” നിനക്ക് വിശക്കുന്നുണ്ടോ?? ഒന്നും കഴിച്ചില്ലല്ലോ ഇന്ന്?? ” ഞാൻ ചോദിച്ചു.. എന്നോട് വഴക്കിടുന്ന ദിവസങ്ങളിൽ അവൾ അങ്ങനെ ആണ്..പട്ടിണി ആയിരിക്കും, ഫ്രണ്ട്‌സ് എങ്ങാനും നിർബന്ധിച്ചു കഴിപ്പിച്ചാൽ ആയി..ഇന്ന് പക്ഷെ ഹോസ്റ്റലിൽ വേറെ ആരും ഇല്ല, എല്ലാവരും നാട്ടിൽ പോയിട്ടുണ്ട്.. പ്രൊജക്റ്റ് റിപ്പോർട്ടിന്റെ പണിയായിട്ട് അവൾ ഇവിടെ തന്നെ നിന്നതാണ്.. ഉള്ള പണികൾ എല്ലാം പാതിരാത്രി വരെ ഇരുന്നു തീർത്തു ടെസ്റ്റിംഗിലേക്ക് അപ്‌ലോഡ് ചെയ്തിട്ട് ഓടി വന്നതാണ് ഞാൻ, അനുവിനെ കാണാൻ.. കൊച്ചി- തൃശൂർ അധികം ദൂരം ഇല്ലെങ്കിലും എന്റെ ജോലിത്തിരക്കും അനുവിന്റെ കോളേജിലെ തിരക്കുകളും കൊണ്ട് പലപ്പോഴും വീകെന്റിൽ കാണുന്നത് തന്നെ കഷ്ടമാണ്.. ഇതിപ്പോൾ രണ്ടാഴ്ച്ച ആയി കണ്ടിട്ട്.. ഇന്നൊരു ദിവസം അവളുടെ കൂടെ കറങ്ങി നടന്നു, ഒന്നിച്ചു കാണണമെന്ന് അവൾ പറഞ്ഞ സിനിമയും കണ്ടു സന്തോഷമായിട്ട് പോവാം എന്ന് വിചാരിച്ചപ്പോൾ ആണ് ശനിയും ഞായറും അവൾക്ക് കോളേജിലെ വർക്ക് ചെയ്ത് തീർക്കാൻ ഉണ്ടെന്നു പറഞ്ഞത്..എന്റെ പ്ലാനുകൾ നടക്കാത്ത ദേഷ്യത്തിൽ അവളെ കുറെ ചീത്തയും വിളിച്ചു അടി ഉണ്ടാക്കിയാണ് കിടന്നുറങ്ങിയത്.. പണ്ടുമുതലേ ദേഷ്യം നിയന്ത്രിക്കാൻ എനിക്ക് പറ്റാറില്ല.. അനുവിനോടായാലും, അമ്മയോട് ആയാലും..
അടുത്തേക്ക് വന്ന വെയിറ്ററോട് രണ്ടു മസാല ദോശക്ക് ഓർഡർ കൊടുത്തു..
” വീട്ടിൽ പോവാതെ ഇരുന്നിട്ട് പ്രോജക്ട് തീർത്തോ??
”
” ഇല്ല.. ഇന്ന് തീർക്കാം എന്ന് വിചാരിച്ചതാ.. പക്ഷെ…”
അതെന്നെ ഉദ്ദേശിച്ചാണെന്നു അറിയാം.. ഇനി അധികം പറഞ്ഞാൽ ചിലപ്പോൾ വീണ്ടും അത് ഒരു അടിയിൽ .എത്തും. വേണ്ട, എന്തിനാ വെറുതെ പാവത്തിനെ വിഷമിപ്പിക്കുന്നത്?? അവളുടെ വർക് കഴിയാതെ സിനിമക്ക് പോവണമെന്നു വാശി പിടിച്ച ഞാൻ തന്നെ ആണ് ഇപ്രാവശ്യം തെറ്റുകാരൻ.. അതല്ലെങ്കിലും മിക്കവാറും ഞാൻ തന്നെ ആണ് ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിയിട്ടുള്ളത്.. അവൾ ഒരിക്കലും എന്നെ വിട്ടു പോവില്ല എന്നുള്ള അഹങ്കാരം കൊണ്ടാവും..അല്ലെങ്കിൽ എന്റെ മനസിലെ മെയിൽ ഷോവനിസ്റ്റ് ചെയ്യിപ്പിക്കുന്നതാവാം.. പക്ഷെ ഇന്ന് തൊട്ടടുത്ത ടേബിളിൽ ഇരുന്നു ആ പെൺകുട്ടി പറഞ്ഞത് എന്റെ കാതിലേക്കല്ല, മനസിലേക്ക് ആണ് കടന്നു പോയത്.. ഞാനും അവനെ പോലെ പെരുമാറിയിട്ടില്ലേ പലപ്പോഴും… സ്നേഹം കൊണ്ടാണെന്നു പറഞ്ഞു എത്ര തവണ പല കാര്യങ്ങളിൽ നിന്നും അനുവിനെ വിലക്കി.. വേണ്ട..കഴിഞ്ഞത് കഴിഞ്ഞു.. അതിനെ കുറിച്ച് ഇനി ആലോചിച്ചിട്ട് കാര്യമില്ല.. ഭാവിയിൽ ഇന്നാ പെൺകുട്ടി വന്നിരുന്നു അവനോട് പറഞ്ഞ പോലെ അനു എന്റെ മുന്നിൽ ഇരുന്നു പറയാൻ ഉള്ള സാഹചര്യം ഉണ്ടാവാൻ പാടില്ല..ഞാൻ ഉണ്ടാക്കാൻ പാടില്ല.. അവന്റെ പോലെ അത് മുഴുവൻ കേട്ടിരിക്കാൻ എനിക്ക് പറ്റി എന്ന് .വരില്ല. ഞാൻ തകർന്നു പോവും..നഷ്ടപ്പെട്ടിട്ട് അനുവിനെ ഞാൻ എത്ര സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല..
” എന്താ ഈ ആലോചിക്കുന്നത്?? “, അവളുടെ ശബ്ദം ആണ്..
” ഏയ്.. നിനക്ക് വല്ലതും ടൈപ്പ് ചെയ്യാനോ മറ്റോ ഉണ്ടോ?? ഞാൻ വേണമെങ്കിൽ ഹെല്പ് ചെയ്യാം…”
” ദൈവമേ.. ഇന്ന് വെള്ളക്കാക്ക മലർന്നു പറക്കും.. ഞാൻ എന്തൊക്കെയാ ഈ കേൾക്കുന്നത്.. “, അവൾ പൊട്ടിച്ചിരിച്ചു.. അത് കേട്ടാവും രണ്ടു ടേബിളിനു അപ്പുറം ഉള്ള ഒരു ആന്റി തുറിച്ചു നോക്കുന്നുണ്ട്… ഒരല്പനേരം മുമ്പ് വരെ ആയിരുന്നെങ്കിൽ ഇതിനു ഞാൻ അവളെ ചീത്ത വിളിച്ചേനെ.. ശബ്ദം അടക്കി ചിരിക്ക് എന്നും പറഞ്ഞു.. പക്ഷെ നേരത്തെ ഇറങ്ങിപ്പോയ പെൺകുട്ടി, അവൾ എന്നെ എന്തൊക്കെയോ പഠിപ്പിച്ചിട്ടാണ് പോയത്..
” തമാശ അല്ല.. കാര്യം ആയിട്ടാ.. എന്തെങ്കിലും ചെയ്ത തരണോ?? ”
” വേണ്ട വേണ്ട.. പറ്റുമെങ്കിൽ അതൊന്നു വായിച്ചു നോക്കി തെറ്റ് വല്ലതും ഉണ്ടോന്നു പറഞ്ഞു തന്നാൽ മതി.. വേറെ ഒന്നും വേണ്ട..”
Super
Simply superb!!!
Adipoli story bro??
Idh vayichappo nte life thanne alle ee story ne thonippoyi. 4years aayit ore relationship le aayirunnu..idhil breakup aaya couples pole aayirunnu njngalm..ore kalippan kaanthari style.but anganeyalla premikandenat ne bodham vannat aval nne vitt poyere aan.ippo 5 months aayi breakup aayit. Avale manasilakkan vaikipoyi..kannulappo atinte vela arayoola ne parayennapoleya.
Eneyum idhpoleyulla nalla nalla kadhakal predikshikunnu❤️
I know that feeling bro..? ചിലതൊക്കെ മനസിലാക്കാൻ ഒരുപാട് നേരം വൈകിപ്പോവും.. എന്ത് ചെയ്യാനാ.. ഒന്നും ചെയ്യാൻ കഴിയില്ല അപ്പൊ.. ആകെയുള്ളത് ഇനിയുള്ള ടൈം അധികം അതിനെപ്പറ്റി ആലോചിക്കാതെ ഇരിക്കലാണ്?
ഇടക്ക് എപ്പോഴോ എന്റെ കിളിപോയി ???
ബട്ട് മനസിരുത്തി ഒന്ന് കൂടി വായിച്ചുനോക്കി…
ശരിക്കും നായകന്റെ ഇൻട്രോ ഹാഫ് ടൈം ???
ഹഹ.. ഇതാദ്യമായാണ് ഒരാൾ പറയുന്നത്..
നന്ദി ബ്രോ??
Pwolii broo…Oree feel aannu
Thanks bro???
ആദി…
ആദിശങ്കരാ..
അടിപൊളി…
വളരെ നന്നായിട്ടുണ്ട്…
മുത്തേ..
തലൈവരെ നീങ്കളാ..??
ഒരുപാട് സന്തോഷം❤️❤️
machane innu veruo aparaajithan?
???????
ആദി ബ്രോ കലക്കിട്ടോ…
സംഗതി ഒള്ളതാണ്,പ്രണയിക്കുന്ന സമയത്ത് കാമുകന്‍ കാമുകിയെ അങ്ങോട്ട് നന്നായി വെറുപ്പിക്കും, സഹിക്കാവുന്നതിന്റെ പരമാവധി അവർ ക്ഷമിക്കും അവസാനം അവർ ഇട്ടിട്ട് പോകും. സത്യത്തിൽ അതിനെ തേപ്പ് ആയി കാണാന്‍ പറ്റില്ല.
നൊട്ടൂ.. സത്യമാണ് പറഞ്ഞത്??
അവസാനം നീ എന്റെ സ്വന്തം ആണെന്ന് വിചാരിച്ചല്ലേ അങ്ങനെ ഒക്കെ കാണിച്ചത് എന്നൊക്കെ പറഞ്ഞു കാലുപിടിച്ചാലും ഒരു ബെയ് പറഞ്ഞു അവർ പോവും.. പിന്നെ മോങ്ങിയിട്ട് കാര്യം ഇല്ല?? നന്ദി???
മച്ചാനെ പൊളി കഥ…
താങ്ക്സ് ബ്രോ??❤️
?
ബോബി…???
Valare nalloru kadha…palarkum swayam manasilakan ee kadha upakarikum❤️
കൃഷ്, കുറച്ചു ദിവസം മുമ്പ് ഒരു ഷോർട്ട് ഫിലിം കണ്ടു?? അപ്പോൾ അങ്ങനെ അല്ല, ഇങ്ങനത്തെ പെണ്ണുങ്ങളാണ് ഞാൻ കണ്ടിട്ടുള്ളത് എന്നു പറയാൻ വേണ്ടി എഴുതിയതാ.. വേറെ ഒരു കഥ പോലെ ഉദ്ധേശിച്ചതാ.. പിന്നെ ഇങ്ങനെ ആക്കി മാറ്റി.. അത്രേ ഉള്ളൂ..??
നന്ദി???
2 chaya oru chiri athano??
Haha..Ath thanne??
Enikkum tonni pashe overall athu kollam pinne ichiri koravum ind pinne statusolikal ititt nashippikkuvanu athu.
എനിക്ക് ആ ഷോർട്ട് ഫിൽമിനോട് യാതൊരു ഡിസ്‌ലൈക്കും ഇല്ല..നടക്കുന്ന സംഭവം അവർ അതേ പോലെ കാണിച്ചെന്നെ ഉള്ളൂ.. മെസേജ് കൊടുക്കാൻ എന്നൊന്നും അവർ പറഞ്ഞിട്ടില്ലല്ലോ.. അതിന്റെ ടെക്നിക്കൽ സൈഡും നല്ലതാ..?? പക്ഷെ എനിക്ക് അത് കണ്ടപ്പോൾ ഓർമ വന്നത് എന്റൊരു ഫ്രണ്ടിനെയാ.. അവളുടെ റെസ്പോൻസ് ആണ് ഞാൻ എഴുതിയത് എന്നു മാത്രം??
അതിലെ നായിക്ക എന്റെ best ഫ്രണ്ട് ആണ്… chunk…
അവളുടെ പുതിയ മൂവി വരുന്നുണ്ട്…
ഗണേശപുരം തമിഴ് അണ്
നിനക്ക് ഇത്ര ഭംഗി ഉള്ള ഫ്രണ്ട്‌സ് ഉണ്ടെന്നു പറഞ്ഞില്ലല്ലോ അളിയാ?????
കൂവി തുടങ്ങി
poli aaan ketto
??
എടാ മോനെ അടിപൊളി ???
ലില്ലിക്കുട്ട… താങ്ക്സ് മുത്തേ??
Awfff feelenn prenjal pora athraikkum feell.. ang alinjillandayiii apram enthaa avastha. Nannayittishtayiii. Lots of loves and ummas chakkare???
തുമ്പി?? കളിയാക്കിയത് അല്ലല്ലല്ലല്ലോ ല്ലേ?? വെറുതെ രണ്ടു പേരുടെ സംസാരം ആണത്.. അതിലെ അവൾ എന്റെ ഫ്രണ്ട് ആണെന്ന് മാത്രം?? നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️
Ippom neeya enne kaliyakkunne?. Enikkorupadishtayidio?
?????
Aadhi.. orupad ishtayi. Iniyum inganthe kathakal ezhuthan kazhiyate ennu ashamsikunu. ❤❤❤❤
താങ്ക്സ് ഇന്ദു?? പറഞ്ഞ പോലെ ഒക്കെ നടക്കട്ടെ?
???
കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് ??????? ഒരു കുട്ടി കഥയിലൂടെ ഒരു വലിയ മെസ്സേജ് തന്നെ തന്നു????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അങ്ങനെ മെസേജ് മെസേജ് ഒന്നും അല്ല ബ്രോ ഞാൻ ഉദ്ധേശിച്ചത്.. പറ്റില്ലെങ്കിൽ ഇട്ടിട്ട് പോവണം എന്നാ?????
ആദി… പറയാൻ വാക്കുകൾ ഇല്ലടാ… അത്ര നന്നായിരുന്നു… നമ്മുടെ പലരുടെയും ജീവിതം തന്നെ ആണ്… ഒരുപാട് ഒരുപാട് ഇഷ്ടം ആയി.. ❤️
ആ.. അതേ അതേ.. നമ്മുടെ പലരുടെയും ജീവിതം..?? പോയിന്റ് നോറ്റഡ്??❤️
വളരെ നന്നായിട്ടുണ്ട്
കലിപ്പാന്റെ കാന്താരി എപ്പോഴും ക്ഷമിച്ചെന്ന് വരില്ല ഇട്ടേച്ചു പോകും എന്ന് മനസ്സിലായി
എന്തായാലും ഇഷ്ടപ്പെട്ടു
ടിക്റ്റോക്കിലും യൂട്യുബിലും കാണുന്ന പോലെ അല്ല പെമ്പിള്ളേര്.. ബോൾഡ് ആണ്???
?????
Aiwa. …
Adipoli aayikn …. ishtapettu .. ❤❤❤
താങ്ക്സ് ഷാന??
അടിപൊളിയായിടാ…??
വായിച്ചു പഠിച്ചോ എന്നാ????
Super.. ❤️❤️❤️
താങ്ക്സ് മ്യൂസി??
കലക്കീടാ മുത്തേ, ഞമ്മക്ക് പെരുത്തിഷ്ടായി …
ജ്ജു ഞമ്മളേ അപരാജിതനിലെ ആദി ആണോടാ? ???
???
ഋഷി
നോം തന്നെ??
ഇങ്ങക്ക് ഇഷ്ടായ????
Nice…
താങ്ക്സ് പാപ്പിച്ചേട്ടാ…?
❤️❤️❤️❤️❤️❤️
തൃശ്ശൂര്ക്കാരൻ❤️❤️