കാലം കാത്തുവെച്ച കഥ 34

എങ്ങോട്ടാ?

പെണ്ണുകാണാൻ പോവാണ് !

‘അമ്മയൊന്നു ഞെട്ടി, ഞങ്ങൾ ആരും അറിയാതെയോ? സ്വയം തിരുമാനങ്ങൾ ഒക്കെ എടുക്കാറായോ നീ?

അതെ, എന്താ പോവാൻ പാടില്ലേ? പെണ്ണിനെ നേരത്തെ ഞാൻ കണ്ടിട്ടുള്ളതാ, എനിക്ക് ഇഷ്‌ടമായി….

അമ്മയ്ക്കും അറിയാം, ആ പൊള്ളലേറ്റ ഗായത്രി, പുഴവക്കിലെ മാധവൻ ചേട്ടന്റെ മോള്..

ഇന്ന് ഞാൻ കല്യാണം ഉറപ്പിക്കാൻ വേണ്ടി പോകുവാണ് എന്നിട്ടു ഞാൻ ഇങ്ങു വരും, എല്ലാവരും വന്നു കല്യാണം കൂടിയാമതി…

എനിക്ക് ജീവനുണ്ടേൽ ഞാനിതിന് സമ്മതിക്കില്ല..

അതിന് അമ്മയുടെ സമ്മതം ആർക്കുവേണം.
പറയണമെന്ന് ഉദ്ദേശിച്ചതല്ല ഞാൻ, പക്ഷേ പറഞ്ഞുപോയി,

‘അമ്മ ചവുട്ടി തുള്ളി അകത്തേക്ക് പോയി..

എനിക്ക് ഒരു സഹതാപവും തോന്നിയില്ല, കാരണം എനിക്കറിയാം ഒന്നും സംഭവിക്കില്ലെന്ന്….

ഗായത്രിയുടെ വീട്ടിൽ സതീഷിനോടൊപ്പം കയറി ചെല്ലുമ്പോൾ അവളുടെ അച്ഛനും അമ്മയും ഞങ്ങളെ സ്വികരിച്ചു അകത്ത് ഇരുത്തി..

മോനെ വീട്ടിൽ സമ്മതിക്കുമോ?

ഗായത്രിടെ അച്ഛൻ ആദ്യം എന്നോട് ചോദിച്ചത് അതായിരുന്നു…

സമ്മതിച്ചു അച്ഛാ, അച്ഛൻ അതൊന്നും ഓർത്തു വിഷമിക്കേണ്ട…

അവളെ എനിക്കിഷ്‌ടമാണ്…

ഗായത്രിക്ക് എന്നെക്കൂടി ഇഷ്‌ടമായാൽ, ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ചെറിയ ഒരു ചടങ്ങ് അതുമതി…

രണ്ടുമാസത്തെ അവധിയുണ്ട്, അതിനുള്ളിൽ അവൾക്കും പാസ്പോർട്ട് എടുത്ത് എന്റെ ഒപ്പം കൊണ്ടുപോകാനാ എന്റെ പ്ലാൻ, അച്ഛനും അമ്മയ്ക്കും സമ്മതമല്ലേ…

മോനെ എന്ന് വിളിച്ച് എന്റെ കൈകൾ കൂട്ടി പിടിച്ച് ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

പെട്ടന്ന് സതീഷൻ ഗായത്രിയെ വിളിക്കമ്മേ, അവരു സംസാരിക്കട്ടെന്നു പറഞ്ഞു വിഷയം മാറ്റി വിട്ടു..

7 Comments

  1. Super!!!!

  2. നൈസ് സ്റ്റോറി

  3. സൂപ്പർ ? വെരി ഹാർട്ട് ടെച്ചിംഗ് ?♥️

  4. nice…

  5. സുദർശനൻ

    വളരെയധികം ഇഷ്ടപ്പെട്ടു.നല്ല കഥ.

  6. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഇഷ്ടായി ഒരുപാട്.

    1. നൈസ് സ്റ്റോറി

Comments are closed.