LOVE ACTION DRAMA-11(Jeevan) 1048

ആമുഖം,

കഥ മുന്‍വിധികള്‍  ഇല്ലാതെ വായീക്കുക… കഥ പറയാന്‍ ഉള്ള സൌകര്യത്തിന് പലരുടേയും പോയിന്‍റ് ഓഫ് വ്യൂ മാറി മാറി വന്നിട്ടുണ്ട് … അത് കൊണ്ട് അല്പം ശ്രദ്ധ കൊടുത്ത് വായിക്കണം… തെറ്റുകളോ കുറവുകളോ ഉണ്ടെങ്കില്‍ ക്ഷമിക്കണം ….

****************

ലവ് ആക്ഷന്‍ ഡ്രാമ-11

Love Action Drama-11 | Author : Jeevan | Previous Parts

അനുവിന്റെ പോയിന്റ് ഓഫ് വ്യൂ തുടരുന്നു-

“കൊള്ളാം മോളെ… നല്ല ഐഡിയ… പക്ഷെ ചെറിയ ഒരു കുഴപ്പമുണ്ട്…”

വരുൺ പറഞ്ഞത് കേട്ട് എന്താ എന്ന അർത്ഥത്തിൽ ശ്രദ്ധയോടെ ഞാൻ അവനെ നോക്കി…

“എനിക്ക് തലക്ക് ഓളമില്ല… ഒരു പക്ഷെ ഇത്‌ നിന്റെ തന്തയോടു പറഞ്ഞാൽ അങ്ങേര് സമ്മതിക്കുമാരിക്കും…”

ഞാൻ മൊത്തത്തിൽ ഒന്ന് ചൂളി… എല്ലാം എന്റെ കുഴപ്പം കൊണ്ട് തന്നെയാണ്… എനിക്ക് വേണ്ടി അവന് ഒന്നും ചെയ്യണ്ട കാര്യമില്ല… ആത്മാഭിമാനമുള്ള ആരായാലും ഇതേ മറുപടിയെ എനിക്ക് ലഭിക്കു…

“നിന്റെ വീട്ടുകാരുടെ മുന്നിൽ നിന്നെ പുണ്യവതി ആക്കിയാൽ എനിക്ക് വേറെ പെണ്ണിനെ ഒപ്പിച് തരുമെന്ന് അല്ലേ… അതിരിക്കട്ടെ എന്ന് തുടങ്ങി മോൾ ഈ മാമാ പണിയൊക്കെ…”

“എവിടുന്നു കിട്ടുന്നു നിനക്ക് ഈ ഐഡിയയൊക്കെ… ഇത്രയും തഴം താഴ്ന്ന് ചിന്തിക്കാൻ തുടങ്ങിയോ അനു നീ…”

“ഇതിന്റെ പകുതി ബുദ്ധി നീ വേണ്ട സമയത്ത് വേണ്ട പോലെ പ്രയോഗിച്ചിരുന്നു എങ്കിൽ ഇന്ന് നീ എന്റെ പിടലിക്ക് ഇരിക്കില്ലായിരുന്നു…”

“വരുൺ… അത് പിന്നെ… അങ്ങനെയല്ല… ഞാൻ കാരണം വരുണിന്റ ജീവിതം കൂടെ ഇല്ലാതെ ആകുമോ എന്ന് പേടിച്ച്… ”

“ആഹാ… എന്താ കെയർ… അതിരിക്കട്ടെ… ഇങ്ങനെ ഒക്കെ തട്ടി വിടാൻ കാര്യങ്ങൾ എല്ലാം മനസ്സിലാക്കി എന്നെ അക്‌സെപ്റ്റ് ചെയ്യാൻ നിനക്ക് പരിചയമുള്ള പെണ്ണുങ്ങൾ ആരേലുമുണ്ടോ…”

“ഇല്ല…”

“നിന്റെ പറച്ചിൽ കേട്ടാൽ ഒരു പത്തെണ്ണം എങ്കിലും സ്റ്റോക്ക് ഉണ്ടെന്ന് തോന്നുമല്ലോ… നിന്നെ തന്നെ കെട്ടിയ കേട് തീർന്നിട്ടില്ല…അപ്പോ പിന്നെ നീ കണ്ട് പിടിച്ചോണ്ട് വരുന്നതിനെ കൂടി ഇനി തലയിൽ എടുത്ത് വെക്കാത്തതിന്റെ കുഴപ്പം കൂടിയേ എനിക്കുള്ളു… ഒന്ന് പോയേടി…”

എനിക്ക് വേറെ നിവർത്തിയില്ല… അവന്റെ കാല് പിടിച്ചു ആയാലും സമ്മതിപ്പിച്ചേ പറ്റു… ഇല്ലെങ്കിൽ ഒരു പക്ഷെ സത്യം എല്ലാവരും അറിഞ്ഞാൽ ഞാൻ ഒറ്റപ്പെട്ടു പോകും… ഒരു പക്ഷെ എന്റെ അച്ഛനെ തന്നെ എനിക്ക് നഷ്ടം ആകും…

“വരുൺ… പ്ലീസ്‌… പ്ലീസ് ഹെല്പ് മി… എനിക്ക് വേറെ അഫ്ഫയർ ഉള്ളത് കൊണ്ടാണ് നമ്മൾ പിരിയുന്നത് എന്നറിഞ്ഞാൽ ഒരു പക്ഷെ എന്റെ അച്ഛൻ…” ഞാൻ കരച്ചിലിന്റെ വാക്കോളമെത്തി, വിതുമ്പി തുടങ്ങി…

“പൂങ്കണ്ണീർ ഒഴുക്കി ടൈം കളയണ്ട… പറ്റില്ല എന്ന് പറഞ്ഞാൽ പറ്റില്ല… സത്യം എല്ലാവരും അറിയട്ടെ അനു… കുറച്ച് നാൾ എതിർപ്പൊക്കെ ഉണ്ടാകും… നിനക്ക് ഇഷ്ടപെട്ട ആളിന്റെ കൂടെ ജീവിക്കാനുള്ള പ്രാപ്തിയുണ്ട്… കുറച്ച് നാൾ കഴിഞ്ഞ് എല്ലാവരും എല്ലാം മറക്കും… എല്ലാവരും നിന്നെയും അവനെയും ആക്സപ്റ്റ് ചെയ്യും… നിങ്ങൾക്ക് സുഖമായി ജീവിക്കാം… പക്ഷെ അപ്പോളും എന്റെ കാര്യം ആലോചിച്ചെ… ”

ഞാൻ ഒന്നും മിണ്ടിയില്ല… കണ്ണുനീർ ഇടതടവില്ലാതെ ഒഴുകിത്തുടങ്ങി…

“വരുൺ… അങ്ങനെ ആണെങ്കിൽ ആരും ഒന്നും അറിയണ്ട… ഞാൻ വരുണിന്റെ ഒപ്പം ജീവിച്ച് കൊള്ളാം…”

“അയ്യടി മോളെ… എന്നിട്ട് വേണം നാളെ മുതൽ നീ ഓരോന്ന് ഓർത്ത് പ്രതിക്കാരം ചെയ്ത് എന്നെ പെട്ടിയിലാക്കാൻ… വേല മനസ്സിൽ ഇരിക്കട്ടെ… മാത്രമല്ല ഇനി എന്ത്‌ തന്നെ ആയാലും നിന്നെ എനിക്ക് വേണ്ട… അത്രക്ക് നിന്നെ ഞാൻ സ്നേഹിച്ചിട്ടുണ്ട്… വിവാഹത്തിന് മുൻപ് എന്ത്‌ തന്നെ ആയാലും കുഴപ്പമില്ലായിരുന്നു… ഞാന്‍ സഹിച്ചേനേ, പൊറുത്തേനേ…പക്ഷെ വിവാഹ ശേഷം ഒരാളിന്റെ താലി കഴുത്തിലിട്ട് മറ്റൊരാളെ മനസ്സിൽ കൊണ്ട് നടക്കുന്നവളെ എനിക്ക് വേണ്ട…”

351 Comments

  1. മുത്തു

    അവൾ കുറച്ചു അനുഭവിക്കണം കൂടുതൽ അവൾ താങ്ങുല അവൾക്ക് ഒരു ഷോക്ക് കൊടുക്കണം എന്നിട്ട് മതി നായകന്റെ entry ???

    അവൻ എല്ലാവരെയും പിടിച്ചടിക്കണമെന്നൊന്നുമില്ല പക്ഷെ അവൾക് അവനെ ശെരിക്കൊന്ന് മനസ്സിലാക്കി കൊടുക്കണം അത് മാത്രമാണ് എന്റെ ആവശ്യം?? പിന്നെ ഈ സംഭവം വീട്ടിൽ അറിയണം
    അല്ലെങ്കിൽ അവർ കുറ്റക്കാരായി അവർക്ക് തോന്നും അത് വേണ്ട അവളെ കുറച്ചു വെള്ളം കുടിപ്പിച്ചിട്ട് മതി ഒന്നിപ്പിക്കലൊക്കെ ???❤️❤️

    ഈ പാർട്ടും നന്നായിരുന്നു ???❤️❤️❤️

    1. Avalk shock kittan bodham vende… Lsd adichu kirungi kidakuva pavam?

  2. വിരഹ കാമുകൻ???

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

  3. ❤❤❤

  4. Bro അവളെ നശിക്കാൻ വിട്ടുകൊടുക്കല്ലേ.. പ്ലീസ്.. ?
    വെറുതെ എന്തിനാ ബ്രോ സൈറ്റിലെ prakku
    മേടിക്കുന്നെ.. ?
    ഒരു ശത്രുസംഹാര പൂജ കഴിപ്പിച്ചോ ??

  5. വായനക്കാരൻ

    അവൾക്ക് അങ്ങനെ തന്നെ വേണം കല്യാണം കഴിഞ്ഞിട്ടും വേറെ ഒരുത്തനുമായി അവിഹിതത്തിൽ ഏർപ്പെട്ടാൽ ഇതല്ല ഇതിനപ്പുറവും നടക്കും
    ഏതായാലും അവളായിട്ട് ചെയ്ത തെറ്റല്ലേ അവൾ തന്നെ അനുഭവിക്കട്ടെ
    I just hate her ???

    1. ഇങ്ങനെ പറയാതെ ബ്രോ ? എല്ലാരും മനുഷ്യർ അല്ലേ… അവൾക് തെറ്റ് പറ്റി… പക്ഷെ ക്ഷമിക്കാൻ പാടില്ലാത്തത് ആണോ… അവള്ടെ ഭാഗം നിന്ന് ചിന്തിച്ചു നോക്കിയേ… ??

      1. മുത്തു

        ക്ഷമിക്കാൻ പറ്റുന്ന തെറ്റുതന്നെയാണ് but അവൾ അത് അർഹിക്കുന്നില്ല ഇനിഅവൻ ക്ഷമിച്ചാൽ അത് അവന്റെ ഔതാര്യമാണ് ☺️☺️☺️☺️☺️☺️

        But ഇതിനൊക്കെ കാരണം അവളുടെ അഹങ്കാരമാണ്? അവനോട് അവൾ നല്ല രീതിയിൽ പെരുമാറിയിരുന്നങ്കിൽ അവൻക് അവളിൽ ഒരു നല്ല മനസ്സ് അവൻക് കാണാൻ സാധിച്ചേനെ but അവൾ അവനെ കൂടുതൽ ഉപദ്രവിക്കുകയാണ് ചെയ്തത് അത്കൊണ്ടാണ് അവൾ അവളുടെ പ്രേമത്തെ കുറിച് പറഞ്ഞപ്പോൾ അവൻക് അവളോട്‌ കൂടുതൽ വെറുപ്പ് തോന്നാനുള്ള കാരണം

      2. വായനക്കാരൻ

        എന്ത് ക്ഷമിക്കാൻ
        ഭർത്താവ് ഉള്ളപ്പൊ വേറെ ഒരുത്തനുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നതാണോ ബ്രോ ക്ഷമിക്കാൻ പറ്റുന്നത് ?

        1. ബ്രോ ആ ഭർത്താവ് എങ്ങനെ വന്നു… അവൻ തെറ്റ് ചെയ്തിട്ടില്ല… അവളുടെ പ്ലാനിന്റെ ഇടക്ക് അവൻ വന്ന്…സ്വാഭാവികം ആയി ദേഷ്യം ഉണ്ടാവും… എങ്കിലും അത് മറന്ന്അ അവന്റെ ഒപ്പം ജീവിക്കാൻ അവൾ തീരുമാനിച്ചു… അവനെ മാറ്റി പ്രാപ്തി ഉള്ളവൻ ആക്കാൻ… പക്ഷെ അതിന്റെ ഇടക്കാണ് അജിത്തിന്റ ഡ്രാമ… സ്നേഹിച്ചിരുന്ന ആൾ… അവൾ കാരണം മരിക്കുന്നു… ആരോടും പറയാൻ ആകാത്ത അവസ്ഥ… അവൾ ആക്ച്വലി വരുന്നിനോട്അ സത്യം തുറന്ന്വ പറയാൻ ശ്രമിക്കുന്നു… അത്ളു പറ്റുന്നില്ല എന്ന്ടെ കണ്ട്ര അവനെ വെറുപ്പിക്കാൻ നോക്കുന്നു…

  6. അമ്മൂട്ടി❣️

    ❣️❣️❣️

  7. എന്റെ പൊന്നോ ഇജ്ജാതി എൻഡിങ് ??. ഇത്രെയും കാത്തിരിനുത് ടെൻഷൻ അടിക്കാനായിരുന്നോ ?. അനുവും വരുണും ഒന്നിക്കണം അനുവിന് ഒന്നും സംഭവിക്കരുത് അപേക്ഷയാണ്?.

    1. Ithine patti onnum njan parayunilka.. Adutha bhagam vaaich ariyam?

  8. അടുത്തത് രക്ഷകന്റെ വരവാണ് വില്ലന്മാരുടെ ഇടയിൽ നിന്ന് അവളെ രക്ഷിക്കാൻ ആരാവും അത് ? (bgm?)
    (police ,hero ,allel vere arelum )

    1. Ningal ingane predict cheythu ente mood kalayathe???

  9. അവർ ഒരുമിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
    അവളുടെ സ്വഭാവം എല്ലാർക്കും മനസിലാക്കണം.
    അവർ രണ്ട് പേരും ഒരുമിക്കണം. അജിത്നെ ആരോ പണിതത് ആണെന്ന് തോനുന്നു.
    നല്ല ഒരു ക്ലൈമാക്സ്‌ നെ വേണ്ടി കാത്തിരിക്കുന്നു

    1. Climax akan inim kidapund… Unless and until i am done with this story… ❤️❤️❤️

  10. ഈ പാർട്ട് ഒരു complete അല്ലാത്ത ഫീൽ. അവരെ എത്ര അടുപ്പിക്കാൻ നോക്കിയാലും അവിടെ ലൗ അല്ല ഡ്രാമ ആണ് നടക്കാൻ പോകുന്നത്.ഇതിൽ ഇനി ആക്ഷൻ ആണ് ഒരു പ്രതീക്ഷ

    1. ഇനി അവളെ അംഗീകരിക്കുക ആണെങ്കിൽ അത് വെറും സഹതാപം മാത്രം ആവില്ലേ ഒരു ഇര യോടുള്ള

      1. Avilla… Sahathapam kondo mattoralodulla deshyamo onnum avilla… Angane vendi vannal avar onnikkilla

    2. There is more than what we see❤️

  11. °~?അശ്വിൻ?~°

    Kadha valare ishtappettu…???
    Ini nayakan vannu rakshikkunna cliche aakkathe oru variety twist konduvannaal nannayirikkum…??
    As a reader oru suggestion paranjunne ullu…?

    1. Well understood.. Nayakan vannu ellarem idichu parappikkatte… Athalle heroism?

      1. °~?അശ്വിൻ?~°

        Aa hotel gas leak aayi pottitherikkunnu. Nayikakum villammarum marikkunnu. Nayakan nayikayude koottukariye kettunnu…. Enganund athalla pwoli…????

  12. ?❤️നർദാൻ♥️?

    ഹൊ ബ്രോ വേണ്ടായിരുന്നു. സമാദാനം പോയി.

    ?♥️?♥️??

    1. സമാധാനം വേഗം വരും… അടുത്ത പാർട്ട് വൈകില്ല… ഈ കമന്റ്‌ കൊടുത്തു തീർത്താൽ എഴുതാം ❤️

  13. അടിപൊളി അടുത്ത പാർട്ട്‌ പോരട്ടെ ❤❤❤❤

    1. നന്ദി സഖാവെ ❤️

  14. ഡിവോഴ്‌സിന്റെ സമയത്തും അല്ലാത്തപ്പോഴും അജിത്തിന്റെ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല വല്ലാത്ത ഒരു സപ്പെട് ആയിരുന്നു, നായികയോടുള്ള ദേഷ്യം അതുപോലെ തന്നെ ഉണ്ട്, അജിത്തിന് ആരോ പണി കൊടുത്തപോലെ ഉണ്ട്.

    ഷാനു ഇത്ത എന്റെ ponnoo ഈ പാർട്ടിൽ കോമഡി ആയി അത് മാത്രേ ഉണ്ടായുള്ളൂ എന്നല്ല ഷാനു ഇത്ത ഫുൾ കോമഡി ആയിരുന്നു. ഏതായാലും നല്ല ഒരു sthalatha നിർത്തിയെ ♥♥♥♥♥♥♥♥♥♥♥♥♥♥

    1. അതൊക്കെ വരുന്ന ഏതേലും ഭാഗത്ത്‌ ഉണ്ടാകും.. താത്താ പൊളി അല്ലേ ???

  15. വായിച്ചു♥️

    1. പാറൂസ് ❤️

  16. വേട്ടക്കാരൻ

    ജീവൻ ബ്രോ,വല്ലാത്തൊരു ചെയ്ത്തായിപ്പോയി.ഹൃദയത്തിൽ കഠാരകുത്തിയിറക്കിയപോലെ.മറ്റൊന്നും കുറിക്കാൻ പറ്റുന്നില്ലടോ…അപ്പോ അടുത്ത പാർട്ടിൽ കാണാം…

    1. Vishamikkanda❤️❤️❤️

  17. ക്ലൈമാക്സിൽ കമെന്റ് ചെയ്യാം
    ?

    1. Ayinu munpe comment tharum ❤️

  18. sorry rendu thavana vannu.
    failure ennu kanadhu konda

  19. jeevan
    e partum kalakki. varunite dialoge ellam adipoli.
    Ippol anuvinodu oru sahathapam thonnuinnu. premikkumpol avar avarude nalla vasam matramea kannikku.AJITHINE POLE.Anganeya penkuttikal chadhiyil pedunnadhu Anuvine pole.
    Varuninu ival koduthadhu deivam thirichu kodukkagayano ? Anuvinu endhengilum sambhavichal vallatha trajhadi ayirikkum.Anuvinte achanu adhu thangankazhiyumo ?
    Onnum sambhavikkarudhu ennu karudham.
    Kazninja partinekkal koodudhal Tension adikkunna sthalathu niruthiyadhu kondu
    waiting for next part with tension

    1. ദൈബം അല്ല jeevan ആണ് പണി കൊടുത്തത്
      @jeevan
      മാമനോട് ഒന്നും തോന്നല്ലേ… ??

      1. അവൾക്കുള്ള പണി വരാൻ പോകുന്നതേ ഉള്ളു ??

  20. jeevan bro,
    e partum kalakki. varunite dialoge ellam adipoli.
    Ippol anuvinodu oru sahathapam thonnuinnu. premikkumpol avar avarude nalla vasam matramea kannikku.AJITHINE POLE.Anganeya penkuttikal chadhiyil pedunnadhu Anuvine pole.
    Varuninu ival koduthadhu deivam thirichu kodukkagayano ? Anuvinu endhengilum sambhavichal vallatha trajhadi ayirikkum.Anuvinte achanu adhu thangankazhiyumo ?
    Onnum sambhavikkarudhu ennu karudham.
    Kazninja partinekkal koodudhal Tension adikkunna sthalathu niruthiyadhu kondu
    waiting for next part with tension

    1. ???… ഇഷ്ടായി കമന്റ്‌… അനുവിന്റെ കാര്യം ഒരു തീരുമാനത്തിൽ ആക്കും ❤️?? ടെൻഷൻ വേണ്ട… മുൻവിധി ഇല്ലാതെ വായിക്കുക…

  21. next part when

    1. ഇത്‌ വന്നത് അല്ലേ ഉള്ളു… ലേശം സമയം ?

      1. ༒☬SULTHAN☬༒

        അതൊന്നും പറ്റൂല.

        ??

        1. നിനക്ക് ഒരു പണി ഇല്ലിയോടെ രാവിലെ ?

          1. ༒☬SULTHAN☬༒

            Ingal ഇത് തന്നെ choikkanam ?

  22. Nice feel. Feel good movie feel?

    1. താങ്ക്സ് ബ്രോ ?

  23. Njan oru pava lolahridyan annu ketto. Pettannu aduthe varumo. Oru cheriya moham kondu annu ketto

  24. നല്ലവനായ ഉണ്ണി

    Cliffhanger…. ഇത് ഇപ്പോ രണ്ടാമത്തെ കഥയാ cliffhangerൽ….??? എന്റെ പൊന്ന് മുത്തേ ബാക്കി വേഗം തരണേ

    1. ഞാൻ സമയത്ത് തരില്ലേ ഉണ്ണി… എന്നെ കൊണ്ട് ആകുന്ന വേഗത്തിൽ എഴുതി എത്തിക്കും… അടുത്ത ഭാഗം എന്ത്‌ സസ്പെൻസ് ഇട്ട് നിർത്തുമോ ആവോ ?

      1. ༒☬SULTHAN☬༒

        അനക്ക് പ്രാന്താടാ പന്നി…. ???

      2. നല്ലവനായ ഉണ്ണി

        നായകൻ വന്ന് രക്ഷിച്ച cliché ആകും… രക്ഷിച്ചില്ലേ sad ആകും…. നീ എന്തേലും plan ചെയ്തിട്ടുണ്ടോ… മുന്നോട്ട് എങ്ങനെ ആണെന്ന്

Comments are closed.