“അമ്മു ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു.”
തന്റെ കുഞ്ഞു മന്ദാരം ഉദരത്തിൽ ചലിക്കുമ്പോൾ ഹരിയുടെ കരങ്ങൾ കൊണ്ടു അവളുടെ ഉദരത്തിൽ മെല്ലെ തലോടണം, ….
അവനെ താരാട്ടു പാടി എന്നും ഉറക്കണം . മുത്തേ എന്നു വിളിക്കുമ്പോൾ അച്ഛന്റെ സ്വരം കേട്ടു കുഞ്ഞു ഉണരണം…….. .
വേദനകളിൽ എല്ലാം അവന്റെ നെഞ്ചോടു ചേർന്നു ഇരിക്കുമ്പോൾ അവളുടെ മുടിയിഴകളിലൂടെ മെല്ലെ തലോടണം… അവന്റെ ഹൃദയമിടുപ്പിന്റെ താളം അവളിലെ എല്ലാ വേദനകളും ഇല്ലാതാക്കണം………
നടക്കാൻ കഴിയാതെ വരുമ്പോൾ അവന്റെ തോൾ അവൾക്കൊരു താങ്ങായി മാറണം….. രാത്രിയിൽ പേടിച്ചു വിറക്കുമ്പോൾ അവന്റെ കൈകൾ അവളെ കൂടുതൽ ചേർത്തു പിടിക്കണം….. കടൽ തീരത്തിലൂടെ അവന്റെ കൈകൾ കോർത്തു നടക്കുമ്പോൾ അലയടിക്കുന്ന തിരമാലകൾ അവളുടെ പാദത്തിൽ വന്നു തലോടണം, തിരമാലയുടെ ഈണം തന്റെ കുഞ്ഞിന്റെ കാതിൽ മുഴുകണം… അതു കേട്ടു ഉണർന്നു കുഞ്ഞു മന്ദാരം അവളെ മെല്ലെ സ്പര്ശിക്കണം…..
നിലാവുള്ള വെളിച്ചത്തിൽ ആകാശത്തെ കോടാനുകോടി നക്ഷത്രങ്ങളെ നോക്കി ഹരിയുടെ മടിയിൽ തല ചായ്ച്ചു കിടക്കുമ്പോൾ ആ നക്ഷത്രങ്ങൾ എല്ലാം അവളെ നോക്കി അസൂയയോടെ പുഞ്ചിരിക്കണം……….
പ്രസവ വേദനയിൽ അവൾ കിടന്നു പിടയുമ്പോൾ തന്റെ നിറുകയിൽ ഒരു ചുംബനം നൽകി അവളെ ലേബർ റൂമിലേക്ക് യാത്ര അയക്കണം… അവൾക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കണം…. അവന്റെ പാതി രക്തത്തെ വാരി പുണർന്നു കൈകൾ കൊണ്ട് മാറോടു ചേർത്തു കൊഞ്ചിക്കുന്ന നിമിഷങ്ങൾ….
പ്രാണൻ പിടയുന്ന വേദനയിലും അവളുടെ കണ്ണുകൾ അവനെ ഒരു നോക്കു കാണാൻ കൊതിച്ചിരുന്നു… പക്ഷെ അമ്മുവിന്റെ സ്വപ്നങ്ങൾ എല്ലാം വെറും സ്വപ്നങ്ങൾ മാത്രം ആയി മാറുക ആയിരുന്നു….
അമ്മു അവരുടെ കുഞ്ഞു മന്ദാരത്തിനു ഭൂമിയിലേക്ക് ജൻമം നൽകി. ഹരിയെ പോലെ തന്നെ ഒരു കൊച്ചു മിടുക്കൻ…. അവന്റെ കുഞ്ഞി കൈകളിൽ അവൾ പതുക്കെ തലോടി അവന്റെ ചെറിയ കവിളിൽ അവൾ വാത്സല്യത്തിന്റെയും മാതൃത്വത്തിന്റെയും ആദ്യ ചുംബനം നൽകി…..
ഏതൊരു സ്ത്രീയുടേം ജീവിതത്തിൽ അവൾക്കു ലഭിക്കുന്ന മനോഹരമായ നിമിഷങ്ങൾ… ഗർഭാവസ്ഥയിൽ ഇതുവരെ കാണാത്ത രൂപത്തെ ഒരു കുഞ്ഞു ജീവനെ അവളുടെ പ്രാണൻ കൊണ്ടു സ്നേഹിക്കുന്ന നിമിഷങ്ങൾ……
One of the best moments in every womens life .loved it ?
Lovely story sister ????????????????????????????????
Hai sumithra chechi orupad ishtapettu ?