Kallan by Viswan Kottayi
“എനിക്ക് പോലീസ്കാരനാവണം…. ”
“വലുതാകുബോൾ നിങ്ങൾക്ക് ആരാവണം.? ” എന്ന ടീച്ചറിന്റെ ചോദ്യത്തിന്
മൂട് കീറാറായാ ട്രൗസറും അവിടവിടെ നൂലെണീറ്റ ഷർട്ടിൽ മുകളിൽ നിന്നും രണ്ടാമത്തെ ബട്ടൺസ് പൊട്ടിയ ഭാഗത്തു കുത്തിയ അമ്മയുടെ താലി ചരടിൽ കോർത്തിട്ടിരുന്ന തുരുമ്പ് വീണ സൂചിപിന്നിൽ പിടിച്ചു എണീറ്റു പറഞ്ഞപ്പോൾ ക്‌ളാസ്സിലെ സകല കുട്ടികളുടെയും കണ്ണ് എന്റെ മേലെ പതിക്കുന്നത് കണ്ടപ്പോൾ ഞാനൊരു പോലീസുകാരൻ ആയ പ്രതീതി ആയിരുന്നു….
എനിക്ക് ഡോക്ടർ, എനിക്ക് ടീച്ചർ, എനിക്ക് പട്ടാളക്കാരൻ, എനിക്ക് ജീപ്പ് ഡ്രൈവർ, എനിക്ക് വിമാനം ഓടിക്കണ ആള്…
എന്നു തുടങ്ങുന്നു ഓരോരുത്തരുടെയും ആഗ്രഹങ്ങൾ….
ഓഹ് പിന്നെ നിങ്ങളൊക്കെ ഈ പോലീസുകാരന്റെ മുന്നിൽ പെട്ടാൽ ഡോക്ടറും, ഡ്രൈവറും,ടീച്ചറും ഒന്നുമല്ല…..
രണ്ടീസം മുൻപ് റേഷൻ കടയിലോട്ട് അമ്മയുടെ കൂടെ മണ്ണെണ്ണ കുപ്പിയും പിടിച്ചു പോകുബോൾ കണ്ടതാ പോലീസ് ജീപ്പിന് മുൻപിൽ വർഗീസ് ഡോക്ടർ എന്തോ കൊറേ കടലാസും പിടിച്ചു നിൽക്കുന്നത്…
എനിക്ക് മാത്രം അന്നാദ്യമായി എന്നോട് തന്നെ ഒരു പോലീസുകാരനെ ഇഷ്ടപ്പെട്ടതിൽ ബഹുമാനം തോന്നിയ നിമിഷമായിരുന്നു…..
കണക്കു പിരീഡിന് മുൻപുള്ള ഇന്റർവെല്ലിനുള്ള മണി മുഴങ്ങിയപ്പോൾ
ടീച്ചർമാരുടെ മുറിക്കു ചേർന്നുള്ള പൂന്തോട്ടത്തിൽ തെച്ചിയും, കാശിതുമ്പയും,ചെണ്ടുമല്ലിയും റോസും,ചെമ്പരത്തിയും പൂത്തു നിൽക്കുന്നതിനിടയിൽ
“പൂക്കൾ പറിക്കരുത് ” എന്ന് കരിക്കട്ട കൊണ്ട് പഴക്കം ചെന്ന പൊട്ടിയ പലകയിൽ വലുതായി എഴുതിയതിന് തൊട്ടടുത്തുള്ള മഞ്ഞ ചെണ്ടുമല്ലിയിൽ തേൻ കുടിക്കുന്ന കരിവണ്ടിനെ ചൂണ്ടവിരല് കൊണ്ട് തട്ടി തെറിപ്പിച്ചപ്പോൾ കള്ളനെ പിടികൂടിയ ഒരു പോലീസുകാരന്റെ ആത്മസന്തോഷവും ജോലിയോടുള്ള അർപ്പണബോധവും എന്നിൽ എവിടെ നിന്ന് വന്നതെന്ന് ഞാൻ പോലും അറിഞ്ഞില്ല……
വട്ടത്തിലുള്ള കണ്ണാടിയും വലിയ ശബ്ദവുമുള്ള ഹെഡ്മാസ്റ്ററിന്റെ ഓഫീസ് മുറിക്കു മുന്നിൽ
പൂക്കൾ പറിക്കരുത് എന്ന ബോർഡ് കണ്ടിട്ടും വെറുമൊരു ചെണ്ടുമല്ലി മാത്രം വലിച്ചതിന്
ഞാൻ എന്നോട് തന്നെ ചോദിച്ചു
❤️❤️
വളരെ നല്ല ഒരു കഥ
ഈ മെയിൽ വഴി ഈ സൈറ്റിൽ കഥകൾ പോസ്റ്റ് ചെയ്യാൻ കഴിയുമോ .കഴിയും എങ്കിൽ ഏത് ഈ മെയിലിൽ ആണ് അയക്കേണ്ടുന്നത് എന്ന് എന്റ മെയിലിൽ മറുപടി തരാമോ
Yes.. Ningak Kadhakal submit cheyan patum. Submit Your Story Link on the right side il click cheythu submit cheyyam. Once story is submitted,kadhakal.com will approve it
“അങ്ങിങ്ങു അടർന്നു പോയാ സിമെന്റ് പാളിയിൽ തലതല്ലി ചാവാൻ അനുവദിക്കാതെ വക്ക് പൊട്ടിയ അലുമിനിയ പാത്രത്തിന്റെയുള്ളിൽ പലപല താളത്തിൽ താളമിട്ട് പൊട്ടിയ ഓടിന്റെ വിടവിലൂടെ ഊർന്നിറങ്ങുന്ന മഴവെള്ളത്തെ കൂട്ട് പിടിച്ച് കരിവീണ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ പ്ലാവിലകൊണ്ട് കുമ്പിള് കുത്തി കഞ്ഞികുടിക്കുന്ന അച്ഛനെ നോക്കി”
ഹൈലി നൊസ്റ്റാൾജിക്… വളരെ നന്നായി എഴുതിയിരിക്കുന്നു… പ്രത്യേകതയുള്ള രചനാ ശൈലി. സുഖകരമായ വായന..
“ഗായത്രി പറഞ്ഞു അച്ഛനും അമ്മയും അറിഞ്ഞതിന്റെ സ്നേഹ സമ്മാനമാണ് തനിക്ക് കിട്ടിയ കോഴിമുട്ടയെന്ന് തിരിച്ചറിഞ്ഞ നിമിഷം കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണീർ തുള്ളികളെ അലിയിച്ചു കളയാൻകെട്ടിപ്പിടിച്ചു അച്ഛനും അമ്മയും നിറകണ്ണുകളോടെ ഇരു കവിളത്തും നൽകിയ ഉമ്മകൾക്കായി…..
ജീവിതത്തിൽ ആദ്യാമായി ചെയ്ത കള്ളത്തരം വർഷങ്ങൾക്കു ശേഷം പിടിക്കപ്പെട്ടിരിക്കുന്നു എന്നുള്ള കുറ്റബോധത്തിൽ വിളമ്പി തന്ന ചോറ് മുഴുവനും ഉണ്ടു…”
ഒരു പൊടി കണ്ണുനീർ നിറച്ചു… ഇഷ്ടപ്പെട്ടു.. ആരും പറയാത്ത വരികൾ.
“ഗായത്രിക്കുള്ള പച്ചമാങ്ങകൾ എന്നെ വീണ്ടുമൊരു കള്ളനാക്കാനായി വീശിയടിച്ച കാറ്റിലങ്ങനെ ആടി കളിക്കുന്നു….”
തികഞ്ഞ പോസിറ്റിവിറ്റി… ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.