ഞാൻ കാരണം ശിവയുടെടെ ഉറക്കം നഷ്ടമായി, അല്ലേ…
ഞാൻ അങ്ങനെ പറഞ്ഞില്ല, താൻ എന്തിനാ എഴുതാപ്പുറം വായിക്കുന്നത്, തനിക്ക് എന്താ പറ്റിയത്
ഒന്നുമില്ല, ശിവ..
. മ്മ്….
ശിവ ഞാനൊരു കാര്യം പറഞ്ഞോട്ടെ.
എന്താ…
അത് ഞാൻ നാളെ പോവും.
എവിടേക്ക്, എവിടേക്ക് പോകുന്ന കാര്യമാ.
അത് ഞാൻ ,ഒരു ഹോസ്റ്റൽ നോക്കുന്നുണ്ട്, നാളെ തന്നെ ശരിയാകുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്,
അതിന് താൻ എന്തിന് ഹോസ്റ്റലിലേക്ക് പോകുന്നത്.
അത്, ശിവക്ക് അറിയില്ലേ….
ഞാനൊരിക്കലും തന്നോട് ഇവിടെ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടില്ല.
ആ വാക്കുകൾ പറയുമ്പോൾ അവറെ ശബ്ദം ക്രമാധീതമായി ഉയർന്നിരുന്നു. ദേഷ്യത്തിൻ്റെ മാറ്റൊലികൾ ആ ശബ്ദത്തിൽ നിഴലിച്ചിരുന്നു.
അത് , ശിവ പറഞ്ഞു എന്ന് ഞാൻ പറഞ്ഞില്ലല്ലോ,
ഇനി ഇതിന്റെ അർത്ഥം എന്താ..
ശിവ എനിക്കറിയാം ,ശിവയ്ക്ക് എന്നോട് ദേഷ്യം ആണെന്ന്, എന്റെ സാന്നിധ്യം ആഗ്രഹിക്കുന്നില്ലെന്നും അറിയാം, ഈ കഴുത്തിൽ കെട്ടിയ താലി, നിർബന്ധിച്ചു കിട്ടിയത് ആണെങ്കിലും അത് ഉള്ളതുകൊണ്ടല്ലേ… എന്നോട് ഇറങ്ങി പോവാൻ പറയാൻ ശിവയ്ക്ക് പറയാനാവാത്തത്.
പാർവ്വതി, നീ….
പ്ലീസ്…, ശിവ, ഞാൻ ഒന്നു പറയട്ടെ, ഇപ്പോൾ എന്നോട് ഇറങ്ങി പോകുവാൻ ശിവ പറയുന്നില്ല അത് ശരിയാണ്. പക്ഷേ ,ഇനിയും ഇങ്ങനെ തുടർന്നാൽ ചിലപ്പോ ശിവ തന്നെ പറഞ്ഞെന്നു വരും. അതെനിക്ക് താങ്ങാൻ ആവില്ല, ശിവ. അതുകൊണ്ട് ഞാൻ തന്നെ മാറാം എന്ന് തീരുമാനിച്ചു.
തീരുമാനിച്ചു അല്ലേ
അതേ ശിവ.
അപ്പോ എന്തിനാ ഈ കാര്യം എന്നോട് പറഞ്ഞത്, എല്ലാം നിന്റെ ഇഷ്ടത്തിന് തീരുമാനിച്ചതല്ലേ
അത് ശിവ, പറയണം എന്ന് തോന്നി, ഇഷ്ടപ്പെട്ടു കിട്ടിയില്ലെങ്കിലും, എന്റെ കഴുത്തിൽ മിന്നു ചാർത്തിയത് നീയാണ്, നിന്നോട് പറയാതെ എനിക്ക് പോവാൻ ആവില്ല, അതാ ഞാനിപ്പോൾ പറഞ്ഞത്.
ശരിയാണ്, നാളെ എപ്പോഴാ പോകാൻ തീരുമാനിച്ചത്.
രാവിലെ തന്നെ പോകും , ശിവാ…
ഞാൻ കൊണ്ടു പോയി വിടണോ… നിന്നെ,
വേണ്ട ശിവ, ശിവ അത് ശരിയാവില്ല, ചിലപ്പോൾ എന്റെ മനസ്സ് മാറി പോകും, അർച്ചന വരാമെന്ന് പറഞ്ഞിട്ടുണ്ട് ഞാൻ അവളുടെ കൂടെ പൊയ്ക്കൊള്ളാം.
അപ്പൊ ,എല്ലാം തീരുമാനിച്ചു .അല്ലേ.
അതേ…. ശിവ,
Body jeevanode vtl bharya aayitund enn manassilayiii….
Arunanjali evde???
കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….
Uff ❤❤
Adipoli aayitund ?
Waiting ayyirunnu
???