ആഗ്രഹിച്ചു.സദസിൻറ്റെകൈയടിനേടി കൊണ്ട് എതിരാളികളെ കടന്നാക്രമിക്കുന്ന ഘട്ടത്തിലേക്ക് പ്രസംഗം കടന്നപ്പോൾ എതിർ
വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി എത്തി.എതിർപ്പ് തുടരുന്നതിനിടയിൽ ഉദ്ഘാടനം നിർവഹിച്ചു കഴിഞപ്പോൾ പ്രിൻസിപ്പൽ സമ്മേളനം അവസാനിപ്പിച്ചു.
സദസ്പിരിഞുപോയിക്കൊണ്ടിരുന്നുലൈബ്രറി വരാന്തയിലെ തൂണിൽചാരി കൊന്നപൂക്കളിലേക്ക് നോക്കിയിരുന്നപ്പോൾ
അയാളുടെ മനസിൽനൊമ്പരം നിറഞു
വർഷാവസാന പരീക്ഷയ്ക് ശേഷം കോളേജ് അടച്ചു അടുത്ത അദ്ധ്യായനവർഷം തുടങിയപ്പോൾ സുജായ കോളേജിലെത്തിയില്ല.കൂട്ടുകാരികളിൽ നിന്നും സുജാതയുടെ അച്ഛന് ചെന്നെയിലേക്ക് ട്രാൻസ്ഫർ ആണെന്നും
സുജാതയും കുടുംബവും ചെന്നെയിലേക്ക് പോയെന്നും അറിഞ്ഞത്.അതോടുകൂടി അയാളുടെകാമ്പസ്ദിനങൾവിരസമായി
തീർന്നു.രാഷ്ട്രീസാഹിതൃപ്രവർത്തനങളിൽ നിന്നെല്ലാം ഉൾവലിഞ് അയാൾ പഠനത്തിൽ വ്യാപൃതനായി.വീണ്ടും വർഷാവസാനം കൊന്നപുക്കൾ ഇതൾവിടർത്തിയപ്പോൾ അയാളുടെ മനസിലും ഒരു നൊമ്പരം പീലി വിടർത്തി.
ഡിസ്ചാർജു ചെയ്യൂവാനൂളള രോഗികളുടെ കേസ്ഷീറ്റുമായി നഴ്സ് കടന്നുവന്നപ്പോഴാണ് അയാൾ ഓർമ്മകളുടെ
തീരത്തുനിന്നുംതിരികെയെത്തിയത്.
അയാൾ വാച്ചിലേക്കനോക്കി.സമയം ഒന്നര മണിയായിരിക്കുന്നു.ഉടനെ ഉച്ചഭക്ഷണം കഴിക്കാനായി കാൻറ്റീനിലേക്ക് നടന്നു
ഇടവമഴ തകർത്തു പെയ്യുന്നു.കാൻറ്റിനിൽ എത്തിയപ്പോൾ പീഡിയാട്രീഷൃൻ ഡോ.സതീഷ് അവിടെ ഉണ്ടായിരുന്നു.കഴിഞ്ഞദിവസം കാഷ്വാലിറ്റിയിൽ നിന്നും റഫർ ചെയ്ത കുട്ടിയെ അടുത്ത പട്ടണത്തിലെ സ്വകാരൃ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത കാരൃവും രോഗവിവരവുമൊക്കെ പറഞു ഡോ.സതീഷ്.പോയപ്പോൾ അയാൾക്കുളള ഭക്ഷണം എത്തി.ഭക്ഷണം കഴിച്ചശേഷം ഒരു
സിഗരറ്റീന് തീ കൊളുത്തി വെളിയിലെ മഴത്തുളളികളിലേക്ക്നോക്കിയിരുന്നപ്പോൾ പണ്ട് സ്വകാരൃമെഡിക്കൽകോളേജിനെതിരെ
ആവേശപൂർവ്വം സമരം ചെയ്ത കാരൃം അയാൾ ഓർത്തു.ഒരിക്കൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അടുത്ത സ്വകാരൃ മെഡിക്കൽ കോളേജിലെത്തിയപ്പോൾ സുജാത അവിടെ അഡ്മിനിസ്ട്രഷനിൽ ജോലി ചെയ്യുന്നു എന്നും ഭർത്താവിൻറ്റെ വീട് പട്ടണത്തിലാണെന്നും മനസിലായി.
അതിനുശേഷം സ്വകാരൃ മെഡിക്കൽ കോളേകളെ പറ്റികേൾക്കുമ്പോൾ സുഖമുളള ഒരു നൊമ്പരം മനസിൽ നിറയുന്നത് അയാൾ
അറഞു.
ഈ കൊന്നപൂവിന് ഒരു തുടർച്ച ഉണ്ടാകുമോ കൃഷ്ണ കുമാറെ?