ജോയിച്ചേട്ടന്‍ പറഞ്ഞ കഥ – 2 6

ആ വീഴ്ചയില്‍, അയാളുടെ കാലുകളും, മൂന്ന് വാരിയെല്ലുമാണ് ഒടിഞ്ഞത്. ജെയിംസ് കുട്ടിയും, ജാന്‍സിയും വന്ന് പറഞ്ഞിട്ട് പോലും അവള്‍, അപ്പോള്‍ അടങ്ങിയില്ല.

ഒടുവില്‍ കപ്പ്യാര് പോയ വഴിയെ, അങ്ങേരെ തിരിച്ച് വിളിക്കാനായി, ജെയിംസ് കുട്ടി ഇറങ്ങിയോടി. പക്ഷെ വിധി അവര്‍ക്കെതിരായിരുന്നു.

കപ്പ്യാര് ടോമിച്ചന്‍റെ വീട്ടിലേക്ക് എത്തിയിരുന്നു. പക്ഷെ അവിടന്ന് വേഗം ഇറങ്ങേണ്ടി വന്ന കപ്പ്യാരുടെ ശവമാണ്‌ പിറ്റേന്ന് ആ നാട്ടുകാര്‍ കാണുന്നത്.

പുഴക്കരയില്‍ കിടന്ന കപ്പ്യാരുടെ അടുത്ത് തന്നെ, തേക്കുംമ്മൂട്ടില്‍ നിന്ന് വാങ്ങിയ പണവും, പറ്റിച്ച പണ്ടങ്ങളും ഒക്കെ കിടപ്പുണ്ടായിരുന്നു. ഒപ്പം പാതി കത്തിയ ഒരു വേദപുസ്തകവും, ഓട്ടുരുളിയും, ഉള്ളില്‍ ഇരുമ്പ് ഗോളങ്ങള്‍ നിറച്ച, ഒടിഞ്ഞ മൂന്നാല് വലിയ മെഴുകുതിരികളും.

ആ ആളിക്കത്തിയ ആലീസിന്‍റെ പ്രതികാരം, അതിന്‍റെ മുഴുവന്‍ ചൂട് അന്നാണ് നാട്ടുകാര്‍ക്ക് ശരിക്കും മനസ്സിലായത്. അതോടെ എല്ലാവരും, ഒട്ടും വൈകിക്കാതെ, പോംവഴികള്‍ തിരക്കിയുള്ള പരക്കംപാച്ചിലിലായി.

2 Comments

  1. Dark knight മൈക്കിളാശാൻ

    ഹൊറർ നോവലിൽ കപ്യാർ എത്തിയപ്പോൾ തനി കോമഡിയായി.

  2. ലക്ഷ്മി എന്ന ലച്ചു

    വളരേ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.