“പിന്നെ ഉത്തമന്റെ മോള് ലേഖ.അങ്ങനെ ഈ തറവാട്ടിൽ നടന്ന പല മരണങ്ങളും. എല്ലാം നോക്കിയാലറിയാം കൊച്ച് പെങ്കുട്ട്യോളാ.വെല്ല്യമാമക്കും യശോദാമ്മക്കും ഇതൊക്കെ അറിയാം മക്കളെ.പക്ഷേ ഈ തറവാടിന്റെ സകല ഐശ്വര്യത്തിന്റെയും കാരണം ചെമ്പരത്തിയാ. അതുകൊണ്ട് തറവാട്ടിലെ ബാക്കിയുള്ളവരുടെ മുൻപിലും തറവാടിന് പുറത്തുള്ളോരുടെ മുന്നിലും ഇതൊക്കെ സ്വാഭാവീക മരണങ്ങളാവുന്നു.ഞാനീ പറഞ്ഞതൊക്കെ നിങ്ങള് നിങ്ങടെ അച്ഛനോടും അമ്മയോടും ഒന്നും പറയല്ലട്ടോ.അല്ലേലും ഇപ്പൊ ആർക്കാ ഇതിലൊക്കെ വിശ്വാസം.”
കൊച്ച് കുട്ടികളെല്ലാം ഉറക്കം പിടിച്ചിരുന്നു.മാളുവും രേഷ്മയും മാത്രം ഭീതിയോടെ എല്ലാം കേട്ടിരുന്നു.
“ഇതുവരെയുള്ള അനുഭവത്തില് പ്രായം വെച്ചിട്ട് നിങ്ങളിലൊരാളാവാനാ സാധ്യത.”രേഷ്മയും മാളുവും നടുക്കത്തോടെ പരസ്പരം നോക്കി.
“ പേടിപ്പിക്കാൻ പറഞ്ഞതല്ല കുട്ട്യോളെ.ഇന്നാ ഇതുവായിക്ക് “ കുഞ്ഞേലി കയ്യിലിരുന്ന പഴകി ദ്രവിച്ച കടലാസ്സുകള് അവർക്കുനേരെ നീട്ടി
“വർഷങ്ങളായി ഞാൻ
എഴുതിയുണ്ടാക്കിയ കടങ്കഥകളാ.വായിച്ച് പഠിച്ചോ മക്കളെ.നിങ്ങളെ രക്ഷിക്കാൻ ഇതിനെ ആവു.”
അവര് രണ്ടും ആശ്ചര്യപ്പെട്ടുകൊണ്ട് കുഞ്ഞേലിയെ നോക്കി.
“വിശ്വാസമുണ്ടച്ചാ പഠിക്ക്യാ ഇല്ലച്ഛാ ഇതൊക്കെ ഒരു മുത്തശ്ശിക്കഥ പോലെ കരുതി ഉറങ്ങാൻ നോക്കുക.ന്റെ കുടീലെ പട്ടിണി മാറ്റിയ തറവാടാ ഇത്.എന്റെ പേരക്കുട്ട്യോൾടെ പ്രയുള്ളു നിങ്ങൾക്ക്.ഒരിക്കകൂടി ആ കാഴ്ച്ച കാണാൻ കുഞ്ഞേലിക്ക് വയ്യ”
“എന്റെ കുഞ്ഞേലിയമ്മേ പലവട്ടം പറഞ്ഞിട്ടുണ്ട് ഇതുപോലത്തെ കഥകള് പറഞ്ഞ് കുട്ട്യോളെ പേടിപ്പിക്കരുതെന്ന് “ രവീന്ദ്രൻ ദേഷ്യത്തോടെ മുറിയിലേക്ക് കേറിവന്നു.
“പറയാനുള്ളത് ഞാൻ പറഞ്ഞു” രവീന്ദ്രനെ കൂസാതെ കുഞ്ഞേലി മുറിക്ക് പുറത്തേക്ക് നടന്നു
“മക്കള് ഉറങ്ങാൻ നോക്ക് ആ തള്ള പറയണതൊന്നും കാര്യാക്കണ്ട”
എല്ലാവരും പോയശേഷവും മാളുവും രേഷ്മയും കയ്യിലെ കടലാസ്സ് കഷണങ്ങളിലേക്ക് നിശ്ചലമായി നോക്കിയിരുന്നു.
രാത്രിയും ഇരുട്ടും പരസ്പരം ഇഴപിടഞ്ഞു കിടന്നൊരു നാഴികയിൽ മാളു ഞെട്ടി എഴുന്നേറ്റു.മച്ചുമ്പുറത്തുനിന്ന് പന്നിയെലി ഓടുന്നപോലൊരു പെരുക്കം കേൾക്കുന്നുണ്ട്.അവൾ അടുത്ത് കിടന്ന രേഷ്മയെ കുലുക്കി വിളിച്ചു.എന്നാലെത്ര വിളിച്ചിട്ടും അവളെഴുന്നേറ്റില്ല.
“സ്വപ്നത്തിലാണ് അവള് വരിക “ കുഞ്ഞെലിയമ്മ പറഞ്ഞത് പെട്ടന്ന് മാളൂവോർത്തു.
“ഭഗവതി…. ഇത് സ്വപ്നാണോ “
മച്ചിന്റെ പടികളിൽ ആരുടെയോ കാൽപാദങ്ങൾ മുഴക്കങ്ങൾ തീർത്തു.ആ മുഴക്കങ്ങൾ ഇരുട്ടിലൂടെ സഞ്ചരിച്ച് തന്റെ അടുക്കലേക്ക് വരുന്നതായി അവൾക്ക് തോന്നി.ഇരുട്ടിന്റെ കറുപ്പിൽ ഒരു രൂപം അവൾക്കെതിരായി ഇരുന്നു.
“മാളൂട്ടി… “ ഇരുട്ട് അവളുടെ പേര് വിളിച്ചു
“ചെമ്പ….ചെമ്പരത്തി ആണോ “ ഭയന്നു വിറച്ച ശബ്ദത്തിൽ അവൾ ചോദിച്ചു
“അതേ മാളൂട്ടി “
കഥയിൽ ചോദ്യത്തിന് പ്രസക്തിയില്ല, മനോഹരമായി എഴുതി ഒരു ത്രില്ലർ സ്റ്റയിൽ, അടുത്ത കഥ പോരട്ടെ, ആശംസകൾ…
അടുത്ത കഥ എഴുതി പകുതി ആയിട്ടുണ്ട് ക്ലൈമാക്സ് ഒരു തൃപ്തി ആകുന്നില്ല. രണ്ട് ദിവസത്തിനകം ഇടും
വളരെ നന്നായിരുന്നു
ത്രില്ലിംഗ് ആയിരുന്നു, സസ്പെൻസ് ഒക്കെ ഉണ്ട്
ഇനിയും എഴുതു
By
അജയ്
??? അടുത്ത കഥയുടെ പണിപ്പുരയിൽ ആണ് രണ്ടു ദിവസത്തിനകം ഇടും
സത്യത്തിൽ ഈ കുഞ്ഞേലി ആരാ ഒരു പിടിയും കിട്ടുന്നില്ലല്ലോ എന്തായാലും കഥ നന്നായിട്ടുണ്ട് ??
,കുഞ്ഞേലി ഒരു പിടി കിട്ടാത്ത കടങ്കഥ ആണ്.
നിങ്ങൾ തന്നെയാണോ നിനക്കായ് കഥ എഴുതിയ കുട്ടേട്ടൻ..??
അല്ല
താങ്കളുടെ പേരിൽ റീപ്ലൈ കൊടുത്തത് കണ്ടു..അതുകൊണ്ട് ചോദിച്ചതാണ്
അത് അബദ്ധം പറ്റിയതാണ് ഞാൻ ഉറക്കപിച്ചിൽ കഥ മാറി പോയതാണ്
ഗംഭീര എഴുത്ത് സഹോ..
യഥാർഥ ചോദ്യം നാലാമത്തേത് ആണല്ലോ..
കുഞ്ഞേലി ആരാണ്?
(മൂന്നാമത്തെ ഉത്തരം അറിഞ്ഞിട്ടല്ല കേട്ടോ??)
അവസാനം വായനക്കാരന്റെ ഭാവനയ്ക്ക് വിട്ടുകൊടുത്തത് നന്നായി..
പെണ്പട എന്ന ഒറ്റ കഥയിലൂടെ മനസിൽ ഒരിടം പിടിച്ച എഴുത്തുകാരന്റെ രണ്ടാമത്തെ കഥയും അതി ഗംഭീരം തന്നെ..ഇൻട്രോയിൽ പറഞ്ഞ എഴുത്തുകാരോടൊപ്പം സ്വന്തം പേരും എഴുതി ചേർക്കാം എന്നാണ് ഞാൻ കരുതുന്നത്..
അടുത്ത കഥക്കായി കാത്തിരിക്കുന്നു
~നീൽ
ആരാണ് കുഞ്ഞേലി അതൊരു….. നിർവ്വചനീയം ആണ്.
ആ എഴുത്തുകാരന്റെ പേരിനൊപ്പം ചേർക്കാനുള്ള യോഗ്യത ഒന്നും ഇതിനില്ല. ഞാൻ ആ കാൽച്ചുവട്ടിൽ ഇരുന്നോളാം
ബ്രോ..
അടിപൊളി, നല്ല എഴുത്ത്..??
ഞാനൊക്കെ ആയിരുന്നേൽ ആദ്യത്തെ റൗണ്ടിൽ തന്നെ ഔട്ട് ആയേനെ?? എന്നാലും, അവർ എന്തിനാണ് അങ്ങനെ ചെയ്തുകാണുക?? പണ്ടത്തെ വല്ല പകയും..?? അതോ വെറുമൊരു സൈക്കോ ജനനം????
അതിന് ഉത്തരം പലതാണ്. വായനയുടെ അവസാനം നിങ്ങൾ എത്തുന്ന നിഗമനം എന്തോ അതാണ് ഉത്തരം. ഒരു കടങ്കഥ പോലെ…..