ഓരോ ദിവസവും ഉറക്കം ഉണരുമ്പോൾ കണ്ണാടിയുടെ മുന്നിൽ ചെന്നു തന്റെ ഉദരത്തിൽ സ്പര്ശിച്ചും തലോടിയും അവൾ തന്റെ കുഞ്ഞിന്റെ വളർച്ച സ്വയം ആസ്വധിച്ചു……
അമ്മുവിന്റെ ഉള്ളിൽ അവളുടെ കുഞ്ഞു മന്ദാരത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ ദിനം പ്രതി വളർന്നു കൊണ്ടിരുന്നു…… ഒരു തപസ്സു പോലെ ആയിരുന്നു കുഞ്ഞു മന്ദാരത്തിന്റെ വരവിനായുള്ള കാത്തിരുപ്പ് അത്രെയും…….
ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഒന്നു ചുമച്ചാൽ പോലും അമ്മുവിന്റെ കൈകൾ അറിയാതെ തന്നെ അവളുടെ ഉദരത്തിൽ മേൽ സ്പര്ശിക്കുമായിരുന്നു…. ഉള്ളിലെ കുഞ്ഞു മന്ദരത്തിനു എന്തെങ്കിലും ബിദ്ധിമുട്ടുകൾ വരുമോ എന്നുള്ള ആകുലത…..
പാട്ടുകളും, കഥകളും ആയി അവൾ കുഞ്ഞിനെ എന്നും കൊഞ്ചിക്കുമായിരുന്നു…
ഉറക്കമില്ലാത്ത രാത്രികൾ അത്രെയും അവളുടെ സ്വപ്‌നങ്ങളിൽ എല്ലാം കുഞ്ഞു മന്ദാരം നിറഞ്ഞു നിൽക്കുമായിരുന്നു ….
കിളികളോടും ചെടികളോടും എല്ലാം അവൾ തന്റെ കുഞ്ഞിന്റെ വിശേഷങ്ങൾ പങ്ക്‌വെക്കും… അപ്പോഴെല്ലാം ഒരു ഇളം കാറ്റു അവളെ വന്നു തഴുകുമായിരുന്നു… അവരു പോലും അവന്റെ വരവിനായി കാത്തിരിക്കും പോലെ…
ഒരു സ്ത്രീ അവളുടെ ഗർഭാവസ്ഥയിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും കൊതിക്കുന്നതും അവളുടെ ഭർത്താവിന്റെ സാമിപ്യം ആണ്…. പലതരം മാനസികാവസ്ഥയിലൂടെയും വേദനകളിലൂടെയും കടന്നു പോയാണ് അവൾ ഒരു കുഞ്ഞിന് ജന്മം നൽകുന്നത്… അമ്മുവും അവളുടെ ഹരിയുടെ സാന്നിധ്യം ഒരുപാട് കൊതിച്ചിരുന്നു..
ചിലപ്പോഴെല്ലാം അമ്മു കൊച്ചു കുട്ടികളെ പോലെ കരയും…. ഒന്നിനും വേണ്ടി അല്ലാത്ത കുറെ വാശികൾ… പെട്ടെന്നുള്ള ദേഷ്യം.. കാരണങ്ങൾ ഇല്ലാത ഉള്ള സങ്കടങ്ങൾ, സന്തോഷങ്ങൾ……. ഭർത്താവിന്റെ സാമിപ്യം കൊതിക്കുന്ന നിമിഷങ്ങൾ…..
One of the best moments in every womens life .loved it ?
Lovely story sister ????????????????????????????????
Hai sumithra chechi orupad ishtapettu ?