ഇടയ്ക്ക് സതീഷിനെ വിളിച്ചു നാട്ടിലെ വിശേഷങ്ങൾ ഒക്കെ അന്വേഷിച്ചു കൂട്ടത്തിൽ ഗായത്രിയെ കുറിച്ചും, അവളുടെ വീട്ടിലെ അവസ്‌ഥകളെ കുറിച്ചും ചോദിച്ചു മനസ്സിലാക്കി…
വീട്ടിലെക്കു വിളിച്ചാൽ അവർക്ക് കാശിന്റെ കാര്യമല്ലാതെ നിനക്ക് സുഖമാണോന്ന് ഒരു വാക്ക് ചോദിക്കില്ല, മാസത്തിൽ രണ്ടു ശമ്പളം എനിക്ക് കിട്ടുന്നുണ്ടെന്ന് തോന്നും അവരുടെ സംസാരം കേട്ടാൽ..
കൈയിൽ ഉള്ളത് മുഴുവൻ അയച്ചു കൊടുത്താലും ഞാൻ എവിടെയോ ബാക്കി ഒളിപ്പിച്ചെക്കുന്നതു പോലെ മുനവെച്ചുള്ള സംസാരവും…
വീട്ടിലേക്കുള്ള വിളി കുറേശ്ശേ കുറച്ചു, കുറച്ചു പൈസ എനിക്കുവേണ്ടി കരുതി വയ്‌ക്കാൻ തുടങ്ങി…
നാട്ടിലേക്കു പോകാൻ ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചതിന്റെ തലേന്ന് വൈകിട്ട് സതീഷിനെ വീണ്ടും വിളിച്ചു….
ഡാ നീ ഗായത്രിയുടെ വീട്ടിൽ പോയി അവളുടെ അച്ഛനോട് സംസാരിക്കണം..
സതീഷ് അമ്പരപ്പോടെ ചോദിച്ചു!
എന്തിന്?
എന്താ നിന്റെ ഉദ്ദേശം?
ഗായത്രിയെ കെട്ടാൻ അല്ലാതെന്താ ! ഞാൻ പറഞ്ഞു…
എടാ അവൻ വിശ്വാസം വരാത്തപോലെ വീണ്ടും ചോദിച്ചു..
നീ ആലോചിച്ചിട്ട് തന്നെയാണോ?
ഡാ നിന്റെ വീട്ടിൽ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?
അതിനു ആർക്കു വേണം അവരുടെ സമ്മതം, എനിക്ക് വയസ്സ് മുപ്പത്തതിനാലായി, ആരും ഇതുവരെ എന്നെ കുറിച്ച് ചിന്തിച്ചിട്ടില്ല, പിന്നെ ഇനിയും ഞാൻ ഒരു തീരുമാനം എടുത്തില്ലെങ്കിൽ ശരിയാവില്ല, എന്റെ ജീവിതമാണ്, കൂടെ ആ പാവം കുട്ടിക്ക് ഒരു ജീവിതവും ആകും…..
നീ ഞാൻ പറഞ്ഞതു കേൾക്ക് ,
ഒരാഴ്ചക്കുള്ളിൽ ഞാൻ എത്തും, നീ എന്റെ വീട്ടിൽ പറയണ്ട..
എന്റെ തീരുമാനം ഉറച്ചതണെന്നു മനസ്സിലാക്കിയ അവൻ പൂർണ്ണ പിന്തുണ നൽകി..
അവൻ ഗായത്രിടെ വീട്ടിൽ പോയി കാര്യങ്ങൾ അവതരിപ്പിച്ചു, ഗായത്രി ആദ്യം എതിർത്തെങ്കിലും പിന്നീട് അവളും സമ്മതിച്ചു…
അവധിക്കു നാട്ടിലെത്തിയതിന്റെ രണ്ടാമത്തെ ദിവസം, ഞാൻ ഗായത്രിടെ വീട്ടിൽ പോകുവാൻ ഇറങ്ങിയപ്പോൾ അമ്മയുടെ ചോദ്യമെത്തി…
Super!!!!
നൈസ് സ്റ്റോറി
സൂപ്പർ ? വെരി ഹാർട്ട് ടെച്ചിംഗ് ?♥️
nice…
വളരെയധികം ഇഷ്ടപ്പെട്ടു.നല്ല കഥ.
നല്ല കഥ. ഇഷ്ടായി ഒരുപാട്.
നൈസ് സ്റ്റോറി