കാലം കാത്തുവെച്ച കഥ 34

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… .

നിന്നോടുള്ള, സഹതാപമാണെന്ന് ഒരിക്കലും കരുതരുത്..

ഇന്ന് മുതൽ നീ കരയരുത്, നീ അരുണിന്റെ പെണ്ണാണ്, ധൈര്യമായി പുറത്തിറങ്ങി നടക്കണം. ഈ ജീവിതത്തിൽ എന്റെ അവസാന ശ്വാസം വരെ നിന്നോടൊപ്പം ഞാൻ കാണും….

കല്യാണത്തിന്റെ ദിവസം കുറിപ്പിച്ചിട്ടു വിളിച്ചു പറയാം, അധികം ആരും വേണ്ട എന്നൊരു തീരുമാനമെടുത്ത് അവളോടും വീട്ടുകാരോടും യാത്ര പറഞ്ഞ് അവിടുന്ന് ഇറങ്ങി…

തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ഒരു അങ്കത്തിന് തയ്യാറായി അമ്മയും പെങ്ങൻമാരും അവരുടെ കെട്ടിയോന്മാരും, കുടുംബക്കാരും എല്ലാവരും ഉണ്ടായിരുന്നു…

പക്ഷേ തിരിച്ചുള്ള എന്റെ ശക്തമായ മറുപടിയിൽ എല്ലാവരുടെയും പത്തി മടങ്ങി….
എന്റെ തീരുമാനം അവളെ കല്യാണം കഴിക്കാനാണ്, ഇഷ്‌ടമുള്ളവർക്കു കൂടാം, വന്നില്ലേലും കുഴപ്പമില്ല, എന്റെ തീരുമാനത്തിന് ഒരു മാറ്റവും ആരും പ്രതീക്ഷിക്കേണ്ട…
എല്ലാവരോടുമായി പറഞ്ഞിട്ട് ഞാൻ അകത്തേക്ക് കയറിപ്പോയി….

അടുത്തുള്ള ശുഭമുഹൂർത്തത്തിൽ അധികം ആരുമില്ലാതെ ഗായത്രിടെ കഴുത്തിൽ ഞാൻ മിന്നുകെട്ടി….

ജീവിതകാലം മുഴുവൻ അവളുടെ സ്വപ്നങ്ങൾക്കൊപ്പം ഞാൻ ഉണ്ടാകും എന്ന വാക്കിനാൽ ഇന്നും സന്തോഷത്തോടെ ഞങ്ങൾ ജീവിക്കുന്നു….

*കഥയും കഥാപത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം *

7 Comments

  1. Super!!!!

  2. നൈസ് സ്റ്റോറി

  3. സൂപ്പർ ? വെരി ഹാർട്ട് ടെച്ചിംഗ് ?♥️

  4. nice…

  5. സുദർശനൻ

    വളരെയധികം ഇഷ്ടപ്പെട്ടു.നല്ല കഥ.

  6. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഇഷ്ടായി ഒരുപാട്.

    1. നൈസ് സ്റ്റോറി

Comments are closed.