ജോയിച്ചേട്ടന്‍ പറഞ്ഞ കഥ – 2 6

അവരൊക്കെ നന്നായി പേടിച്ചു എന്ന് മനസ്സിലാക്കിയതും, കപ്പ്യാര് വേഗം കണ്ണ് തുറന്ന് പറഞ്ഞു.

“ആരും പേടിക്കണ്ട, കര്‍ത്താവിലേക്ക് കനത്തില്‍ എന്തെങ്കിലും നേര്‍ച്ചയായി കൊടുത്താല്‍ മതി.. പെട്ടെന്ന് കൊടുക്കാന്‍ പറ്റുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ വേഗം ഈ കയ്യിലേക്ക് തരൂ… ഉം… ഉം….”

പേടി കാരണം ഉള്ളം കലങ്ങി നിന്ന തോമാച്ചന്‍, ആദ്യം സംശയിച്ച് നിന്നെങ്കിലും, കപ്പ്യാരുടെ മൂളല്‍ കേട്ടപ്പോള്‍, രണ്ടാമതൊന്ന് ഓര്‍ക്കാതെ കയ്യില്‍ കിടന്ന രണ്ടര പവന്‍റെ ചെയിന്‍ ഊരി അങ്ങോട്ട്‌ വച്ചുകൊടുത്തു.

(ലേശം ഫ്ലാഷ്ബാക്ക്)

ലിസാമ്മയുടെ ബോധം പോയത് കണ്ട്, വെട്ടുകത്തിയും കൊണ്ട്, പുറകു വശത്തേക്ക് ചാടി വീണ തോമാച്ചന്‍, സ്റ്റെപ്പ് തെറ്റി ഒരു വെളുത്ത രൂപത്തിന്‍റെ മുന്നിലേക്കാണ്‌ കമഴ്ന്നടിച്ച് വീണത്.

വായിലേക്ക് കയറിയ മണ്ണ് തുപ്പി, തല പൊക്കിയപ്പോള്‍ കണ്ടത്, ആ രൂപം തന്നെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ വേണ്ടി തന്‍റെ കൈ നീട്ടുന്നതാണ്. വീണതിന്‍റെ ചമ്മലില്‍, തോമാച്ചന്‍ ആ കൈ തട്ടിമാറ്റി.

പക്ഷെ ഒരു സെക്കണ്ട് ഞെട്ടിപ്പോയി.

ആ കൈക്ക് വല്ലാത്ത തണുപ്പ്. ഫ്രീസറില്‍ നിന്നെടുത്ത ഐസില്‍ അമര്‍ത്തിപ്പിടിച്ച പോലെ വല്ലാത്തൊരു മരവിപ്പ്. തോമാച്ചന് പേടി കാരണം കൂടുതല്‍ തല പൊന്തിക്കാന്‍ തോന്നിയില്ല, അങ്ങനെത്തന്നെ അനങ്ങാതെ കിടന്നു.

“വെല്ലിച്ചായാ…..”

ആ വിളി കേട്ടതും, തോമാച്ചന്‍റെ സകല രോമകൂപങ്ങളും എഴുന്നേറ്റ് നിന്ന് വിറച്ചു.

അടുത്ത സെക്കണ്ടില്‍, തോമാച്ചന്‍റെ വലതുകയ്യില്‍ പിടുത്തമിട്ട്, അവള്‍, അയാളെ വലിച്ചു പൊക്കി നിര്‍ത്തി.

“ആ… ആലീസ് മോളെ…..”

വിക്കി വിക്കി തോമാച്ചന്‍, ആ വിളറി വിറങ്ങലിച്ച മുഖത്ത് നോക്കി വിളിച്ചു.

കടലാസ് പോലിരുന്ന ആ മുഖത്ത്, വിഷാദമല്ലാതെ മറ്റൊരു ഭാവവും ഉണ്ടായിരുന്നില്ല. അവള്‍ പതുക്കെ കരയുന്നത് പോലെ, തോമാച്ചനെ നോക്കി പറഞ്ഞു.

“ഞാന്‍ കാലുപിടിച്ച് പറഞ്ഞതല്ലേ ഇച്ചായാ എനിക്കങ്ങോട്ട്‌ പോകണ്ടാന്ന്. എന്നിട്ട് ഇച്ചായനല്ലേ എന്നെ അങ്ങോട്ട്‌ കൊല്ലാന്‍ കൊണ്ടോയി ഇട്ടത്.”

“അത്.. അത്… അത് പിന്നെ മോളെ….”

2 Comments

  1. Dark knight മൈക്കിളാശാൻ

    ഹൊറർ നോവലിൽ കപ്യാർ എത്തിയപ്പോൾ തനി കോമഡിയായി.

  2. ലക്ഷ്മി എന്ന ലച്ചു

    വളരേ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.