ജോയിച്ചേട്ടന്‍ പറഞ്ഞ കഥ – 2 6

അടങ്ങിയിരിക്കോ? ഇവിടേം ഉണ്ട് കെട്ടിക്കാന്‍ പ്രായമായി വരുന്ന പെമ്പിള്ളേര്. കുടുംബത്തിന്‍റെ മാനം കെടുത്താതെ അവളോട്‌ വേഗം തിരിച്ചു പോകാന്‍ പറ. അല്ലേ ഞാനും എന്‍റെ പിള്ളേരും ഇതുപോലെ എന്‍റെ വീട്ടീക്കും ഇറങ്ങിപ്പോവും.”

ഇത്രയൊക്കെ കുത്തുവാക്കുകള്‍ കൊണ്ട് മൂടിയിട്ടും, ആലീസ് മരിച്ച് തിരിച്ച് വന്നപ്പോള്‍, ത്രേസ്യയെ ഒരു തവണ പോലും നോക്കാനോ, മൈന്‍ഡ് ചെയ്യാനോ പോയിട്ടില്ല. സാധാരണഗതിയില്‍ എല്ലാവരും ഇങ്ങനെ ഒരു സംഭവത്തില്‍ ആശ്വസിക്കുമ്പോള്‍ ത്രേസ്യയ്ക്ക് മാത്രം സംശയമായിരുന്നു.

‘ഇവള്‍ എനിക്കിട്ട് എന്തെങ്കിലും വലുത് ചെയ്യാന്‍ വച്ചിരിക്കയാണോ?’

അങ്ങനെ സംശയം കൂടിക്കൂടി, അതൊന്ന് നേരിട്ട് തീര്‍ക്കാന്‍ തന്നെ തീരുമാനിച്ച്, ത്രേസ്യ, ലിസാമ്മയ്ക്ക് പനി കൂടിയ സമയം, ആരും കാണാതെ ചെന്ന് മുറിയില്‍ കയറി. ഈ നേരം, ജാന്‍സി കൊച്ചിന് പാല് തിളപ്പിക്കാന്‍ പോയതായിരുന്നു.

ത്രേസ്യ വരുന്നത് കണ്ടിട്ടും, ലിസാമ്മയുടെ ഉള്ളിലെ ആലീസ്, ഒരു തവണ പോലും പ്രതികരിക്കാതെ, കണ്ണീര്‍ വാര്‍ത്ത് തന്നെ കിടന്നു.

“മോക്ക് ഏടത്തിയോട് ദേഷ്യം ഉണ്ടോ?”

വന്ന പാടെ ഭീഷണിയില്ലെന്ന് മനസിലാക്കിയ ത്രേസ്യ ചോദിച്ചു.

പക്ഷെ ആലീസ് പ്രതികരിച്ചില്ല.

ഈ സമയം ഒന്നും മിണ്ടാതെ പോകേണ്ട കാര്യമേ ത്രേസ്യയ്ക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവിടെ നിന്ന് ഓരോന്ന് കുത്തിക്കുത്തി ചോദിച്ച് പ്രശ്നം കൂട്ടാനായിരുന്നു അവരുടെ ഉദ്ദേശം.

“ഏടത്തിയന്ന് മോളെ പറഞ്ഞയച്ചതില്‍ ദേശ്യണ്ടോ? മോക്കറിയാലോ, ഏടത്തിക്ക് രണ്ട് പെമ്പിള്ളേരാ. അവരുടെ ഭാവി ഏടത്തി നോക്കണ്ടേ? മോളിങ്ങനെ ഇവിടെ വന്നു നിന്നാ ആളുകള്‍ എന്ത് പറയും?”

ഈ സമയം, ലിസാമ്മയുടെ മുഖത്ത് പടര്‍ന്നു തുടങ്ങിയ കാര്‍മേഖങ്ങള്‍ ത്രേസ്യ അറിയുന്നില്ലായിരുന്നു. അവര്‍ക്ക് സ്വന്തം കാര്യം സേഫ് ആക്കണം എന്നതില്‍ കവിഞ്ഞ് വേറൊരു ചിന്തയും മനസ്സില്‍ ഇല്ലായിരുന്നു.

“കെട്ടു കഴിഞ്ഞാ ഭര്‍ത്താവിന്‍റെ വീട്ടിലാ പെണ്ണുങ്ങടെ സ്ഥാനം. സ്വന്തം വീട്ടിലേക്ക് വന്നാ അതൊരു ബാധ്യത തന്നെയാ എല്ലാര്‍ക്കും.”

പെട്ടെന്ന് ലിസാമ്മ, രൂക്ഷമായി ത്രേസ്യയെ ഒരു നോട്ടം നോക്കി. അപ്പോള്‍ മാത്രമാണ് താന്‍ പറഞ്ഞത് കൂടിപ്പോയീ എന്നവര്‍ക്ക് മനസ്സിലായത്.

ഒറ്റ നിമിഷം കൊണ്ട് നാക്കിന് പിരിവെട്ടിയ ത്രേസ്യ, ഒന്ന് ചുറ്റും നോക്കിയപ്പോള്‍, അത് അവര്‍ നേരത്തെ കയറിയ മുറി പോലെയേ അല്ലായിരുന്നു.

തീക്ഷ്ണമായി ജ്വലിക്കുന്ന ആ കണ്ണുകളല്ലാതെ, മറ്റൊന്നും കാണാത്തത്ര ഇരുട്ടായിരുന്നു അപ്പോള്‍ ആ മുറിയില്‍. ഈ നട്ടുച്ചയ്ക്ക് എന്താ ഇത്ര ഇരുട്ടെന്ന് ചിന്തിക്കാനുള്ള ബോധമൊന്നും, ത്രേസ്യയ്ക്ക് ഇല്ലല്ലോ.

2 Comments

  1. Dark knight മൈക്കിളാശാൻ

    ഹൊറർ നോവലിൽ കപ്യാർ എത്തിയപ്പോൾ തനി കോമഡിയായി.

  2. ലക്ഷ്മി എന്ന ലച്ചു

    വളരേ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.