കള്ളൻ 65

“പൂക്കൾ പറിക്കരുത് “.
എന്നല്ലേ എഴുതിയത് “പൂ പറിക്കരുത്” എന്നല്ലല്ലോ അപ്പോൾ പിന്നെ ഞാൻ എങ്ങിനെ തെറ്റുകാരനാവും എന്ന ആശയകുഴപ്പത്തിൽ വെള്ളപൂശിയ ചുമരിൽ ചാരിയങ്ങനെ നിൽക്കുബോൾ

“ടാ ചെണ്ടുമല്ലികള്ളാ” എന്നു വിളിച്ചു കൊണ്ട് എനിക്ക് മുന്നിലൂടെ മുട്ടോളം ഇറക്കമുള്ള പാവാടയും ഇട്ട് ഒരു ചുരുണ്ടമുടിക്കാരി ഓടിയകന്നു..
ജീവിതത്തിൽ ആദ്യമായി ഞാനന്നൊരു കള്ളനായി…..

കള്ളനെന്ന പട്ടവുമായി സ്കൂളിലെ ഓരോ ദിനങ്ങളും തള്ളി നീക്കവെ

ഇടവപ്പാതിയിൽ തിമർത്തു പെയ്യുന്ന മഴക്കിടയിൽ കുത്തിയൊലിച്ചു ഒഴുകുന്ന മഴവെള്ളപാച്ചിലിൽ കോലായിലിരുന്നു പഞ്ചാര പൊതിഞ്ഞു കൊണ്ടുവന്ന കടലാസുകൊണ്ട് കളിത്തോണിയുണ്ടാക്കി കളിക്കുമ്പോഴാണ് രാഘവേട്ടന്റെ തൊടിയിലൊരു തേങ്ങ വീണത്…

ഒരു മുറിതേങ്ങ അവിലുംപഞ്ചാരയും കൂട്ടി കൊഴക്കാനും, രണ്ടാമത്തെ മുറിതേങ്ങ അമ്മിയിലിട്ട് നീട്ടിയരച്ചു ചമ്മന്തി അരച്ച് നല്ല ചൂടുള്ള കഞ്ഞികുടിക്കുന്നതും ഓർത്ത് മഴവെള്ളത്തേക്കാൾ നാവിലൂറിയ വെള്ളമിറക്കി വേലിക്കിടയിലൂടെ തുളവീണ കറുത്ത ശീലക്കുടയുമായി കൈയ്യിട്ട് ഉണക്കതേങ്ങ എടുക്കുബോൾ

ചതുര കള്ളികളുള്ള മുണ്ടുമുടുത്ത് പഴകിയ കൈബനിയനുമിട്ട് ഇറയത്തു തൂങ്ങി പിടിച്ച് ബീഡിക്കറ വീണ് നിറം മങ്ങിയ പല്ലിളിച്ചു നീട്ടിയൊരു വിളി
“ടാ തേങ്ങാക്കള്ളാന്ന് “…

ആ വിളി കേട്ടപ്പോൾ എടുത്ത തേങ്ങകൊണ്ട് മോന്തക്കിട്ടൊരു ഏറ് കൊടുക്കാനാ തോന്നിയതെങ്കിലും
പകരം അസ്സല് തെറിയങ്ങ് കാച്ചി മനസ്സിൽ…

പിന്നെ കരുതി അയാളെ എന്തിന് തെറി പറയണം

“തീറ്റെം കുടീം ഇവിടെന്ന് കൂറ് മൊത്തം അപ്പുറത്തെ വീട്ടാരുടെടുത്താ…”

അതോണ്ടാണല്ലോ തെങ്ങിന്റെ മണ്ട അയാൾടെ തൊടീലിക്ക് നീണ്ടു പോയതെന്നോർത്തപ്പോൾ തെങ്ങിനും കിട്ടി ഫ്രീ ആയിട്ടൊരു അഞ്ചാറ് തെറി.

അല്ലെങ്കിലും അയാൾ എന്തിന് എന്നെ കള്ളനെന്നു വിളിക്കണം…?

എന്റെ വീട്ടിലുണ്ടായ തെങ്ങിന്ന് വീണ തേങ്ങ അയാളുടെ പറമ്പിൽ നിന്നുമെടുത്തതൊ…?

“ദാണ്ടെടി ഇവനാണ് നിന്റെ മുട്ട മുഴോനും ദെവസോം എടുത്തോണ്ട് പോവുന്നത്…
ഞാനെന്റെ രണ്ട് കണ്ണുകൊണ്ടും കണ്ടതാ…

4 Comments

  1. ❤️❤️
    വളരെ നല്ല ഒരു കഥ

  2. ഈ മെയിൽ വഴി ഈ സൈറ്റിൽ കഥകൾ പോസ്റ്റ് ചെയ്യാൻ കഴിയുമോ .കഴിയും എങ്കിൽ ഏത് ഈ മെയിലിൽ ആണ് അയക്കേണ്ടുന്നത് എന്ന് എന്റ മെയിലിൽ മറുപടി തരാമോ

    1. Yes.. Ningak Kadhakal submit cheyan patum. Submit Your Story Link on the right side il click cheythu submit cheyyam. Once story is submitted,kadhakal.com will approve it

  3. “അങ്ങിങ്ങു അടർന്നു പോയാ സിമെന്റ് പാളിയിൽ തലതല്ലി ചാവാൻ അനുവദിക്കാതെ വക്ക് പൊട്ടിയ അലുമിനിയ പാത്രത്തിന്റെയുള്ളിൽ പലപല താളത്തിൽ താളമിട്ട് പൊട്ടിയ ഓടിന്റെ വിടവിലൂടെ ഊർന്നിറങ്ങുന്ന മഴവെള്ളത്തെ കൂട്ട് പിടിച്ച് കരിവീണ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ പ്ലാവിലകൊണ്ട് കുമ്പിള് കുത്തി കഞ്ഞികുടിക്കുന്ന അച്ഛനെ നോക്കി”

    ഹൈലി നൊസ്റ്റാൾജിക്… വളരെ നന്നായി എഴുതിയിരിക്കുന്നു… പ്രത്യേകതയുള്ള രചനാ ശൈലി. സുഖകരമായ വായന..

    “ഗായത്രി പറഞ്ഞു അച്ഛനും അമ്മയും അറിഞ്ഞതിന്റെ സ്നേഹ സമ്മാനമാണ് തനിക്ക് കിട്ടിയ കോഴിമുട്ടയെന്ന് തിരിച്ചറിഞ്ഞ നിമിഷം കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണീർ തുള്ളികളെ അലിയിച്ചു കളയാൻകെട്ടിപ്പിടിച്ചു അച്ഛനും അമ്മയും നിറകണ്ണുകളോടെ ഇരു കവിളത്തും നൽകിയ ഉമ്മകൾക്കായി…..
    ജീവിതത്തിൽ ആദ്യാമായി ചെയ്ത കള്ളത്തരം വർഷങ്ങൾക്കു ശേഷം പിടിക്കപ്പെട്ടിരിക്കുന്നു എന്നുള്ള കുറ്റബോധത്തിൽ വിളമ്പി തന്ന ചോറ് മുഴുവനും ഉണ്ടു…”

    ഒരു പൊടി കണ്ണുനീർ നിറച്ചു… ഇഷ്ടപ്പെട്ടു.. ആരും പറയാത്ത വരികൾ.

    “ഗായത്രിക്കുള്ള പച്ചമാങ്ങകൾ എന്നെ വീണ്ടുമൊരു കള്ളനാക്കാനായി വീശിയടിച്ച കാറ്റിലങ്ങനെ ആടി കളിക്കുന്നു….”

    തികഞ്ഞ പോസിറ്റിവിറ്റി… ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

Comments are closed.