കൊതുക് [Aadhi] 1316

“നമ്മക്കൊക്കെ എന്തെങ്കിലും ഉത്തരം കേട്ടാ അത് മതി ന്നാവും  ..അത് പോലെ ആണോ കുട്ട്യോൾ.. അവർ ചെകഞ്ഞു  ചെകഞ്ഞു അകത്തേക്ക് പോവും…സാരല്യ..ടീച്ചർ ആദ്യായിട്ട് അല്ലേ..ഇനി ശീലം ആയിക്കോളും “,  സ്റ്റാഫ് റൂമിൽ മിനി ടീച്ചറെ കൂടാതെ ഉള്ള ഒരേ ഒരു പെൺപ്രജ കണക്ക്  ടീച്ചർ പറഞ്ഞു.

” ന്റെ ടീച്ചറെ… ഇന്ന് ഞാൻ ക്ലാസ് എടുത്തോണ്ടിരിക്കുമ്പോൾ ഒരു കുട്ടി കൊതുകിനെ തല്ലി.. എന്നിട്ടൊരു ചോദ്യം..കൊതുക് ഈ ലോകത്തു എന്താ ചെയ്യുന്നേ എന്ന്.. ഞാൻ ഇത് വരെ ചിന്തിച്ചിട്ടും കൂടി ഇല്ല ആ ചോദ്യം… അവസാനം മെയിൽ മോസ്‌കിറ്റോ പരാഗണത്തിനു സഹായിക്കുന്നു എന്ന് പറഞ്ഞു പോന്നു.. പോരാൻ നേരം പിന്നേം, പാമ്പ് തവളെനെ തിന്ന് എണ്ണം നിയന്ത്രിക്കുന്ന മാതിരി കൊതുക് മനുഷ്യന്റെ എണ്ണം നിയന്ത്രിക്കൽ അല്ലേന്ന്… അതിനൊക്കെ എന്താ പറയാ.. നമ്മൾ ഒരു ഉത്തരം തെറ്റായി പറഞ്ഞാ അവരൊക്കെ അത്  വെച്ചു നടക്കൂലേ…

സ്റ്റാഫ് റൂമിലെ പൊട്ടിച്ചിരിക്ക് ഇടയിലും ടീച്ചറുടെ മനസിൽ  അവന്റെ ഉത്തരം ആയിരുന്നു. അത് കണ്ടാണ് കണക്ക് ടീച്ചർ പിന്നെയും പറഞ്ഞത്..

” അത് മറന്നേക്ക് ടീച്ചറെ.. അവർക്ക് അതൊന്നും ഓർമ  ഉണ്ടാവൂല നാളേക്ക്.. അല്ലെങ്കിൽ തന്നെ അതൊക്കെ പഠിപ്പിക്കാൻ ഉള്ളതാണോ..?? ”

ഉച്ചക്ക് സ്‌കൂളിൽ ഉച്ചക്കഞ്ഞി വിളമ്പാൻ നിൽക്കുമ്പോഴാണ് ഞെണുങ്ങി ഒരു പരുവം ആയ സ്റ്റീൽ പ്ളേറ്റും കൊണ്ട് അവൻ വീണ്ടും ടീച്ചറുടെ മുന്നിൽ എത്തിയത്. സാധാരണ കൊടുക്കുന്ന ഒരു കോരി ചോറിനു ശേഷവും അവൻ അവിടെ തന്നെ നിന്നപ്പോൾ ടീച്ചർ വീണ്ടും ഒരു കോരി കൂടെ അവന്റെ പ്ളേറ്റിലേക്ക് ഇട്ടു. നന്ദി എന്നവണ്ണം മുഖത്തൊരു ചിരി വരുത്തി അവൻ ക്‌ളാസിലേക്ക് നടന്നു..

” അവനാ ടീച്ചറെ ആ ഉത്തരം പറഞ്ഞത്…” ശബ്ദം താഴ്ത്തി മിനി ടീച്ചർ കണക്ക് ടീച്ചറോട് പറഞ്ഞു.

പ്ളേറ്റും കൊണ്ട് തിരിച്ചു പോവുന്ന അവനെ നോക്കി ടീച്ചർ പറഞ്ഞു,
” ഓനത് പറയാ ടീച്ചറെ..ഓനെ കൊണ്ടേ അങ്ങനെ പറയാനും പറ്റൂ.. ഓന്റെ അച്ഛൻ രണ്ടാഴ്ച മുമ്പ് മരിച്ചതാ.. ഡെങ്കിപ്പനി വന്നിട്ട്.. അപ്പൊ പിന്നെ ഓൻ അതല്ലാണ്ട് വേറെന്താ പറയാ?? ”

 

43 Comments

  1. താൽ ഒരു വീരൻ തന്നെ. സമ്മതിച് തന്നൂട്ടോ. മനുഷ്യനെ ചിരിപ്പിച്ച ചിന്തിപ്പിക്കാനും ഒരു കഴിവ് വേണം.

  2. ഉല്പ് ഉണ്ടോ da ചെക്കാ

    മനുഷ്യനെ ഇങ്ങനെ ഒക്കെ ചിന്ദിപ്പിക്കാൻ

    എല്ലാവരും പറയുംപോലെ ഇതൊക്കെ എവിടുന്നു കിട്ടുന്നു

    ആരും ചിന്ദികാത്ത സ്ഥലതാണല്ലോ നിന്റെ ഒകെ പോക്ക്

    1. നീ ഏത് നേരവും ഫോണും പിടിച്ചു നടന്നോ ക്ലാസ്സിൽ കേറാതെ??? ഇതൊക്കെ ചെറിയ ചിന്തകൾ അല്ലെടാ??? അന്നോട് നന്ദിയും കുന്തവും ഒന്നുല്ല❤️❤️

  3. തനിക്ക് മാത്രം എവിടുന്നാടോ ഇജ്ജാതി ഐഡിയ ഒക്കെ കിട്ടണേ ഞങ്ങള്‍ക്കൊന്നും ഇല്ലല്ലോ!!!!

    1. ഹഹ… എനിക്കും അറിയാത്ത ചോദ്യം ആണ്???
      നന്ദി മനു??

  4. മേനോൻ കുട്ടി

    ആ അവസാനത്തെ വരിയിൽ ഞാൻ മിനി ടീച്ചർടെ മുഖം

    കണ്ടു ???

    1. നല്ല വാക്കുകൾക്ക് വളരെ നന്ദി????❤️

  5. ഇപ്പഴാ കണ്ടത്.
    വളരെ ഇഷ്ടപ്പെട്ടു….

    കഥയും ശെൈലിയും!!

    നിഷ്കളങ്കമായ ചോദ്യോത്തര സത്യങ്ങൾ!
    ?

    1. Thanks pankettaa??❤️

  6. വളരെ നന്നായിട്ടുണ്ട്

    1. അജയാ.. താങ്ക്സ്??

      1. അടുത്ത സ്റ്റോറി വെയ്റ്റിംഗ്

  7. ആദി, എഴുത്ത് നന്നായിട്ടുണ്ട് ട്ടോ….

    1. ഓ ഡിയർ വാമ്പു അണ്ണാ.. തെങ്‌സ്?❤️❤️

  8. കൊള്ളാം നന്നായിട്ടുണ്ട്…

    1. നന്ദി ബ്രോ??

    1. ❤️❤️❤️

  9. മച്ചാനെ അടിപൊളി ആയിട്ടുണ്ട്,
    നമ്മുടെ വാമ്പയറിന്റെ ശൈലിയാണല്ലോ….
    നിന്റെ കഥകൾ വാമ്പയറിന്റെ കഥകളുടെ
    റെയ്ഞ്ചിനൊപ്പം എത്തിയിട്ടുണ്ട്… ?

    1. അനൂപ് ബ്രോ.. നന്ദി??
      കോപ്പി അടിച്ചെന്നു ആവുമോ ഇനി? ആ ചീത്തപ്പേര് കൂടിയേ കേൾക്കാൻ ബാക്കി ഉള്ളൂ??
      വാമ്പു അണ്ണൻ നമ്മുടെ മുത്തല്ലേ❤️

  10. ❤❤❤
    Nannayikn …

    1. താങ്ക്സ് ഷാന❤️❤️

      1. Njn malayaltilaan cmnt ittd … english aayirunu sugm .. pinea nink vendi … ????

        1. ആ ഇനി എനിക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയില്ല എന്ന് എല്ലാരേം അറിയിക്ക്???

  11. തുമ്പി ?

    Lots of ummas chakkare

    1. കിട്ടി ബോധിച്ചു??

  12. തുമ്പി ?

    Eda njan vayichillarnn sorry. Enthadaoo njan preyaa. Orupadorupadorupadorupadorupadishtayiiiiiii. Oru quick momentil kadhayude full thalqvum enganadoo mattan kazhiyaa. Amabamabooo poli poliii????

    1. അത് ശരി.. വായിക്കാതെ ആണല്ലേ എന്നെ കുറ്റം പറഞ്ഞത്??? ഏതായാലും ഒരുപാട് നന്ദി??

  13. Super da ?☺️❤️

    1. ശരിക്കും??

      1. ഏയ്‌..ചുമ്മാ..!,??

  14. തൃശ്ശൂർക്കാരൻ ?

    ?????

    1. ❤️❤️❤️

  15. തുമ്പി ?

    Than ente matte commentinu reply terathe kalatholoam njan ithinu reply terulla.. nokkikkooo. Pennakka njan?☹

    1. Eyy pinangalle.. fon oru prathyeka sahacharyathil off anu innale muthal. lapil smiley onnum idan valiya idea illathath konda reply tharathath aarkkum.. innuchakke on aavoo fon.. <3 <3 ithippo padichedutha smiley anu.. bakki pinne..

      1. തുമ്പി ?

        Huhu appol pediyund lle?

        1. പേടി അല്ലല്ലോ.. സൗഹൃദങ്ങൾ അല്ലേ നമ്മൾ കൊതിക്കുന്നത്???
          കമന്റ് ഞാൻ ഇട്ടിട്ടുണ്ട്.. ഫോണ് ഓണ് ആയപ്പോ തന്നെ??

          1. തുമ്പി ?

            Hum hum kandu. Kanduu ?

  16. ꧁༺അഖിൽ ༻꧂

    ബ്രോ… അടിപൊളി… ✌️

    1. അഖിലേ…❤️❤️❤️

  17. മാൻ… കിടിലം…???

    1. നന്ദ്രി ജീവാ???

Comments are closed.