ന് ആ മിഴികൾ നിറഞ്ഞൊഴുകുന്നത് ദുഃഖം കൊണ്ടല്ല, അളവറ്റ സന്തോഷം സഹിക്കവയ്യാതെ കണ്ണീരായി പെയ്തിറങ്ങുകയാണ്,

Updated: January 3, 2021 — 9:24 pm

56 Comments

  1. Body jeevanode vtl bharya aayitund enn manassilayiii….
    Arunanjali evde???

    1. പ്രണയരാജ

      കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….

  2. Uff ❤❤
    Adipoli aayitund ?

  3. കിരാതൻ

    Waiting ayyirunnu

Comments are closed.