ഞാനിന്നും കണ്ടു നിന്റെ മുട്ടയും എടുത്തോണ്ട് പോണത്… ”
തന്റെ പിന്നിലായി നിൽക്കുന്ന പിടയോട് ഏഴുവർണ്ണങ്ങളുള്ള നീണ്ടവാലും ഇളക്കി കൂട്ടിയിട്ടിരുന്ന ചാരത്തിൽ ചിനക്കി മറിച്ചുക്കൊണ്ട് പിടയോട് പൂവൻ പറഞ്ഞു കേട്ടിട്ടായിരിക്കാം എന്നെ നോക്കി അവരുടെ ഭാഷയിൽ “മുട്ട കള്ളാന്നു വിളിച്ച് കൊണ്ട്
തേങ്ങയും പിടിച്ചു കോലായിലോട്ട് കയറിയ എന്നെ നോക്കി മഴ നനഞ്ഞ തൂവലുകൾ കൊത്തിയുണക്കുന്ന അമ്മിണികോഴിയുടെ ഇടം കണ്ണിലൂടെയുള്ള നോട്ടം കണ്ടപ്പോൾ മനസ്സിലായി തെങ്ങിനേം രാഘവേട്ടനേം തെറി വിളിച്ചതിനുള്ള ദൈവം തന്ന ശിക്ഷയാണെന്ന്…
ഞാറ്റുപാട്ടിന്റെ ഈരടികൾ അലയടിച്ചു നിൽക്കുന്ന പാടത്ത് കെട്ടിനിർത്തിയ വെള്ളത്തിലൂടെ കാളക്കുട്ടന്മാരെ പൂട്ടിയ കരിയും പിടിച്ച് ഉഴുതു മറിച്ചങ്ങനെ മുന്നോട്ട് കുതിക്കുബോൾ മണിയേട്ടന്റെ ചായക്കടയിലെ ചൂടുള്ള ഇഡ്ഡലിയും ചമ്മന്തിയും ചട്നിയും വാഴയിലയുടെ കീറിയിരിക്കുന്ന തൊളയിലൂടെ എന്നെ നോക്കി കണ്ണിറുക്കി വിളിച്ചു
“ടാ കള്ളാ മതിയെടാ….
അച്ഛനെ പതപ്പിക്കാൻ വേണ്ടി കരി പിടിച്ചത്…
നിനക്കുള്ളത് നീ കരി പിടിച്ചില്ലെങ്കിലും അച്ഛൻ തന്നിരിക്കും….
അച്ഛനറിയാം ചായ സമയമായാൽ പാടവരമ്പിലൂടെ പഴയ സൈക്കിൾ ടയറും ഉരുട്ടി അച്ഛനെ കാണാൻ ഞാൻ എത്തുമെന്ന്…..
അച്ഛന്റെ കൂടേ ഇരുന്ന് വാഴയിലയിൽ കൈയ്യിട്ടു ഇഡ്ഡലിയും ചമ്മന്തിയും ചട്നിയും കൂട്ടിക്കുഴച്ചു കഴിക്കുബോൾ എന്നെ “കള്ളാന്നു”..
വിളിച്ചവന്മാരെ ഒരു ദയാദാക്ഷിണ്യവും കൂടാതെ ആസ്വദിച്ചു അകത്താക്കുബോഴാണ് ഞാനത് ശ്രദ്ധിച്ചത്….
കരിയിൽ പൂട്ടിയ ചേലൊത്ത കാളക്കുട്ടന്മാർ പരസ്പരം പറയുന്നുണ്ടായിരുന്നു
“നോക്കെടാ തല്ല് കൊള്ളുന്നത് നമ്മളും മൂക്ക് മുട്ടെ തിന്നുന്നത് ആ കള്ളനും… ”
അങ്ങിങ്ങു അടർന്നു പോയാ സിമെന്റ് പാളിയിൽ തലതല്ലി ചാവാൻ അനുവദിക്കാതെ വക്ക് പൊട്ടിയ അലുമിനിയ പാത്രത്തിന്റെയുള്ളിൽ പലപല താളത്തിൽ താളമിട്ട് പൊട്ടിയ ഓടിന്റെ വിടവിലൂടെ ഊർന്നിറങ്ങുന്ന മഴവെള്ളത്തെ കൂട്ട് പിടിച്ച് കരിവീണ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ പ്ലാവിലകൊണ്ട് കുമ്പിള് കുത്തി കഞ്ഞികുടിക്കുന്ന അച്ഛനെ നോക്കി
അല്പം സ്വരം താഴ്ത്തി
“അച്ഛാ അച്ഛന് ട്രാക്ടർ ഓടിക്കാൻ പടിച്ചൂടേ അതാകുബോൾ ദെവസോം പണീംണ്ടാവും…”
❤️❤️
വളരെ നല്ല ഒരു കഥ
ഈ മെയിൽ വഴി ഈ സൈറ്റിൽ കഥകൾ പോസ്റ്റ് ചെയ്യാൻ കഴിയുമോ .കഴിയും എങ്കിൽ ഏത് ഈ മെയിലിൽ ആണ് അയക്കേണ്ടുന്നത് എന്ന് എന്റ മെയിലിൽ മറുപടി തരാമോ
Yes.. Ningak Kadhakal submit cheyan patum. Submit Your Story Link on the right side il click cheythu submit cheyyam. Once story is submitted,kadhakal.com will approve it
“അങ്ങിങ്ങു അടർന്നു പോയാ സിമെന്റ് പാളിയിൽ തലതല്ലി ചാവാൻ അനുവദിക്കാതെ വക്ക് പൊട്ടിയ അലുമിനിയ പാത്രത്തിന്റെയുള്ളിൽ പലപല താളത്തിൽ താളമിട്ട് പൊട്ടിയ ഓടിന്റെ വിടവിലൂടെ ഊർന്നിറങ്ങുന്ന മഴവെള്ളത്തെ കൂട്ട് പിടിച്ച് കരിവീണ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ പ്ലാവിലകൊണ്ട് കുമ്പിള് കുത്തി കഞ്ഞികുടിക്കുന്ന അച്ഛനെ നോക്കി”
ഹൈലി നൊസ്റ്റാൾജിക്… വളരെ നന്നായി എഴുതിയിരിക്കുന്നു… പ്രത്യേകതയുള്ള രചനാ ശൈലി. സുഖകരമായ വായന..
“ഗായത്രി പറഞ്ഞു അച്ഛനും അമ്മയും അറിഞ്ഞതിന്റെ സ്നേഹ സമ്മാനമാണ് തനിക്ക് കിട്ടിയ കോഴിമുട്ടയെന്ന് തിരിച്ചറിഞ്ഞ നിമിഷം കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണീർ തുള്ളികളെ അലിയിച്ചു കളയാൻകെട്ടിപ്പിടിച്ചു അച്ഛനും അമ്മയും നിറകണ്ണുകളോടെ ഇരു കവിളത്തും നൽകിയ ഉമ്മകൾക്കായി…..
ജീവിതത്തിൽ ആദ്യാമായി ചെയ്ത കള്ളത്തരം വർഷങ്ങൾക്കു ശേഷം പിടിക്കപ്പെട്ടിരിക്കുന്നു എന്നുള്ള കുറ്റബോധത്തിൽ വിളമ്പി തന്ന ചോറ് മുഴുവനും ഉണ്ടു…”
ഒരു പൊടി കണ്ണുനീർ നിറച്ചു… ഇഷ്ടപ്പെട്ടു.. ആരും പറയാത്ത വരികൾ.
“ഗായത്രിക്കുള്ള പച്ചമാങ്ങകൾ എന്നെ വീണ്ടുമൊരു കള്ളനാക്കാനായി വീശിയടിച്ച കാറ്റിലങ്ങനെ ആടി കളിക്കുന്നു….”
തികഞ്ഞ പോസിറ്റിവിറ്റി… ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.