കുഞ്ഞു മന്ദാരം [സുമിത്ര] 118

ഒരു കുഞ്ഞു ജനിക്കുമ്പോൾ കുഞ്ഞിനോടൊപ്പം അമ്മയും ജനിക്കുകയാണ്. അമ്മയാകുന്നതോടെ അവളിൽ പല തരം മാറ്റങ്ങളും സംഭവിക്കുന്നു… കുഞ്ഞിന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ അവൾ സ്വന്തം സ്ത്രീത്വത്തിലേക്ക് നോക്കുകയാണ്… കുഞ്ഞു വളരുമ്പോൾ അവളും കൂടെ വളരുന്നു…. ഒരു സ്ത്രീക്ക് മാത്രം കിട്ടുന്ന അനുഗ്രഹം അതാണ് മാതൃത്വം……

 

സ്വന്തം കുഞ്ഞിനെ ഒരു നോക്കു കാണുവാൻ, അവന്റെ കുഞ്ഞുവിരലുകൾ  സ്പര്ശിക്കുവാൻ, വാരി പുണർന്നു ചുംബിക്കുവാൻ, അവനെ മാറോടു ചേർത്തു കൊഞ്ചിക്കുവാൻ   ഹരി ഇപ്പോഴും കൊതിയോടെ കാത്തിരിക്കുകയാണ്…

 

“അങ്ങനെ ഒരു ദിവസം പുലർച്ചെ ”

 

അമ്മുചേച്ചി   ഓടി വന്നേ ഇതാര വന്നിരിക്കുന്നതെന്നു നോക്കിക്കെ…. ഉമ്മറത്ത് നിന്നും അമ്മുവിന്റെ സഹോദരി മാളുവിന്റെ നിലവിളി  കേട്ടു അമ്മു  മയക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു…. അമ്മു  കുഞ്ഞൂട്ടനെയും എടുത്തു ഉമ്മറത്തേക്കു  ചെന്നു… അവളുടെ കണ്ണുകളെ  അവൾക്കു വിശ്വസിക്കാൻ ആയില്ല….. സ്വപ്നം ആണോ യാഥാർഥ്യം ആണോ എന്നുള്ള ചിന്തയിൽ  അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു…..

 

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ടു ഹരി അമ്മുവിനെയും അവന്റെ കുഞ്ഞൂട്ടനെയും കാണാൻ എത്തിയികരിക്കുന്നു….  അവരെ കണ്ടതും അവന്റെ കണ്ണുകൾ  ആനന്ദം കൊണ്ടു നിറഞ്ഞു തുളുമ്പി…  അവന്റെ ജീവനെയും ജീവിതത്തെയും  അവൻ  നെഞ്ചോടു ചേർത്തു വാരി പുണർന്നു….. ഒരു അച്ഛന്റെ  ആദ്യ  ചുംബനം അവൻ കുഞ്ഞൂട്ടന്  സമ്മാനിച്ചു…..

108 Comments

  1. One of the best moments in every womens life .loved it ?

  2. Lovely story sister ????????????????????????????????

  3. Hai sumithra chechi orupad ishtapettu ?

Comments are closed.