അമ്മുവിന്റെ ഉദരത്തിൽ ഒരു കുഞ്ഞു ജീവൻ തുടിച്ചു തുടങ്ങി എന്നറിഞ്ഞ നിമിഷം മുതൽ അവളുടെ ഉള്ളിലെ മാതൃത്വത്തിന്റെ പുമൊട്ടുകൾ വരിഞ്ഞു….
അവൾ ചെയ്യുന്ന ഓരോ ചെറിയ കാര്യങ്ങൾ പോലും കൂടുതൽ ശ്രെദ്ധിക്കാൻ തുടങ്ങി തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞു ജീവനോടുള്ള കരുതൽ ആയിരുന്നു അതെല്ലാം… ഉറങ്ങുമ്പോഴും, ഉണരുമ്പോഴും
ഉദരത്തിൽ തന്റെ കൈകൾ കൊണ്ട് കുഞ്ഞു മന്ദാരത്തെ ഒരു പൂമ്പാറ്റ പൂവിനെ തലോടും പോലെ അവൾ തലോടുമായിരുന്നു.
ഓരോ ദിവസവും കടന്നു പോകുന്തോറും അമ്മുവിന്റെ ശാരീരിക അസ്വസ്ഥതകൾ കൂടി കൊണ്ടിരുന്നു…..
ഹരി അമ്മുവിനെ ഒരു കൊച്ചു കുഞ്ഞിനെന്നു പോലെ ആയിരുന്നു പരിപാലിച്ചിരുന്നത്…. അവളുടെ ആഗ്രഹങ്ങൾ എല്ലാം അവൻ ഒരു മടിയും കൂടാതെ ചെയ്തു കൊടുക്കുമായിരുന്നു..
ഹരി ഓഫീസിൽ പോയി കഴിഞ്ഞാൽ അമ്മു അവിടെ തനിച്ചാണ് അതുകൊണ്ടു തന്നെ അവൻ അമ്മുവിനെ നാട്ടിൽ കൊണ്ടാക്കിയിരുന്നു…
ഹരി കൂടെ ഇല്ലാതെയുള്ള ദിവസങ്ങളെ പറ്റി അമ്മുവിന് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു…. എങ്കിലും അവരുടെ കുഞ്ഞിന് വേണ്ടി അവൾ അതെല്ലാം സഹിച്ചു…
അമ്മു അവളുടെ കുഞ്ഞു മന്ദാരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു ..
One of the best moments in every womens life .loved it ?
Lovely story sister ????????????????????????????????
Hai sumithra chechi orupad ishtapettu ?