“വേണ്ട ടാ ജോച്ചായൻ്റെ വീട്ടിലെ അത്താണി ഇച്ചായനല്ലേ ,പിന്നെ അനിയത്തിയെ ഒരാളെ പിടിച്ചേൽപ്പിക്കണ്ടതും ഇച്ചായനാ. ഇതിനിടക്ക് ഭാരമാകാൻ ഞാനില്ല ”
“പിന്നെ ഇച്ചായന് നല്ലൊരു പെൺകുട്ടിയെ കിട്ടും എന്തിനാ എന്നെപ്പോലൊരു ജൻമം”
“നീ ഇതൊക്കെ എങ്ങനെ തീർക്കുമെന്നാ ലിയാ വിചാരിക്കുന്നെ ”
“അതിനു കർത്താവു വഴി കാണിച്ചു തന്നിട്ടുണ്ടല്ലോ , ആറു മാസത്തിനുള്ളിൽ വിസ റെഡിയാകും , ആ ജോലിക്ക് എങ്ങനേലും പോണം കൃതി . രണ്ടു മൂന്ന് ലക്ഷം കൊടുക്കേണ്ടി വരും എന്നാലും മാസം ചിലവു കഴിഞ്ഞ് നല്ലൊരു തുക കൈയ്യിൽ വരുമല്ലോ .
രണ്ടു വർഷം കൊണ്ട് എൻ്റെ ബാധ്യത തീരും .പക്ഷേ പോകാനുള്ള കാശിനാണ് വഴി കണ്ടെത്തേണ്ടത് .”
“ദൈവം എന്തേലും വഴി കാണിക്കും ,നീ ടെൻഷൻ ആകേണ്ട ”
“കർത്താവിന്റെ കരങ്ങളിലാണ് എല്ലാം അർപ്പിച്ചിരിക്കുന്നത് ,ദൈവത്തിൻ്റെ മാലാഖ എന്ന വിളിപ്പേരു മാത്രമേ ഉള്ളൂ ,ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ മാലാഖക്ക് ഒരു വിലയുമില്ല അതിന് അന്യനാട്ടിൽ തന്നെ പോകണം ”
അത്രയും പറഞ്ഞു കഴിഞ്ഞതും നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവൾ പുറത്തേക്ക് നോക്കിയിരുന്നു . കൃതിയും പിന്നൊന്നും മിണ്ടിയില്ല .രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അവരുടെ ഹോസ്പ്പിറ്റൽ എത്തി അവർ ഇറങ്ങി നടന്നു. ഉള്ളിലുള്ള വിഷമങ്ങളെല്ലാം മറന്ന് അവൾ പതിവ് ഡ്യൂട്ടിക്ക് കയറി .
തൻ്റെ ദുഃഖങ്ങളെല്ലാം മറക്കാനുള്ള ഇടം ഇതു തന്നാണല്ലോ ,ഇവിടുള്ള ഓരോ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വേദനയോടു കൂടിയ മുഖം കാണുമ്പോൾ പലതും മറവിക്ക് വിട്ടുകൊടുക്കും .എല്ലാവരിലും ഒരു പ്രതീക്ഷയാണ് അതു പോലെ താനുമൊരു പ്രതീക്ഷയിലാണ്.
“എസ്ക്യൂസ് മീ , ”
ഓർമയുടെ കയങ്ങളിൽ നീന്തി തുടിച്ചു കൊണ്ടിരുന്ന അവളുടെ ചിന്തകൾക്ക് ഭംഗം കുറിച്ചു കൊണ്ടു കേട്ട മധുരമായ സ്വരത്തിൽ അവൾ മിഴികൾ ചിമ്മിത്തുറന്നു .
ഷാൽ ഐ സെർവ്..
ഫുഡ് കൊണ്ടുവന്നതാണ്… വാങ്ങിവെച്ചു.. സത്യത്തിൽ തനിക്ക് വിശപ്പുണ്ടോ, ഇല്ല തൻ്റെ വിശപ്പൊക്കെ മാറിയിരിക്കുന്നു മനസിപ്പൊൾ ആഗ്രഹിക്കുന്നത് നാട്ടിലെത്തിപ്പെടാനല്ലേ , അതു മാത്രമാണോ അല്ല അതിലും വലിയ തൻ്റെ പ്രാണനെ കാണാൻ ഇനിയും എത്ര നേരം കാത്തിരിക്കണം .
നാലു കൊല്ലം പോയത് അറിഞ്ഞില്ല ,ചിലപ്പോൾ അറിയാൻ ശ്രമിച്ചില്ലന്നുള്ളതാവും ശരി ലക്ഷ്യത്തിലെത്താനുള്ള ഓട്ടപ്പാച്ചിലിൽ നേരവും കിട്ടിയില്ല ഡ്യൂട്ടിയും ഓവർ ഡ്യൂട്ടിയും കഴിഞ്ഞു കിട്ടുന്ന സമയം അധികമുണ്ടാകാറില്ല , കിടക്കുന്നതേ ഓർമ്മ ഉണ്ടാകാറുള്ളൂ പിന്നെ അലാറം നിർത്താതെ അടിക്കുമ്പോഴാകും കണ്ണു തുറക്കുന്നത് .വീണ്ടും ഇതു തന്നെ മാറ്റമില്ലാതെ കറങ്ങി കൊണ്ടിരിക്കുകയല്ലേ .അതുകൊണ്ടുള്ള ഗുണം… തന്നെ ആശ്രയിച്ചു കഴിഞ്ഞവർ നല്ല നിലയിലെത്തി. മാറി… അവരും മാറി… മാറ്റമില്ലാത്തത് തനിക്കും തന്റെ ചിന്തകൾക്കും മാത്രമാണ് .
Vayikkan orupaadu vayki…
Valare nalla kadha..
Bhaaki kadhakal vayichittilla pakshe vaayikkum….
Bhakki kadhakal vayikkumbol abhiprayam parayam..
♥️♥️♥️
ഹൃദയം നിറഞ്ഞ സ്നേഹം
മനോഹരമായ പ്രണയകഥ.. നന്നായി പറഞ്ഞു..ആശംസകൾ ഷാന??
സ്നേഹം കൂട്ടെ
ഷാന… നന്നായിരുന്നു… വളരെ നല്ല അവതരണ ശൈലി… മികച്ച ഭാഷ സാമർഥ്യം വാക്ക് ചാതുര്യം
… മനസ്സിൽ ഒരു കുളിരു ഫീൽ ചെയ്തു വായിച്ചപ്പോൾ… ഇനിയും എഴുതുക
…
ഒത്തിരി സ്നേഹം കൂട്ടെ
Nyc …


സ്നേഹം കൂട്ടെ
മനോഹരം…








സ്നേഹം കൂട്ടെ….
പെരുത്ത് ഇഷ്ട്ടം..
സ്നേഹം കൂട്ടെ
സ്നേഹം കൂട്ടെ…
നല്ല കഥ…
നല്ല എഴുതു..
???
ഒത്തിരി സ്നേഹം
??????
ഒത്തിരി സ്നേഹം
Nice???
ഒത്തിരി സ്നേഹം
ഒരു ചെറു കഥയാണെങ്കിലും ഭാഷയുടെ മനോഹാരിതയിൽ നന്നായി എഴുതി, ആശംസകൾ…
നിറഞ്ഞ സ്നേഹം സുഹൃത്തേ…
നന്നായിട്ടുണ്ട് good story
നിറഞ്ഞ സ്നേഹം കൂട്ടെ..
ഇത് നമ്മുടെ ഷാന തന്നെ ആണോ ?
അവൾക് ഇത്രയും മലയാളം ഹെയ്
എനിക്കും ആ സംശയം ഇല്ലാതില്ല , ,.??
നിങ്ങടെ ഷാന ആയി കരുതിക്കോ… ഞാനിവിടെ പുതിയ ആൾ ആണ്… ??
??
????
സ്നേഹം കൂട്ടെ…
???
സ്നേഹം കൂട്ടെ