ഈശ്വരൻ അങ്ങിനെ ഒരാൾ ഉണ്ടോ… അമ്മേ…
എന്താ കുട്ടി നീ പറയുന്നേ….
സത്യമാണ്, അങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ. ഒരു അനാഥയായ ജന്മം എനിക്ക് നൽകുമായിരുന്നോ, ഒന്നും ആഗ്രഹിക്കാൻ അർഹതയില്ലാത്ത എന്നെക്കൊണ്ട് ശിവയെ പ്രണയിപ്പിക്കുമായിരുന്നോ, എൻ്റെ ജീവിതത്തിൽ നിന്നും വഴി മാറി പോയ അവൻ്റെ ജീവിതത്തിലേക്ക്, ഈ വീട്ടിലേക്ക് ഞാൻ കടന്നു വരില്ലായിരുന്നല്ലോ, ഇപ്പോ ശി വ യ്ക്ക് എന്നോടുള്ള വെറുപ്പും. ഈശ്വരൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ നടക്കുമായിരുന്നോ.
മോളെ, ജീവിതമെന്നു പറയുന്നത് അറിയാൻ മാത്രമുള്ള പ്രായവും പക്വതയും നിനക്ക് ഇതുവരെ ആയിട്ടില്ല, ഒത്തിരി ജീവിതങ്ങൾ കണ്ടോളാ ഞാൻ, ഞാൻ പറയുന്നത് കേൾക്കു മോളെ.
അമ്മ എന്നോട് ക്ഷമിക്കണം, നാളെ തന്നെ ഞാനൊരു ഹോസ്റ്റലിലേക്ക് മാറാൻ പോവുകയാണ്.
മോളെ, നീ എന്തു ഭ്രാന്ത് ഈ പറയുന്നേ…
ഈ വീട്ടിൽ കഴിയാൻ ഞാൻ ആരാണ് അമ്മേ
നീ……. നീ… എന്റെ മരുമകളാണ്
അമ്മയ്ക്ക് അങ്ങനെ പറയാം ,എന്നെ ഒരു ഭാര്യയായിട്ട് അമ്മയുടെ മകൻ കണ്ടിട്ടില്ല, അതു കൊണ്ട് തന്നെ ഇവിടെ കഴിയാൻ എനിക്ക് അർഹതയില്ല അമ്മേ….
മോളെ
ഒരു വേലക്കാരിയായി ഈ വീടിന്റെ ഒരു മൂലയിൽ കഴിയാൻ എനിക്ക് ഒത്തിരി ആഗ്രഹമുണ്ട്, എന്നും ശിവയെ ഒരു നോക്കെങ്കിലും കാണാമായിരുന്നു, പക്ഷേ അത് വേണ്ട എന്റെ മുഖം ചിലപ്പോ അവൻ കാണാൻ ആഗ്രഹിക്കുന്നുണ്ടാവില്ല, എന്തിനാ ഞാൻ ഒരു ഭാരമായി അവനെ ബുദ്ധിമുട്ടിക്കുന്നത്.
മോളേ, നിനക്ക് അവനോടുള്ള സ്നേഹത്തിന്റെ ആഴം ഈഅമ്മ കണ്ടതാണ്, ആ സ്നേഹം തിരിച്ചറിയാതെ പോകില്ല അവൻ. ഒരിക്കൽ അവൻ അറിയും മോളുടെ സ്നേഹം, അന്ന് അവനായിരിക്കും കുറ്റബോധം.
അമ്മേ…
അതും പറഞ്ഞ് അവൾ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു….
?????
ബെഡിൽ കിടക്കുകയായിരുന്നു ശിവ, അവന്റെ മിഴികൾ വാതിലിൽ തന്നെ തറച്ചു നിൽക്കുകയാണ്, ആരുടെയോ വരവ്, കുറച്ചു നേരമായി അവൻ പ്രതീക്ഷിക്കുകയാണ്. അവന്റെ മനസ്സിലെ വിങ്ങൽ അത് വർദ്ധിക്കുകയല്ലാതെ കുറയുന്നില്ല, മിഴികൾ ഈറനണിഞ്ഞിരുന്നു.
സമയം അതിവേഗം വിടവാങ്ങുമ്പോൾ അകാരണമായ വിഷാദം അവനെ കീഴടക്കുകയായിരുന്നു, അത് മറ്റൊന്നും കൊണ്ടല്ല പാർവതി ഇതുവരെ വാതിൽ തുറന്ന് അകത്തേക്ക് വന്നിട്ടില്ല. അവളുടെ ദർശനത്തിനായി അവന് മനസ്സ് വിങ്ങുന്നുണ്ട്, മിഴികൾ ഈറൻ അണിയുകയാണ്. അർഹതയില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു എങ്കിലും, മനസു നിറയെ ഈ നിമിഷം അവൾ മാത്രമേ ഉള്ളൂ.
Body jeevanode vtl bharya aayitund enn manassilayiii….
Arunanjali evde???
കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….
Uff ❤❤
Adipoli aayitund ?
Waiting ayyirunnu
???