LoVe & WaR 4 [ പ്രണയരാജ] 491

അവൾ  ഒരു നിമിഷം എന്റെ മുഖത്തേക്ക് ഉറ്റു നോക്കിയിരുന്നു, ആ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു, ഞാൻ നോക്കുന്നത് ശ്രദ്ധിച്ചതും, തന്റെ  മിഴികൾ തുടച്ചുകൊണ്ട് മുറിക്ക് വെളിയിലേക്ക്  അവൾ ഓടിപ്പോയി.

വിങ്ങി പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ ഓടി പോകുന്നത് വേദനയോടെയാണ് ഞാൻ കണ്ടു നിന്നത്.

ഒത്തിരി ഇഷ്ടമാണ് അവളെ എനിക്ക്, മനസ്സിലുണർന്ന  ഒരു കുറ്റബോധമാണ് ഞങ്ങളെ തമ്മിൽ അകറ്റിയത്, ആ കുറ്റബോധം ഇല്ലായ്മ ചെയ്തപ്പോൾ അതിലും വലിയൊരു കുറ്റബോധം എന്നെ വേട്ടയാടി തുടങ്ങി.

ഞാൻ നിനക്ക് ചേരില്ല പാർവതി

എനിക്ക് അതിനുള്ള അർഹതയില്ല

നിന്റെ പവിത്രമായ പ്രണയം കണ്ടില്ലെന്ന് നടിച്ച എനിക്ക് നിന്നെ പ്രണയിക്കാൻ അർഹതയില്ല

ഈ വിവാഹം ഒരു സ്വപ്നമായി കണ്ടു നമുക്ക് മറക്കാം

ഞാൻ നിനക്ക് ചേരില്ല, നിന്നെ എനിക്ക് പ്രണയിക്കാൻ ആവില്ല, എനിക്ക് അതിന് അർഹതയില്ല കുറ്റബോധത്തിന് ചാട്ടവാറടികൾ  കൊണ്ട്  ഈ ജീവിതം എനിക്ക് ജീവിച്ചു തീർക്കാം

എല്ലാം നശിപ്പിച്ചതു  ഞാൻ തന്നെയാണ്

ഇനി എനിക്ക് നിന്നെ പ്രണയിക്കാൻ ആവില്ല

മുറിയിൽ നിന്നും ഓടി പോയ പാർവതി അടുക്കളയിൽ നിന്ന് കരയുമ്പോൾ ആയിരുന്നു, രാധമ്മ അവിടേക്ക് കടന്നു വരുന്നത്.

എന്താ മോളെ, എന്തിനാ നീ കരയുന്നത്.

എന്താ അമ്മേ.. എനിക്ക് മാത്രം ഇങ്ങനെ,

എന്തുണ്ടായാലും മോളെ ,അമ്മയോട് പറ, എന്തിനാ.. നീ ഇങ്ങനെ കരയുന്നത്.

അമ്മയല്ലെ പറഞ്ഞത്, ആ കുട്ടി ഇപ്പൊ ജീവനോടെ ഇല്ലെന്ന്.

അതേ മോളെ. അത് സത്യമാണ്, അതിൽ എന്താ പ്രശ്നം.

ശിവയുടെ മനസ്സിൽ അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അമ്മേ…

അതും പറഞ്ഞു കൊണ്ട് പാർവ്വതി പൊട്ടിക്കരഞ്ഞു.

മോളെ നീ പറഞ്ഞു വരുന്നത്

അതേ അമ്മേ…, തിരിച്ചു വന്ന ശിവ, പഴയതിലും മോശമായിട്ടാണ് എന്നോട് പെരുമാറിയത്. ഞാൻ പറഞ്ഞില്ലേ ,അമ്മേ.. അമ്മ അന്ന് ചെയ്തത് തെറ്റായിപ്പോയി.

മോളെ, അത് ഞാൻ

നഷ്ട പ്രണയത്തിൻ്റെ വേദന, എനിക്കറിയാം അമ്മേ.. അതുതന്നെയാണ് ശിവയുടെ മനസ്സിലും, അവന് ഇനി എന്നെ സ്വീകരിക്കാനാവില്ല. ഒരിക്കലും

മോളെ നീ എന്തൊക്കെയാ.. ഈ പറയുന്നത്, അതിനു മാത്രം എന്താ പറ്റിയത്, ഒന്നുമില്ലെടാ എല്ലാം ശരിയാവും. എല്ലാം കാണുന്ന ഒരാളില്ലെ മുകളിൽ, നിന്റെ ഈ കണ്ണീര് കണ്ടില്ലെന്നു നടിക്കുവാൻ ഈശ്വരന് ആവുമോ

Updated: January 3, 2021 — 9:24 pm

56 Comments

  1. Body jeevanode vtl bharya aayitund enn manassilayiii….
    Arunanjali evde???

    1. പ്രണയരാജ

      കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….

  2. Uff ❤❤
    Adipoli aayitund ?

  3. കിരാതൻ

    Waiting ayyirunnu

Comments are closed.