കള്ളൻ 65

എന്നുള്ള ചോദ്യത്തിന് അച്ഛന്റെ തുറിച്ചു നോട്ടവും ഒരു തല്ലും പ്രതീക്ഷിച്ച എനിക്ക് കിട്ടീതോ

“ഈ കള്ളന് ഇഡ്ഡലി കിട്ടാനുള്ള സൂത്രമാ”ണെന്നു കരിയും പുകയോടും ദിവസവും അടികൂടുന്ന അടുക്കളയിൽ നിന്നും വരുന്ന അമ്മയെ നോക്കി അച്ഛൻ പറഞ്ഞപ്പോൾ തലയിൽ നിന്നും സകലമാന കിളികളും പറന്ന് പോയി ഒപ്പം ആദ്യം തന്ന കഞ്ഞിയിൽ നിന്ന് തന്നെ വയറും നിറഞ്ഞു…..

ആ കാളക്കുട്ടന്മാർ തമ്മിലുള്ള തീറ്റബന്ധം നാൾക്കുനാൾ തുടരാൻ അനുവദിക്കാതെ ട്രാക്റ്ററുകൾ പാടങ്ങൾ കീഴടക്കിയപ്പോൾ

അച്ഛനോടുള്ള ഒരു മകന്റെ സത്യസന്ധമായ സ്നേഹം തുറന്നു കാട്ടിയതിന് കിട്ടിയതോ “ഇഡ്ഡലി കള്ളനെന്നും…”

സഹയാത്രികയുടെ ഷാളിന്റെ സ്ഥാനം തെറ്റി കിടക്കുന്നത് മറ്റൊരു സഹയാത്രികൻ ഒരു കുറുനരിയുടെ കണ്ണുകളാൽ നോക്കുന്നത് കണ്ട ഞാൻ
ആ സഹയാത്രികയോട് “ഷാൾ നേരെ ഇടാൻ പറഞ്ഞെന്നു ”
പൊട്ടിപ്പൊളിഞ്ഞ സിമെന്റ് പാളികളിൽ ഇരുന്ന് കൂട്ടുകാരോട് പറഞ്ഞപ്പോൾ

സ്ഫടികം സിനിമയിൽ ലാലേട്ടന്റെ മുതുകിൽ ഉഴിഞ്ഞു കൊണ്ടിരിക്കുന്ന സിൽക്കിന്റെ കുനിഞ്ഞിരിക്കുന്ന പോസ്റ്ററിന്റെ ഭാഗം ആർത്തിയോടെ വലിച്ചു തിന്നുന്ന കറുമ്പനാടിന്റേം

മഴനനഞ്ഞു തണുത്ത് വിറച്ചു ഓടിക്കയറിയ ചാവാലി പട്ടിയുടെയും തിരിഞ്ഞെന്നെ നോക്കിയപ്പോൾ തോന്നി

“അല്ലാ ആ പെണ്ണിന്റെ ഷാൾ മാറി കിടന്നത് നീ എങ്ങനെ കണ്ടു…?

“ഷാൾ മാറി കിടന്നിട്ടും നീ ഒന്നും നോക്കിയില്ല പറഞ്ഞതിൽ ഞങ്ങൾക്ക് അത്ര വിശ്വാസം പോരല്ലോടാ കള്ളാ ”
എന്ന് കൂട്ടുകാർ ഒരേ സ്വരത്തിൽ പറഞ്ഞു നിർത്തിയപ്പോൾ അവരെ കൊണ്ട് ചോദിക്കാൻ പറഞ്ഞത് ആ ആടും പട്ടിയുമാണെന്ന്…..

കാലാവർഷങ്ങളും വേനലും ഒരുപാട് കഴിഞ്ഞിട്ടും ഒരിക്കൽ പോലും മോഷ്ടിക്കാത്ത ഞാനൊരു കള്ളനായി തന്നെ തുടരുന്നത് ഞാൻ ഏറെ വൈകിയാണേലും ഞാനാ സത്യം മനസ്സിലാക്കി…..

“നീയറിഞ്ഞോ നമ്മുടെ ഗോപാലേട്ടന്റെ മോൻ ഒരു പെണ്ണിനെ കൊണ്ടുവന്നിരിക്കുന്നു
“എന്ത് നല്ല ചെക്കൻ ആയിരുന്നു…
ന്നാലും അവൻ ഇങ്ങനെ ചെയ്യുമെന്ന് കരുതീല്ല…
കള്ളൻ… ”

എന്ന് നാട്ടാകാർ മുഴുവനും അങ്ങാടി കവലയിലൂടെ പാടി നടന്നുകൊണ്ടിരിന്നു…..

4 Comments

  1. ❤️❤️
    വളരെ നല്ല ഒരു കഥ

  2. ഈ മെയിൽ വഴി ഈ സൈറ്റിൽ കഥകൾ പോസ്റ്റ് ചെയ്യാൻ കഴിയുമോ .കഴിയും എങ്കിൽ ഏത് ഈ മെയിലിൽ ആണ് അയക്കേണ്ടുന്നത് എന്ന് എന്റ മെയിലിൽ മറുപടി തരാമോ

    1. Yes.. Ningak Kadhakal submit cheyan patum. Submit Your Story Link on the right side il click cheythu submit cheyyam. Once story is submitted,kadhakal.com will approve it

  3. “അങ്ങിങ്ങു അടർന്നു പോയാ സിമെന്റ് പാളിയിൽ തലതല്ലി ചാവാൻ അനുവദിക്കാതെ വക്ക് പൊട്ടിയ അലുമിനിയ പാത്രത്തിന്റെയുള്ളിൽ പലപല താളത്തിൽ താളമിട്ട് പൊട്ടിയ ഓടിന്റെ വിടവിലൂടെ ഊർന്നിറങ്ങുന്ന മഴവെള്ളത്തെ കൂട്ട് പിടിച്ച് കരിവീണ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ പ്ലാവിലകൊണ്ട് കുമ്പിള് കുത്തി കഞ്ഞികുടിക്കുന്ന അച്ഛനെ നോക്കി”

    ഹൈലി നൊസ്റ്റാൾജിക്… വളരെ നന്നായി എഴുതിയിരിക്കുന്നു… പ്രത്യേകതയുള്ള രചനാ ശൈലി. സുഖകരമായ വായന..

    “ഗായത്രി പറഞ്ഞു അച്ഛനും അമ്മയും അറിഞ്ഞതിന്റെ സ്നേഹ സമ്മാനമാണ് തനിക്ക് കിട്ടിയ കോഴിമുട്ടയെന്ന് തിരിച്ചറിഞ്ഞ നിമിഷം കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണീർ തുള്ളികളെ അലിയിച്ചു കളയാൻകെട്ടിപ്പിടിച്ചു അച്ഛനും അമ്മയും നിറകണ്ണുകളോടെ ഇരു കവിളത്തും നൽകിയ ഉമ്മകൾക്കായി…..
    ജീവിതത്തിൽ ആദ്യാമായി ചെയ്ത കള്ളത്തരം വർഷങ്ങൾക്കു ശേഷം പിടിക്കപ്പെട്ടിരിക്കുന്നു എന്നുള്ള കുറ്റബോധത്തിൽ വിളമ്പി തന്ന ചോറ് മുഴുവനും ഉണ്ടു…”

    ഒരു പൊടി കണ്ണുനീർ നിറച്ചു… ഇഷ്ടപ്പെട്ടു.. ആരും പറയാത്ത വരികൾ.

    “ഗായത്രിക്കുള്ള പച്ചമാങ്ങകൾ എന്നെ വീണ്ടുമൊരു കള്ളനാക്കാനായി വീശിയടിച്ച കാറ്റിലങ്ങനെ ആടി കളിക്കുന്നു….”

    തികഞ്ഞ പോസിറ്റിവിറ്റി… ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

Comments are closed.