?LoVe & WaR?
Author : Pranayaraja | Previous Part
എൻ്റെ മാനസിക അവസ്ഥ മനസിലാക്കിയതു കൊണ്ടോ എന്തോ അവൻ കൂടുതൽ ഒന്നും പറയാതെ തന്നെ വണ്ടി മുന്നോട്ടെടുത്തു. മഞ്ഞ വർണ്ണത്തിൽ ഗ്രാമപഞ്ചായത്തിൻ്റെ മരുതംക്കുഴി എന്ന ബോർഡ് കണ്ടതും മനസിൽ ഒരു വല്ലാത്ത സന്തോഷം കടന്നു വന്നു. ചിന്തകൾ ആ പഴയ കാലത്തേക്കു ചേക്കേറി. ഞാൻ കാറിൻ്റെ സീറ്റിൽ ചാരിയിരുന്നു , കണ്ണടച്ചു കിടന്നു. കൺമുന്നിൽ എൻ്റെ ദൂതകാലം ഒരു ചലചിത്രം പോലെ തെളിഞ്ഞു വന്നു.
സ്ക്കൂൾ തുറക്കാൻ എനി ഒരാഴ്ച്ച കൂടി, ഒത്തിരി പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുകയാണ്. അന്നാണ് ഇടിത്തീ വീണ പോലെ ആ ദുഖവാർത്തയുമായി അച്ഛൻ വന്നത്. അച്ഛനു ട്രാൻസ്ഫർ , തിരുവനന്തപുരത്തേക്ക്, എല്ലാ പ്രതീക്ഷകളും തകർന്നടിഞ്ഞു എന്നു പറയുന്നതാവും ശരി.
അഞ്ചു മുതലൊക്കെ നമുക്ക് നല്ല ഒരു കമ്പനി ഉണ്ടായി തുടങ്ങും. അങ്ങനെ തുടങ്ങിയ 3 വർഷത്തെ സൗഹൃദ ചിലന്തിവലയിൽ നിന്നും എന്നെ പറിച്ചു നട്ടു. അതെനിക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ബാങ്ക് വക ഗസ്റ്റ് ഹൗസ്, മരുതംക്കുഴിയിൽ വന്ന ശേഷം എനിക്ക് ഒന്നിനോടും താൽപര്യം ഇല്ലാത്ത പോലെ, അവിടെ ഒരു ഗവൺമെൻറ് സ്കൂളിൽ എന്നെ ചേർത്തു. പുതിയ സ്ഥലം, പുതിയ ക്ലാസ്മേറ്റ്, ലൈഫ് തന്നെ ബോർ അടിച്ച നിമിഷങ്ങൾ. എല്ലാം ഒരു ചടങ്ങു പോലെ ക്ലാസിൽ പോയി വരൽ മാത്രമായി.
ആയിടക്കാണ്, അമ്പലത്തിൽ വെച്ച് അമ്മ ഗായത്രി ആൻ്റിയെ പരിചയപ്പെടുന്നത്, ഞങ്ങളുടെ വീടിന് അടുത്തു തന്നെയാണ്. അവരുടെ ഭർത്താവ്, അജയൻ ഒരു സൂപ്പർ മാർക്കറ്റ് നടത്തുന്നു. അങ്ങു ഡൗണിൽ, അവർക്കൊരു മകളാണ് ഉള്ളത് , അവളുടെ പേരാണ് ഉണ്ണിമോൾ.
എൻ്റെ അമ്മയോടൊത്തുള്ള പരിചയം പതിയെ സൗഹൃദമായി, അവർ വീട്ടിൽ വരാനൊക്കെ തുടങ്ങി. അങ്ങനെ ഒരു നാൾ, അവർ വീട്ടിൽ വന്നപ്പോ കൂടെ ഒരു കൊച്ചു പാവാടക്കാരി ഉണ്ടായിരുന്നു. അവളെ കാണുവാൻ എന്തോ ഒരു പ്രത്യേകത. കണ്ട മാത്രയിൽ എനിക്ക് അതു തോന്നിയെങ്കിലും ഞാൻ അവിടെ നിന്നും വലിഞ്ഞു.
പുറത്ത് പുളിമരച്ചോട്ടിൽ തനിച്ചിരിക്കുമ്പോയാണ് പിന്നിൽ നിന്നും ആ ശബ്ദം കേട്ടത്.
ഹായ്…. പുളി….
തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത്, പുളിമരച്ചോട്ടിലേക്ക് പാഞ്ഞു വരുന്ന ഉണ്ണിമോളെയാണ്. അവൾ ഓടി വന്ന് നിലത്തു വീണു കിടന്ന ഒരു ഉണക്കപ്പുളിയെടുത്ത് തൊലി കളഞ്ഞ് വായിലേക്കിട്ടു ഊമ്പി വലിച്ചു. ആ പുളിയുടെ രുചി, അവളുടെ നാവിലെ രസമുകുളങ്ങളെ ഉണർത്തിയപ്പോ ആ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ അവർണ്ണനീയമാണ്. അവളുടെ ആ കുട്ടിക്കളി എന്നെ ഏറെ ആകർഷിച്ചിരുന്നു.
Body jeevanode vtl bharya aayitund enn manassilayiii….
Arunanjali evde???
കുറച്ചു വൈകും തിരക്കിലാ… ഓരോന്നായി തീർക്കാൻ ശ്രമിക്കുവാ….
Uff ❤❤
Adipoli aayitund ?
Waiting ayyirunnu
???