ജോച്ചന്റെ മാലാഖ [Shana] 128

മുന്നിലിരിക്കുന്ന ഭക്ഷണം തുറന്നു പോലും നോക്കാതെ മാറാല പിടിക്കാത്ത തൻ്റെ ഓർമ്മകളിലേക്ക് അവൾ കൂപ്പുകുത്തി .

വിദേശത്ത് പോകാനുള്ള മെഡിക്കൽ കഴിഞ്ഞു വീട്ടിലെത്തി .അന്നു വൈകുന്നേരം ആണ് ജോച്ചായൻ അപ്രതീക്ഷിതമായി വീട്ടിലേക്കു വന്ന് അപ്പച്ചനോട് കാര്യങ്ങൾ പറഞ്ഞത്.

” എനിക്ക് ലിയയെ ഇഷ്ടമാണ് ,വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് ,ഇപ്പൊ കോളേജിലെ ലക്ചർ ആയി ജോലിയുണ്ട് ഇവിടുത്തെ കാര്യങ്ങൾ എല്ലാം അറിയാം , അപ്പച്ചൻ എനിക്കവളെ കൈ പിടിച്ചു തരുമോ ,ഒരു മരുമകൻ ആയല്ല മകനായി ഇവൾ ക്കൊപ്പം ഞാനുമുണ്ടാകും”

ആ വാക്കുകൾ കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു , അപ്പച്ചൻ്റെ മറുപടിക്കായി കാത്തു .

“മോനെ സന്തോഷമേയുള്ളു അവളെ തരാൻ പക്ഷേ ,ഇപ്പോളത്തെ അവസ്ഥ…അവൾ ആണ് എല്ലാം നോക്കുന്നത് എൻ്റെ അവസ്ഥ അറിയാമല്ലോ ”

” അപ്പച്ചൻ ഒന്നുകൊണ്ടും വിഷമിക്കണ്ട , എനിക്ക് അവളെ മാത്രം കൈപിടിച്ചു തന്നാൽ മതി.. അവൾ പോകുംമുൻപേ മോതിരം മാറ്റവും മനസമ്മതവും നടത്തണം എൻ്റെ ഒരുറപ്പിന് ,വിവാഹം അവൾ പോയി വന്നിട്ട് മതി , ബാക്കിയെല്ലാം അപ്പച്ചൻ്റെ ഇഷ്ടം ”

സന്തോഷം കൊണ്ട് അപ്പച്ചന്റെ കണ്ണുകൾ നിറഞ്ഞു , ലിയക്ക് എന്തു ചെയ്യണമെന്നറിയാൻ വയ്യാത്ത അവസ്ഥ..

അവളുടെയും കണ്ണുകൾനിറഞ്ഞൊഴുകി.. നഷ്ടമാകുമെന്ന് കരുതിയ വിലപ്പെട്ടതെന്തോ കിട്ടിയ പോലെ അവൾക്ക് കർത്താവു നൽകിയ കൈത്താങ്ങ് .
“ഞാൻ ലിയയോട് ഒന്ന് സംസാരിച്ചോട്ടെ”

ജോയ് ലിയയോട് സംസാരിക്കാൻ അപ്പച്ചനോട് സമ്മതം വാങ്ങി .

” ലിയാ നിനക്കെന്നെ ഇഷ്ടമാണന്നറിയാം .നീ തുറന്നു പറഞ്ഞില്ലങ്കിലും നിൻ്റെ കണ്ണുകൾ എന്നോട് പറയുന്നുണ്ട് . എനിക്കു തന്നെ വിട്ടു കളയാൻ വയ്യ അത്രക്ക് ഇഷ്ടമാണ് ,നിൻ്റെ സമ്മതം കിട്ടിയിട്ട് ഇതൊരിക്കലും നടക്കുമെന്ന് തോന്നുന്നില്ല അതാണ് ഈ മാലാഖ കൊച്ചിനെ സ്വന്തമാക്കാൻ അപ്പച്ചൻ്റെ സമ്മതം ചോദിച്ചത് . നിൻ്റെ വിഷമങ്ങൾക്ക് കൈത്താങ്ങായ് ഞാൻ കൂടെയുണ്ടാകും , നീ പോയാലും നിൻ്റെ വീട്ടുകാർക്ക് അല്ല നമ്മുടെ വീട്ടുകാരെ ഞാൻ നോക്കിക്കോളാം നിനക്ക് സമ്മതമല്ലേ ”

കണ്ണുനീർ പൊഴിച്ചു കൊണ്ട് ആ കൈകൾ കൂട്ടി പിടിച്ചു , അതിലുണ്ടായിരുന്നു അവൾക്ക് പറയേണ്ടതെല്ലാം .

പിന്നെല്ലാം പെട്ടന്നായിരുന്നു . നിശ്ചയവും മനസമ്മതവും പോകുന്നതിന് ഒരാഴ്ച മുന്നേ നടത്താമെന്നു വെച്ചു .

എത്ര സന്തോഷമുള്ള ദിവസങ്ങളായിരുന്നു , തനിക്കിത്ര പെട്ടന്ന് ഇത്രയും സന്തോഷം കിട്ടുമെന്ന് കരുതിയില്ല , എന്നെക്കാലും സന്തോഷം കൃതിക്കായിരുന്നെന്നും തോന്നും പാവം പണം കൊണ്ടു കൂടെ നിൽക്കാൻ അവൾക്ക് സാധിക്കാത്തതിൻ്റെ വിഷമം എപ്പോഴും പറയും എങ്കിലും തനിക്കെന്നും ഒരു സമാധാനം അവളുടെ കൂട്ടുതന്നായിരുന്നു .

ദിവസവും ഇച്ചായൻ വിളിക്കും ഒരുപാടു സ്വപ്നങ്ങൾ പങ്കുവെക്കും , ഒരു ലോണെടുത്തു പുതിയ വീടുവെക്കുന്നുണ്ടിച്ചായൻ അതിൽ തൻ്റെ ഇഷ്ടങ്ങൾക്ക് കൂടി സ്ഥാനം കൊടുത്തു .എപ്പോഴും പറയും
“നമ്മുടെ സ്വർഗ്ഗമാണത് അവിടെ നമ്മുടെ ഇഷ്ടങ്ങൾ ഒരു പോലുണ്ടാകണം”
ഇച്ചായൻ്റെ സ്നേഹം കാണുമ്പോൾ കണ്ണു നിറയാറുണ്ട് .

34 Comments

  1. Vayikkan orupaadu vayki…

    Valare nalla kadha..

    Bhaaki kadhakal vayichittilla pakshe vaayikkum….

    Bhakki kadhakal vayikkumbol abhiprayam parayam..

    ♥️♥️♥️

    1. ഹൃദയം നിറഞ്ഞ സ്നേഹം ❤️

  2. മനോഹരമായ പ്രണയകഥ.. നന്നായി പറഞ്ഞു..ആശംസകൾ ഷാന??

    1. സ്നേഹം കൂട്ടെ

  3. ഷാന… നന്നായിരുന്നു… വളരെ നല്ല അവതരണ ശൈലി… മികച്ച ഭാഷ സാമർഥ്യം വാക്ക് ചാതുര്യം ❣️… മനസ്സിൽ ഒരു കുളിരു ഫീൽ ചെയ്തു വായിച്ചപ്പോൾ… ഇനിയും എഴുതുക ❤️…

    1. ഒത്തിരി സ്നേഹം കൂട്ടെ

  4. Nyc … ❤❤❤

    1. സ്നേഹം കൂട്ടെ

  5. മനോഹരം…❤❤❤❤❤❤❤❤❤

    1. സ്നേഹം കൂട്ടെ….

  6. പെരുത്ത് ഇഷ്ട്ടം.. ❤️

    1. സ്നേഹം കൂട്ടെ

  7. സ്നേഹം കൂട്ടെ…

  8. നല്ല കഥ…

    നല്ല എഴുതു..

    ???

    1. ഒത്തിരി സ്നേഹം

    1. ഒത്തിരി സ്നേഹം

    1. ഒത്തിരി സ്നേഹം

  9. തൃശ്ശൂർക്കാരൻ ?

    ❤️

    1. ❤️❤️

  10. ഒരു ചെറു കഥയാണെങ്കിലും ഭാഷയുടെ മനോഹാരിതയിൽ നന്നായി എഴുതി, ആശംസകൾ…

    1. നിറഞ്ഞ സ്നേഹം സുഹൃത്തേ…

  11. നന്നായിട്ടുണ്ട് good story

    1. നിറഞ്ഞ സ്നേഹം കൂട്ടെ..

  12. ഇത് നമ്മുടെ ഷാന തന്നെ ആണോ ?

    1. അവൾക് ഇത്രയും മലയാളം ഹെയ്

      1. ༻™തമ്പുരാൻ™༺

        എനിക്കും ആ സംശയം ഇല്ലാതില്ല , ,.??

    2. നിങ്ങടെ ഷാന ആയി കരുതിക്കോ… ഞാനിവിടെ പുതിയ ആൾ ആണ്… ??

    1. സ്നേഹം കൂട്ടെ…

  13. ༻™തമ്പുരാൻ™༺

    ???

    1. സ്നേഹം കൂട്ടെ

Comments are closed.