ജോച്ചന്റെ മാലാഖ [Shana] 128

ഒരു ഫോൺ വന്നിപ്പോൾ പരിഭ്രമത്തോടെയുള്ള അപ്പച്ചൻ്റെ സംസാരമാണ് തൻ്റെ ശ്രദ്ധ അവിടേക്ക് ചെല്ലാൻ കാരണമായത് ,പിന്നെ കേട്ടതൊന്നും സത്യമാകരുതെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു , പക്ഷേ സത്യം അതിനു മാത്രം മാറ്റമുണ്ടാകില്ലല്ലോ
കാതുകളിൽ വീണ്ടും വീണ്ടും അലയടിക്കുന്നുണ്ടായിരുന്നു
” ജോയ് പുതിയ വീടിൻ്റെ ടറസിൽ നിന്നു വീണു ഐസിയുവിൽ ആണ് ”
അത്ര മാത്രം ഓടിപ്പിടച്ച് അവിടെ എത്തിയപ്പോൾ അമ്മച്ചിയും അനുവും കരഞ്ഞുകൊണ്ടിരുന്നു..ഇച്ചായൻ്റെ കൂട്ടുകാരാണ് എല്ലാത്തിനും ഓടി നടക്കുന്നത് , ആകെ മരവിച്ചൊരു അവസ്ഥ എന്തു ചെയ്യണം എങ്ങനെ ഇനി മുന്നോട്ട് … തൻ്റെ പ്രാണൻ ആണ് അകത്ത് കിടക്കുന്നത് രണ്ടു ദിവസം ‘അവിടെ തന്നെ കഴിച്ചുകൂട്ടി , ആരുടെയും വാക്കുകൾ കേൾക്കാൻ നിന്നില്ല അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർ പറയും വരെ ആരോടും സംസാരിച്ചുമില്ല വീട്ടിലേക്കും പോയില്ല കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കുകയായിരുന്നു എൻ്റെ പ്രാണനു വേണ്ടി .

“വീഴ്ചയുടെ ആഘാതത്തിൽ ജോയ്ക്ക് സംസാര ശേഷി നഷ്ടപ്പെട്ടു ,ശരീരത്തിൻ്റെ ഒരു വശം തളർന്നു പോയി… കിടന്നിടത്തു നിന്നു അനങ്ങുവാൻ പോലും ഇനി പരസഹായം വേണം
രണ്ടു ദിവസത്തിന് ശേഷം ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ അവളാകെ തളർന്നു പോയി.. ദുഃഖം നിയന്ത്രിക്കാനായില്ല കണ്ണുകൾ നിറഞ്ഞൊഴുകി..

നിന്ന നിൽപ്പിൽ ഭൂമിയിലേക്ക് താഴ്ന്നുപോയങ്കിൽ എന്നാഗ്രഹിച്ചു..

ഇച്ചായൻ്റ കാര്യം അറിഞ്ഞപ്പോൾ വീട്ടുകാരും ബന്ധുക്കാരും എല്ലാം ഈ ബന്ധം ഉപേക്ഷിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നു . ആർക്കും താൽപര്യമില്ല.. ഒന്നു ഹോസ്പിറ്റലിൽ പോകാൻ കൂടി സമ്മതിക്കുന്നില്ല , ആകെ ആശ്വാസമായത് കൃതിയുടെ സാമീപ്യം മാത്രമാണ്. അതും കൂടി ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഹൃദയം പൊട്ടി മരിച്ചു പോയേനെ .

ഇതിനിടക്ക് തീരുമാനം എടുക്കാൻ വൈകിയപ്പോൾ ഏജൻസിയിൽ നിന്നും കാൾ വന്നു , പൊട്ടിക്കരഞ്ഞ് ഓരോന്നും പറഞ്ഞപ്പോൾ തൻ്റെ നിസ്സഹായാവസ്ഥയിൽ അവരുടെ വാക്കുകളാണ് മുന്നോട്ടു പോകാൻ ധൈര്യം തന്നത്.

“ലിയ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം , എൻ്റെ അഭിപ്രായത്തിൽ താങ്കൾ ഈ ജോലിക്ക് പോകണം ,ഇപ്പോഴത്തെ സാഹചര്യത്തിൽ താങ്കൾക്ക് പിടിച്ചു നിൽക്കാൻ ഈ ജോലി അത്യാവശ്യമാണ് ഒന്നും ഉപേക്ഷിക്കണ്ട ,അവിടെ ചെന്ന് ബാധ്യതകൾ തീർക്കുന്നതിനൊപ്പം ഇച്ചായൻ്റെ കാര്യങ്ങൾ കൂടി നോക്കിയാൽ മതി , നാട്ടിൽ നിന്നാൽ ഒന്നും ചെയ്യാൻ സാധിക്കില്ല രണ്ടു വർഷം നിന്നു കഴിയുമ്പോൾ തന്റെ ഇച്ചായന് നല്ല ചികിൽസ കൊടുത്ത് അസുഖം ഭേതമാക്കി പുതിയ ജീവിതം നിങ്ങൾക്കു തുടങ്ങിക്കൂടെ , വീട്ടിലെ കാര്യങ്ങളും കഴിയും .
പിന്നെ താങ്കൾ തരാനുള്ള പൈസ പകുതി ഇപ്പോൾ അടച്ച് ബാക്കി ശമ്പളം കിട്ടുമ്പോൾ അയച്ചു തന്നാൽ മതി , നല്ലതുപോലെ ആലോചിച്ച് തീരുമാനം എടുക്ക് ജീവിതം നിങ്ങളുടെയാണ് അപ്പൊൾ തീരുമാനവും ”

ആ വാക്കുകൾ ഒന്ന് ഇരുത്തി ചിന്തിച്ചു , കൃതിയും അതാകും നല്ലതെന്നു പറഞ്ഞപ്പോൾ പലടുത്തിന്നായി കടം മേടിച്ച് പോകാൻ തീരുമാനിച്ചു .പോകുന്നതിനു മുൻപ് ഒരു വട്ടം കൂടി ഇച്ചായനെ പോയി കണ്ടു . തന്നെ കണ്ടപ്പോൾ നിറഞ്ഞ കണ്ണുനീർ തുടച്ചു കൊടുത്തു..

” ഇച്ചായാ ഞാൻ നാളെ പോകും , അവിടെ ചെന്നിട്ട് നമ്മുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ എല്ലാ ബാധ്യതയും തീർത്ത് ഞാൻ വരും , ഒന്നുകൊണ്ടും സങ്കടപ്പെടരുത് എത്രയും പെട്ടന്ന് അസുഖമൊക്കെ ഭേതമാക്കണം അനുവിനെയും അമ്മച്ചിയെയും കുറിച്ചോർത്ത് വിഷമിക്കണ്ട എല്ലാം ഞാൻ നോക്കിക്കൊള്ളാം ”

34 Comments

  1. Vayikkan orupaadu vayki…

    Valare nalla kadha..

    Bhaaki kadhakal vayichittilla pakshe vaayikkum….

    Bhakki kadhakal vayikkumbol abhiprayam parayam..

    ♥️♥️♥️

    1. ഹൃദയം നിറഞ്ഞ സ്നേഹം ❤️

  2. മനോഹരമായ പ്രണയകഥ.. നന്നായി പറഞ്ഞു..ആശംസകൾ ഷാന??

    1. സ്നേഹം കൂട്ടെ

  3. ഷാന… നന്നായിരുന്നു… വളരെ നല്ല അവതരണ ശൈലി… മികച്ച ഭാഷ സാമർഥ്യം വാക്ക് ചാതുര്യം ❣️… മനസ്സിൽ ഒരു കുളിരു ഫീൽ ചെയ്തു വായിച്ചപ്പോൾ… ഇനിയും എഴുതുക ❤️…

    1. ഒത്തിരി സ്നേഹം കൂട്ടെ

  4. Nyc … ❤❤❤

    1. സ്നേഹം കൂട്ടെ

  5. മനോഹരം…❤❤❤❤❤❤❤❤❤

    1. സ്നേഹം കൂട്ടെ….

  6. പെരുത്ത് ഇഷ്ട്ടം.. ❤️

    1. സ്നേഹം കൂട്ടെ

  7. സ്നേഹം കൂട്ടെ…

  8. നല്ല കഥ…

    നല്ല എഴുതു..

    ???

    1. ഒത്തിരി സ്നേഹം

    1. ഒത്തിരി സ്നേഹം

    1. ഒത്തിരി സ്നേഹം

  9. തൃശ്ശൂർക്കാരൻ ?

    ❤️

    1. ❤️❤️

  10. ഒരു ചെറു കഥയാണെങ്കിലും ഭാഷയുടെ മനോഹാരിതയിൽ നന്നായി എഴുതി, ആശംസകൾ…

    1. നിറഞ്ഞ സ്നേഹം സുഹൃത്തേ…

  11. നന്നായിട്ടുണ്ട് good story

    1. നിറഞ്ഞ സ്നേഹം കൂട്ടെ..

  12. ഇത് നമ്മുടെ ഷാന തന്നെ ആണോ ?

    1. അവൾക് ഇത്രയും മലയാളം ഹെയ്

      1. ༻™തമ്പുരാൻ™༺

        എനിക്കും ആ സംശയം ഇല്ലാതില്ല , ,.??

    2. നിങ്ങടെ ഷാന ആയി കരുതിക്കോ… ഞാനിവിടെ പുതിയ ആൾ ആണ്… ??

    1. സ്നേഹം കൂട്ടെ…

  13. ༻™തമ്പുരാൻ™༺

    ???

    1. സ്നേഹം കൂട്ടെ

Comments are closed.