ജോയിച്ചേട്ടന്‍ പറഞ്ഞ കഥ – 2 6

തോമാച്ചന് പറയാന്‍ വാക്കുകള്‍ ഇല്ലായിരുന്നു.

“ഈ കൈ വച്ചല്ലേ എന്നെ ഇച്ചായന്‍ മുഖത്തടിച്ച്, വലിച്ച് ആ ദുഷ്ടന്റെ മുന്നില്‍ കൊണ്ടുപോയി ഇട്ടത്”

അപ്പോഴാണ്‌ കയ്യിലെ തരിപ്പറിഞ്ഞ തോമാച്ചന്‍, ഞെട്ടലോടെ ആ സത്യം മനസിലാക്കുന്നത്. തന്‍റെ വലതുകൈ ഇപ്പോഴും അവളുടെ കൈക്കുള്ളിലാണ്, അതിന്‍റെ തണുപ്പ് പതുക്കെ അവിടന്ന് മുകളിലേക്കും പരക്കുന്നുണ്ട്.

“എന്‍റെ ഇച്ചായനെ ഞാന്‍ എന്നും സ്നേഹിച്ചിട്ടേ ഒള്ളൂ, ഇനീം സ്നേഹിക്കേ ഒള്ളൂ. പക്ഷെ ആ ചെയ്തതിന് ഞാന്‍ ചോദിച്ചില്ലെങ്കില്‍, മേലെ ചെല്ലുമ്പോ തമ്പുരാന്‍ ഇച്ചായനെ വെറുതെ വിടില്ല….”

പെട്ടെന്ന് ആ മുഖത്ത്, അതും കണ്ണുകളില്‍ ഇരുട്ട് പരക്കുന്നത് പോലെ. പതുക്കെ ആ ഇരുട്ടിന്‍റെ കറുപ്പ്, മുഖത്തേക്ക് പടരാനും തുടങ്ങി. തൊട്ടടുത്ത നിമിഷം, അവള്‍, തോമാച്ചനെ ആ കയ്യില്‍പ്പിടിച്ച് പൊക്കി, തൂക്കിയെറിഞ്ഞു. നിലത്ത് വീണ് അയാളുടെ ബോധം പോകുമ്പോള്‍, അവളുടെ മുഖം, തോമാച്ചന്‍റെ മൂക്കില്‍ നിന്നും ഏതാനും ഇഞ്ചുകള്‍ മാത്രം അകലെയായിരുന്നു.

“ഇനി ഇച്ചായന്‍ എന്നെയോ, പിള്ളേരെയോ ദ്രോഹിക്കാന്‍ നോക്കിയാല്‍, ബന്ധമൊക്കെ ഞാനങ്ങ് മറക്കും.”

ബോധം വരുമ്പോള്‍ തോമാച്ചന്‍ വീട്ടിലാണ്, വലതുകൈ മുട്ടിന് കീഴേക്ക് അറിയാന്‍ സാധിക്കുന്നില്ല.

– വീണ്ടും സംഭവത്തിലേക്ക് –

പക്ഷെ അത് കിട്ടിയിട്ടും കപ്പ്യാരുടെ നീണ്ട കയ്യ് താഴുന്നില്ല.

“ഒരു സ്വര്‍ണ്ണക്കുരിശില്‍ ഇത് തീരില്ല തോമാച്ചാ…. മാതാവിന് ഒരു രൂപം കൂടി പണിയിക്കേണ്ടി വരും.”

അത് കേട്ടതും, ലിസാമ്മയുടെ തൊട്ട് താഴെയുള്ള ത്രേസ്യ, തന്‍റെ കഴുത്തില്‍ കിടന്ന നാലര പവന്‍റെ താലിമാല കൂടെ ഊരി അങ്ങോട്ട്‌ വച്ച് കൊടുത്തു.

ഈ ത്രേസ്യ അങ്ങനെ ചെയ്യാന്‍ ഒരു കാരണമുണ്ട്. (ലേശം കൂടി ഫ്ലാഷ് ബാക്ക്)

ആലീസ് ജീവിച്ചിരുന്നപ്പോള്‍ അവളെ ഒട്ടും വകവയ്ക്കാതിരുന്ന ആളാണ്‌ ത്രേസ്യ. അവള്‍ക്കൊരു കപ്പ് കാപ്പി പോയിട്ട് സ്നേഹത്തോടെ രണ്ട് വാക്ക് പോലും അവര്‍ പറഞ്ഞിട്ടില്ല.

ആലീസ് ഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലേക്ക് വന്ന സമയം, ത്രേസ്യയാണ് ആങ്ങളമാരെ മൂപ്പിച്ച്, അവളെ, അവിടന്ന് പുറത്താക്കാന്‍ വഴിയൊരുക്കിയത്.

“കെട്ടിച്ചു വിട്ട പെണ്ണുങ്ങള്‍ ഭര്‍ത്താവിന്‍റെ വീട്ടിലാണ് നിക്കണ്ടത്, അല്ലാതെ മൂന്നാം നാള് സ്വന്തം വീട്ടിലേക്ക് ചിണുങ്ങിക്കൊണ്ട് വന്നാ നാട്ടുകാര്

2 Comments

  1. Dark knight മൈക്കിളാശാൻ

    ഹൊറർ നോവലിൽ കപ്യാർ എത്തിയപ്പോൾ തനി കോമഡിയായി.

  2. ലക്ഷ്മി എന്ന ലച്ചു

    വളരേ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.