LOVE ACTION DRAMA-16 [CLIMAX] (Jeevan) 1344

“അജിത്…”

 

അവളുടെ ചുണ്ടുകളിൽ നിന്നും അയാളുടെ പേര് പുറത്തേക്ക് വന്നു…

 

ഒരേ സമയം ഭയവും അറപ്പും അവളുടെ മനസ്സിൽ നുരഞ്ഞു പൊന്തി…

 

അനു അവളുടെ കൈ പിടിച്ച് വലിച്ച് അവന്റെ കയ്യിൽ നിന്നും അവളുടെ കൈ സ്വാതന്ത്രമാക്കി…

 

അജിത്തിന്റെ ഒപ്പം അവന്റെ പിന്നിലായി വേറെ എട്ട് ചെറുപ്പക്കാർ നിന്നിരുന്നു…

 

“ഹ… ഹ്ഹാ… അതേടി… അജിത് തന്നെ… മോളെന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ… അതിരിക്കട്ടെ… നീ ചവാൻ വന്നതാണോ…”

 

അനു പുച്ഛത്തോടെ മുഖം വെട്ടിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല…

 

“എന്താടി… ചോദിച്ചത് കേട്ടില്ലേ… നീ ചവാൻ പോവാരുന്നോ…”

 

“ഞാൻ ചത്താലും ജീവിച്ചാലും നിനക്കെന്താ???… നീ നിന്റെ കാര്യം നോക്കി പോടാ…” അനു അവന്റെ നേരെ ചീറി…

 

“നീ ചത്താലും ജീവിച്ചാലും എനിക്കൊന്നുമില്ലടി പുല്ലേ… പക്ഷെ നിന്നെ അങ്ങനെ എളുപ്പം ചവാൻ വിടാൻ വേണ്ടി അല്ലടി ആളെ വെച്ച് നീ എന്താ ചെയ്യുന്നേ എന്ന് മനസ്സിലാക്കി നിന്നെ പിന്തുടർന്ന് ഇവിടം വരെ വന്നത്… “

 

“നിനക്ക് എന്ത്‌ വേണം… എന്നെ ഒന്ന് വെറുതെ വിട്… സമാധാനത്തോടെ ചവാൻ എങ്കിലും സമ്മതിക്ക്… നീ ഒരുത്തൻ എന്റെ ജീവിതമോ തുലച്ചു… ഇനി എങ്കിലും എന്നെ വെറുതെ വിട്… പ്ലീസ്…”

 

“അപ്പോൾ ചവാൻ തന്നെയായിരുന്നു മോളുടെ പുറപ്പാട്… എന്ത്‌ പറ്റിയെടി ചവാൻ… നിന്റെ കഴുത്തിൽ താലി കെട്ടിയവൻ എന്നൊക്കെ വീമ്പ് പറഞ്ഞ് പോയവൻ നിന്നെ ഇട്ടിട്ട് വേറെ ഒരുത്തിയുടെ കൂടെ പോയി കാണും അല്ലേ… “

 

“അങ്ങനെ പോയാലും നിന്നെക്കാട്ടിലും അന്തസ്സുണ്ട് എന്റെ വരുണിന്… നിന്നെ പോലെ ഒരുത്തനെ സ്നേഹിച്ചിട്ട് പോലും എന്റെ വരുൺ എന്നെ കൈ വിട്ടില്ല…”

 

“ഓഹോ… അതാകും മഹതി ഇപ്പോൾ ചവാൻ വന്നത്…”

 

“അല്ലടാ… എന്റെ വരുൺ എന്നെ കൈ വിടില്ല… പക്ഷെ  നിന്നെപ്പോലെ ഒരാളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്‌ത ഞാൻ എന്റെ വരുണിന് ഒരിക്കലും ചേരില്ല…

 

എന്നിലും മികച്ചത് അദ്ദേഹം അർഹിക്കുന്നു… വളരെ നല്ല ഒരു ജീവിതം അദ്ദേഹത്തിന് കിട്ടണം… അതിന്… അതിനായി ഞാൻ തന്നെ വഴി മാറിയതാണ്…”

 

“മതിയെടി മതി… നീ ഇത്ര വിശാല മനസ്കയായിരുന്നോ… എന്നാൽ ഞങ്ങളെയും കൂടി ഒന്ന് പരിഗണിക്കണം…”

308 Comments

  1. Ethpolathe love after marriage stories arankilm suggest cheyamo

  2. Based on a true story.??
    Sherikumm nadana story’ aano

    1. ഇതൊക്കെ ശരിക്കും നടക്കും എന്ന് തോന്നുന്നുണ്ടോ…

      കഥയുടെ ഉള്ളിൽ ഒരു കഥ.. അങ്ങനെ ആണ് കവി ഉദേശിച്ചത്‌… അതായത് വരുണിന്റെ ജീവിതത്തിൽ സംഭവിച്ചത് അവൻ എഴുതി എന്ന്… ശോ ആർക്കും മനസ്സിലായില്ലേ ?

      1. ശ്രീരാഗ്

        കൂയ്… ജീവാപ്പി ❤️

        ഇപ്പൊ ലീവിൽ ആണോ തിരക്ക് ഒക്കെ ഒഴിഞ്ഞ?

        നമ്മടെ പൗർണമി കിട്ടുവോ ?

  3. ത്രിലോക്

    ജീവാപ്പി ❤️

    1. എസ് മുത്ത് മണി… സുഖമാണോ ?

  4. Njn veroru kadha thappi irankiyathannu appozhannu ithintae oru bhakam kanill pettathu..athil kurachu vayichapol oru koudhukam thonni ankana thudakkam muthal odukkam verae kuthi irunnu vayichu…Jeeva ninkalil nalloru eyuthukaranind..Great Work..Really loved this…And the characters too are impressive…Thank You for the Wonderful Story..
    With Love ❤
    The_Conqueror

    1. Ethpolathe live after marriage stories suggest cheyamo bro

      1. കൃഷ്ണവേണി, ദീപങ്ങൾ സാക്ഷി,

  5. നീലത്താമര

    ?????❣️❣️❣️

    ഒറ്റയിരിപ്പിന് തീർത്തു.

    എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും കിട്ടുന്നില്ല… മനസ്സ് നിറഞ്ഞു?

    ഇനിയും നല്ല കഥകളുമായി വരണേ…?
    ???

    Ithupole vere katha aarkkengilum ariyumengil madikathe suggest cheyyane?

  6. ഞാൻ Write to us ൽ കണ്ടാണ് ഈ കഥ വായിക്കാൻ വന്നത്. വായിച്ചപ്പോൾ എന്താ പറയാ uff?? വായിക്കാൻ വൈകിയതിൽ വ്യസനിക്കുന്നു. ഇനി കഥയിലേക്ക് വന്നാൽ സാദാരണ ക്ലീഷേ പുണ്യാത്മാക്കളായ നായകനും നായികയും ഒഴിവാക്കിയതു തന്നെ അടിപൊളിയായി. കഥ തുടങ്ങുമ്പോൾ ഉള്ള ഡയലോഗ് കൾ അന്യായ ഫീൽ ആയിരുന്നു ബ്രോ.ചിരിച്ചു ചിരിച്ചു എൻ്റെ ഊപ്പാട് വന്നു. ഒരു averag middle class family യിൽ നടക്കുന്ന സ്വാഭാവിക സംഭവങ്ങൾ തന്നെയായിരുന്നു അത് എല്ലാം . വരുൺ അനുവിന്റെ affair പൊക്കിയ ശേഷം കഥയുടെ track തന്നെ മാറി പിന്നെ കഥ ചുമ്മാ??? . വരുൺൻ്റെ charactor തന്നെ ഈ സംഭവശേഷം മാറി കഥയുടെ തുടക്കത്തിലേ പക്വത കുറവുള്ള നായകനിൽ നിന്നും വളരെ പക്വതയാർന നിലപാടുകൾ ഉള്ള വരുണിനെ ആണ് നമ്മൾ പിന്നെ കണ്ടത്.കഥയുടെ അവസാനമായപ്പോൾ ഇത് ഒരാൾ തന്നെ എഴുതിയതാണോ എന്നുവരെ സംശയിച്ചു പോയി തുടക്കത്തിൽ നിന്നും entirely different ആയിരുന്നു അവസാന ഭാഗങ്ങൾ. ഈ കഥയോടെ എൻ്റെ പ്രിയപ്പെട്ട കഥകളുടെ കൂട്ടത്തിൽ ഒന്നും കൂടെ ആയി.thank you bro for giving such a wonderful story.ഇന്നലെ പുലർച്ചെ 3 മണി ആയപ്പോൾ ആണ് കഥ ഫുൾ ഞാൻ complete ചെയ്തത് ഉണർന്നപ്പോൾ ആദ്യത്തെ പരിപാടി ഇതിന് കമൻ്റ് ചെയ്തതാ.താങ്കളുടെ തൂലികയിൽ നിന്നും ഇനിയും കഥകൾ പിറക്കട്ടെ എന്ന് ആശംസിച്ച് കൊണ്ട് നിർത്തുന്നു
    എന്ന്
    LD

    1. Ethpolathe love after marriage stories suggest cheyamo

  7. Oru varity chechikadha ayit vaa bro

  8. Adutha kadha ayit varunille?

    1. ezhuthan aghraham und… jolikk join cheyyan time ayi athinte thirakkil ayirunnu… namukk nokkam

      1. Super…
        Eth pole love after marriage stories suggest cheyamo

  9. Ithinte PDF idamo? Veendum veendum vaayikkanayi personal collection il sookshikkana. Athrakkum ishtamayi❤️❤️❤️

    1. story name search chey.. already pdf ittattund

  10. ????❣️????

  11. Devil With a Heart

    Dear Jeeva
    ആദ്യമേ ക്ഷമ ചോദിക്കുന്നു വായിക്കാൻ വൈകിയതിൽ…അപരാജിതൻ വായിക്കാൻ ആണ് ഇങ്ങോട്ട് എത്തിയത് അതുകാരണം കുറെയേറെ നല്ല കഥകൾ തപ്പിപിടിച്ചു വായിക്കാൻ കിടപ്പുണ്ട്..ഈ കഥ ഞാൻ വായിച്ചുതുടങ്ങുന്നത് രാത്രി ഒരു 10 മണിക്ക് ശേഷമാണ്..ഇപ്പൊ ദാ സമയം വെളുപ്പിന് നാലു മണിയാവുന്നു..ഒറ്റ stretch ആയിരുന്നു വായന അങ്ങനെ ഞാൻ വായിച്ചിട്ടുള്ളത് അപരാജിതനും പിന്നെ നമ്മുടെ തറവാട്ടിലെ കുറച്ചു തുടർക്കഥകളുമാണ്…അന്യായ എഴുത്തുകാരനാണ് സഹോ നിങ്ങൾ പറയാതിരിക്കാൻ കഴിയില്ല…തുടക്കത്തിലേ ഡയലോഗുകൾ അസാധ്യം ചില ഡയലോഗുകൾ വായിച്ച് ചിരിച്ച് ഊപ്പാട് വന്നു…പതിയെ പതിയെ കഥയുടെ ട്രാക്ക് തന്നെ മാറി..അവസനഭാഗങ്ങളിൽ ഞെട്ടിപ്പിച്ച കളഞ്ഞു ട്ടാ…ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു കലക്കി തിമിർത്തു കിടുക്കി..

    ഇത്രയും ഭാഗങ്ങൾ ഒരുമിച്ചു വായിച്ചപ്പോ പലയിടങ്ങളിലായി കണ്ട കമന്റ് ആണ് ” അനു അവനെ ചതിച്ചതാണ്” ന്ന് എനിക്ക് ഒരിക്കലും അത് പറയാൻ കഴിയില്ല..മനുഷ്യനാണ് അവന് തെറ്റുകുറ്റങ്ങൾ ഉണ്ടാകും പിന്നെ അവളോട് സ്നേഹം കാട്ടിയ ഒരാളാണ് അജിത് ആരും ഇല്ലാതെ വന്നപ്പോ ആ ചങ്ങാത്തം സ്നേഹം ആയി അത് പെട്ടെന്ന് ഒരു ദിവസം ഒരു താലി കെട്ടി എന്നതിന്റെ പേരിൽ മറ്റൊരാളിലേക്ക് മാറണം എന്നില്ലലോ..ഇല്ലാം അവളുടെ സാഹചര്യങ്ങൾ അല്ലെ..കഥയിലെ നായകനും നായികയും എപ്പോഴും പുണ്യാത്മാക്കൾ ആയിരിക്കണം എന്നുള്ളതൊക്കെ ക്ലിഷേയാണ് അത് പൊളിച്ചടുക്കിയതിൽ സന്തോഷം…അതെല്ലാം പോട്ട് ഇനിയിപ്പോ അനുവിനെ ഒഴിവാക്കി മറ്റൊരു പെണ്ണിനെ സ്വീകരിച്ചിരുന്നേൽ ഈ പറഞ്ഞവർ തന്നെ അവളുടെ അവസ്ഥ കണ്ട സഹതാപ തരംഗം തന്നെ ഉണ്ടാക്കിയേനെ എന്നുള്ളത് വേറെ കാര്യം…?..ഞാൻ അനുവിന്റെ ഭാഗത്ത് ഒരു തെറ്റും കാണുന്നില്ല..

    മറ്റൊരു കാര്യം എന്താന്ന് വെച്ചാൽ ഒരാളെ വിശ്വസിച്ചതിന്റെ പേരിൽ അനുവിനെ കുറ്റപ്പെടുത്തുന്നവർ വരുണിന്റെ ഉള്ളിലെ കാട്ടുകൊഴിതരം കാണാതെ പോയതാണോ അതോ മനപ്പൂർവം കാണാത്തതാണോ എന്നെനിക്ക് അറിയാൻ പാടില്ല..

    കമന്റ് വലിച്ചുനീട്ടുന്നില്ല…

    ഒരുപാട് സ്നേഹം മാത്രം Jeevan?❤️
    -Devil With a Heart

    1. ee kadha ipol najn avichapol ith njan thanne ezhuthiyath ano enn thonnippoyi.. ee comment koode kandapol poornam ayi… thanks bro.. ipola ithil kayarunne..vaikiya marupadikk kshema

  12. ഇതേ പോലുള്ള വേറെ കഥകൾ വേറെ ഉണ്ടോ? Same theme?

  13. Valare nalla kadha. Orubaad ishtamaayi.

    Still anu is a cheat. Yatra sorry paranjallum she is a cheat. Ajith oru nalla payyan aanel kadha inganne onnum allalo avasanikka. Varun nashtam maatram alle undaagu. Anganne allatade kondu maatram aane varunum anuvum onichade. Njan vaayichadile yanike manasillaya kaaryam maatram aane njan paranjade. People don’t cheat by chance, they cheat by choice.

    1. Thazhe marupadiyund❤️

  14. Valare nalla kadha. Orubaad ishtamaayi.

    Still anu is a cheat. Yatra sorry paranjallum she is a cheat. Ajith oru nalla payyan aanel kadha inganne onnum allalo avasanikka. Varun nashtam maatram alle undaagu. Anganne allatade kondu maatram aane varunum anuvum onichade. Njan vaayichadile yanike manasillaya kaaryam maatram aane njan paranjade. People don’t cheat by chance, they cheat by choice.

    1. Anu cheat ആയത് വരുണിന്റെ കഥയിൽ മാത്രം ആണെങ്കിലോ… വരുൺ സ്വന്തം ഭാവനയിൽ മെനഞ്ഞെടുത്ത കഥ ആയിരുന്നെങ്കിലോ.. ?… Anu ചെയ്ത് ചെയ്തിട്ട് ഉണ്ടാകില്ല… Anu last kadha vaichutt varuninidu chodikunnu enthoke anu ezhuthi vachirukunnath ennu.. So satyam enthum akan✌?

      1. Vaayichadinnu shesham vaayichadallam kalamanennu parayunna poole.
        Bt adokke eyuthu kaarante swaadandryam

        1. കഥക്ക് ഉള്ളിൽ ഉള്ള കഥ ഞാൻ അല്ലല്ലോ എഴുതിയത് ?

      2. Vaayichadinnu shesham vaayichadallam kalamanennu parayunna poole.
        Bt adokke eyuthu kaarante swaadandryam

  15. Jeevan chetta polichu

  16. ജീവൻ ചേട്ടാ കഥ super ആയിരുന്നു….???????ആദ്യ പാർട്ട് വായിച്ച ശേഷം bookmark ചെയ്തിരുന്നു??? ….. complete ആയിട്ട് വായിക്കാം എന്നു വെച്ചു??…….അതുകൊണ്ട് എല്ലാ പാർട്ടും ഒരുമിച്ചാ വായിച്ചെ….. അസാധ്യ ഫീൽ ആയിരുന്നു ??????….. രണ്ടു പേരും അടിപൊളി ആയിരുന്നു …….. പിന്നെ ആ കോർട്ടിലെ scene ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത് ???????

    അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു…..?????
    സ്നേഹത്തോടെ ????????

    1. പൊതുവെ അഭിപ്രായം ഉള്ള kadhakal ഞാൻ കംപ്ലീറ്റ് ആക്കാറുണ്ട്… സ്നേഹം ❤️

  17. ഈ comment ഞാൻ ഇടുമ്പോൾ സമയം ഇപ്പോൾ 4 27 Am ഞാൻ ഇതിന്റെ ഫസ്റ്റ് പാർട് വായിക്കാൻ തുടങ്ങിയത് 11 pm ന്ന്.എന്റെ 5 30 മണികൂർ പോയത് ഞാൻ അറിഞ്ഞിലാ ഒരേ ഇരിപ്പിൽ ഫുൾ വായിച്ച് തീർത്തു.പക്ഷേ ഇപ്പൊ തോന്നുന്നു ഇത് തീരണ്ടായിരുന്നുവെന് അതുപോലെ ഈ കഥ എന്റെ മനസ്സിൽ ഒരു സ്ഥാനം നേടി കഴിഞ്ഞുHatts off you bro and thank you for the wonderful story ❤️??

    1. താങ്ക്സ് ബ്രോ… ഇങ്ങനെ ഉറക്കം കളയരുത്… ആരോഗ്യം ശ്രദ്ധിക്കുക ❤️

  18. Awesome ! ജീവൻ ബ്രോ…

    Superb… ആദ്യത്തെ.. parts ഒക്കെ കൊറേ relatable സീൻ അയിരുന്നു… ഒറ്റ സ്ട്രെച്ച് മുഴുവൻ വായിച്ചു.. എന്നിട്ടും ഒരു lag feel cheythilla… അവസാനം.. ലേശം കൂടി endyrnnu.. Thirupathi ആയേനെ…. Anyway enjoyed reading…
    ഇനിയും നല്ല കഥകൾ ആയി വരണം ട്ടോ??

    ?❤️?❤️?

    1. ലാസ്റ്റിൽ ലേശം കൂടെ… മ്മ്മ്.. മ്മ്.. ലേശം കൂടി ഇട്ടിരുന്നേൽ കഥ ഇവിടെ പബ്ലിഷ് ആക്കാൻ ആകില്ലായിരുന്നു ?❤️ സ്നേഹം ❤️

      1. Devil With a Heart

        ജീവാ പറ്റിയാൽ അത് അപ്രേ ഇട്ടോട്ടോ?

  19. Superb!!!!!
    Othiri ishtamayi .
    Orupadu enjoy cheythu vayicha kadhayayirunnu .

    Ithupole mattoru kadhayaumayi varika.

    Thanks

    1. ശ്രമിക്കാം. സ്നേഹം ബ്രോ ❤️?

  20. ❣️❣️? love

Comments are closed.