Kaalam Kathuvacha Kadha by Jisha Kizhakkethil
ജോലി കഴിഞ്ഞു മുറിയിലെത്തി വെറുതെ മുഖപുസ്തകത്തിലൂടെ കണ്ണോടിച്ചപ്പോളാണ് സുഹൃത്ത് ഷെയർ ചെയ്തൊരു വാർത്ത കണ്ണിൽ പെട്ടത്…
എന്റെ നാട്ടിലെ അത്ര പ്രശസ്തമൊന്നുമല്ലാത്ത ഒരു ചെറിയ തുണിക്കട തീപിടിച്ചെന്നും ആളപായമൊന്നുമില്ലെന്നും, കടയിൽ ജോലിക്കു നിന്നിരുന്ന കുട്ടിക്ക് കാര്യമായ പൊള്ളൽ ഏറ്റിറ്റുണ്ടെന്നുമായിരുന്നു വാർത്തയുടെ ഉള്ളടക്കം…
സ്വാഭാവികമായും സ്വന്തം നാടായതു കൊണ്ട് അറിയാവുന്ന ആരെങ്കിലുമാണോന്നു അറിയാൻ വേണ്ടിയാണ് നാട്ടിലുള്ള കൂട്ടുകാരൻ സതീഷിനെ ഫോൺ ചെയ്ത് കാര്യം അന്വേഷിച്ചത്
അവനോട് കാര്യം ചോദിച്ചപ്പോൾ അറിയാവുന്ന കുട്ടിയാണ് …..
നിനക്കും അളെ അറിയാമെടാ..
കഴിഞ്ഞ വട്ടം വന്നപ്പോൾ നീ ആദ്യം പോയി കണ്ട പെൺകുട്ടിയെ ഓർക്കുന്നുണ്ടോ,
ആ പുഴവക്കിലെ നിറയെ ചെമ്പക പൂക്കളുള്ള ചെറിയ ഓടിട്ട വീട്ടിലെ കുട്ടി ഗായത്രി..
ആഹാ ആ കുട്ടിയായിരുന്നോ?
നല്ല പൊള്ളൽ ഉണ്ടോടാ?
മ്മ് മം ഉണ്ട്, മുഖം നന്നായി പൊള്ളിയിട്ടുണ്ട്, കൈയും കാലും, ശരീരത്തിന്റെ മുക്കാൽ ഭാഗവും പൊള്ളൽ ആണ്…
അപകട നില തരണം ചെയ്തു, പക്ഷെ പെൺകുട്ടി അല്ലെ..
ആ കൊച്ചിന്റെ വിധി, ഇനി അതിനെ ആര് കെട്ടിക്കൊണ്ടു പോകും ഒന്നാമതെ സാമ്പത്തികമില്ല,അതിന്റെ കൂടെ ഈ ഒരാവസ്‌ഥയും…
കൂടുതൽ ഒന്നും സംസാരിക്കാതെ ഞാൻ ഫോൺ വച്ചു..
അന്നത്തെ ചിന്ത മുഴുവൻ അവളെ കുറിച്ചായിരുന്നു..
ഗായത്രി, പെട്ടെന്ന് ആർക്കും ഒറ്റനോട്ടത്തിൽ ഇഷ്‌ടപ്പെടുന്ന ഒരുനാടൻ സുന്ദരികുട്ടി..
നീളമുള്ള തലമുടി മെടഞ്ഞിട്ടേ ഞാൻ ആ കുട്ടിയെ കണ്ടിട്ടുള്ളു.. ആദ്യമായി തലമുടി അഴിച്ചിട്ടു ദാവണിയുടുത്ത് മുഖത്ത് ഒരു ചിരിയോടുകൂടി കാണുന്നത് ഞാൻ പെണ്ണുകാണാൻ ചെന്ന ദിവസമാണ്, എന്നെ ഇഷ്‌ടമാണോന്നുള്ള ചോദ്യത്തിന് നാണത്തിൽ പൊതിഞ്ഞൊരു ഒരു പുഞ്ചിരിയായിരുന്നു മറുപടി…..
വലിയ പരിഷ്‌കാരങ്ങൾ ഒന്നുമില്ലാത്ത ഒരു പെൺകുട്ടി…..
എനിക്കിഷ്‌ടമായതാണ്, പക്ഷേ വീട്ടുകാർ ഇടഞ്ഞു..
Super!!!!
നൈസ് സ്റ്റോറി
സൂപ്പർ ? വെരി ഹാർട്ട് ടെച്ചിംഗ് ?♥️
nice…
വളരെയധികം ഇഷ്ടപ്പെട്ടു.നല്ല കഥ.
നല്ല കഥ. ഇഷ്ടായി ഒരുപാട്.
നൈസ് സ്റ്റോറി