Joychettan Paranja Kadha Part 2 by Ares Gautham
അങ്ങിനെ സംഭവം നാട്ടിലാകെ ഫ്ലാഷ് ആയി.
അതിനെ തുടര്‍ന്നാണ് അച്ചനെ കൂട്ടിക്കൊണ്ട് വന്ന് ഒന്ന് പ്രാര്‍ഥിപ്പിക്കാം എന്ന തീരുമാനം അവര്‍ക്കിടയില്‍ ഉണ്ടാകുന്നത്.
അച്ചനെ വിളിക്കണമെങ്കില്‍ ആദ്യം കപ്പ്യാരോട് കാര്യം പറയണമല്ലോ, ഈ മൂര്‍ത്തിയേക്കാള്‍ വലിയ ശാന്തിയെന്ന് പറയുന്നത് പോലെയാണ് ചില കപ്പ്യാര്മാരുടെ കാര്യം. ഇതൊക്കെ അച്ചനേക്കാള്‍ പിടുത്തം തനിക്കാണെന്ന് വരെ കീറിക്കളയും.
ഭാഗ്യത്തിന് ഇവിടത്തെ കപ്പ്യാര്, മിസ്റ്റര്‍ വറീത് പറഞ്ഞ കാര്യം കുറച്ച് ഭേദമായിരുന്നു.
“നമ്മട അച്ചന്മാര്‍ക്കേ, കാര്യം കളികളെല്ലാം അറിയാമെങ്കിലും പ്രാര്‍ത്ഥനേം കര്‍മ്മങ്ങളും അല്ലാതെ ഇമ്മാതിരി ക്രിയകള് ചെയ്യാനുള്ള അനുവാദം ഒന്നും കൊടുത്തിട്ടില്ല. അതിനാണ് എന്നെപ്പോലെ ചിലരെ പള്ളി വച്ചോണ്ടിരിക്കുന്നത്. തോമാച്ചന് കാര്യം മനസിലായോ?”
സംഭവം മനസ്സിലായ തോമാച്ചന്‍ തലകുലുക്കി. ടോമിച്ചന്‍റെ വീട്ടുകാരുമായി കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ച ശേഷം, പിറ്റേന്ന് തന്നെ ‘കര്‍മ്മങ്ങള്‍ക്കായി’ കപ്പ്യാരെ വിളിപ്പിക്കാനുള്ള ഏര്‍പ്പാട് ഉണ്ടാക്കി.
വീട്ടിലേക്ക് കാലെടുത്ത് വച്ച കപ്പ്യാര്, തനി കടമറ്റത്ത് കത്തനാര്‍ സ്റ്റൈലില്‍ കൂടെയുണ്ടായിരുന്ന ജോയി ചേട്ടനോട്, മുറ്റത്ത് നിന്ന് ഒരുപിടി മണ്ണ് വാരിയിട്ട് വരാന്‍ പറഞ്ഞു.
മണ്ണ് മണത്തു നോക്കിയ കപ്പ്യാര് ഉറപ്പിച്ച് പറഞ്ഞു.
“അവളീ വീടും, ചിലപ്പോ നാടും മുടിച്ചേ പോകൂ….”
എല്ലാവരും ഭയഭക്തിയോടെ അതും കേട്ട്, വില്ല് പോലെ നടുവും വളച്ചു നിന്നു.
ചെറുപ്പത്തിന്‍റെ എല്ലാ സംശയങ്ങളും മനസ്സിലുണ്ടായിരുന്നെങ്കിലും, മറ്റുള്ളവര്‍ കൊടുക്കുന്ന ബഹുമാനം കണ്ടപ്പോ ജോയിച്ചേട്ടനും ഒരു മിനിറ്റ് നടുവളച്ച് അങ്ങേരെ ബഹുമാനിച്ച് പോയി.
അങ്ങനെ കപ്പ്യാര് അകത്ത് കയറി.
ഈ സമയം ലിസാമ്മയ്ക്ക് സ്വബോധമുണ്ടായിരുന്നു. ഈ ബോധം എന്ന് പറയുന്ന സംഭവം അവര്‍ക്ക് വല്ലപ്പോഴും വരുന്ന ഒന്നായത് കൊണ്ട്, അല്പം കഞ്ഞി കൊടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ജാന്‍സി.
പക്ഷെ കയറി വന്ന കപ്പ്യാര് അതിന് സമ്മതിച്ചില്ല.
“ലിസാമ്മയെ മുറിയില്‍ നിന്നിറക്കി ഈ ഹാളില്‍ ഇരുത്തൂ…”
ഹൊറർ നോവലിൽ കപ്യാർ എത്തിയപ്പോൾ തനി കോമഡിയായി.
വളരേ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു