അവളുടെ ഇരുപ്പുകണ്ട് അവളുടെ മനസ്സ് ഇവിടെയൊന്നും അല്ലെന്ന് കൃതിക്ക് മനസ്സിലായി. അവളെ പതിയെ ഒന്ന് തോണ്ടി വിളിച്ചു കയ്യിലേക് ഒരു പേപ്പർ ചുരുൾ വെച്ചുകൊടുത്തു. അതെന്താണെന്ന ഭാവത്തിൽ ലിയ കൃതിയെ നോക്കി. എന്നിട്ട് പതിയെ തുറന്നു നോക്കി.
“നിൻ ഹൃത്തിൻ തുടിപ്പ് ഞാൻ സ്വന്തമാക്കട്ടെ പെണ്ണേ ”
അത് വായിച്ചതും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി വിദഗ്ദമായി ഒളിപ്പിച്ചു കൊണ്ടു അവൾ മുഖത്തു ദേഷ്യഭാവം വരുത്തി എന്നിട്ട് ആ പേപ്പർ ചുരുട്ടിക്കൂട്ടി കൃതിയെ നോക്കി.
“ലിയ നീ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നത്. എന്റെ കയ്യിൽ തന്നപ്പോൾ ഞാൻ നിനക്ക് തന്നുന്നെ ഉള്ളു. അതങ്ങു കളഞ്ഞാൽ പോരെ. ”
“നിനക്ക് വാങ്ങാതെ ഇരുന്നൂടെ . വല്ലവനും തരുന്നതും വാങ്ങിക്കൊണ്ടു പോന്നോളും ”
“ലിയ നിനക്ക് ജോച്ചായനെ ഇഷ്ടമല്ലേ”
“അല്ല ”
“എന്റെ മുഖത്തുനോക്കി പറ അല്ലെന്ന്. നീ പറഞ്ഞില്ലേലും നിന്റെ കണ്ണുകൾ പറയുന്നുണ്ട് നിനക്ക് ഇച്ചായനെ ഇഷ്ടമാണെന്നുള്ളത്. പിന്നെന്തിനാ നീ ഇങ്ങനെ കാണിക്കുന്നത്. മൂന്ന് വർഷമായില്ലേ നിന്റെ പിറകെ ഇച്ചായൻ നടക്കാൻ തുടങ്ങിയിട്ട് എന്നിട്ടും നീ എന്താ ഇങ്ങനെ. ഇച്ചായനെ പോലുള്ള ഒരാളെ കിട്ടാനും ഭാഗ്യം വേണം. കാണാൻ എന്ത് സുന്ദരനാടി.. പിന്നെ പുള്ളിക് ഇപ്പോ കോളേജ് ലക്ചർ ആയിജോലി യും ശെരിയായി അടുത്ത ആഴ്ച ജോയിൻ ചെയ്യണമെന്ന പറഞ്ഞെ”
“ആഹാ അപ്പൊ മോൾക്ക് ബ്രോക്കർ പണിയും ഉണ്ടല്ലേ ”
” ആടി എനിക്കിപ്പോ അതും ഉണ്ട് എന്തെ നീ അറിഞ്ഞില്ലേ . നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല അല്ലേലും എറിയാൻ അറിയുന്നവനു ദൈവം വടികൊടുക്കില്ലല്ലോ ”
അവൾക്ക് ആകെ ദേഷ്യം വന്നു പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു
ലിയ ഒരു ദീർഘനിശ്വാസം എടുത്തു ,പിന്നെ പതിയെ പറഞ്ഞു
” എല്ലാം അറിയുന്ന നീ തന്നെ വേണം എന്നോടിതു പറയാൻ ”
“ടി മുത്തേ പിണങ്ങല്ലേ , എല്ലാം അറിയുന്ന കൊണ്ടല്ലേ ഞാൻ പറഞ്ഞത് . ജോച്ചായന് നിൻ്റെ എല്ലാ കാര്യങ്ങളും അറിയാം .നിനക്കൊപ്പം ഒരു താങ്ങായിട്ടുണ്ടാകും പിന്നെന്തിനാ നീ വേണ്ടന്ന് വെക്കുന്നത് .”
“ഇല്ല കൃതി ഞാൻ എൻ്റെ ഭാരം മറ്റൊരാളിൽ ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ഇഷ്ടമാണ് ഒരുപാട് , പക്ഷേ ഇഷ്ടങ്ങളൊക്കെ തൂക്കിക്കൊടുത്താൽ പൈസ കിട്ടില്ലല്ലോ ?
പഠിപ്പിക്കാൻ വേണ്ടി അപ്പച്ചൻ എടുത്ത ലോണിൻ്റെ പേരിൽ ആധാരം ബാങ്കിലാണ് , പിന്നെ സോണിയുടെ പഠനവും വിവാഹവും എല്ലാം ഞാൻ വേണം നോക്കാൻ .അപ്പച്ചനും വയ്യാണ്ടിരിക്കുവല്ലേ , പിന്നെ ഇപ്പോ കിട്ടുന്ന ഈ പൈസ വീട്ടു ചിലവിനു തന്നെ തികയുന്നില്ല അതിനിടക്ക് പ്രണയിക്കാൻ എവിടാ നേരം.”
“ജോച്ചായൻ കൂടെ ഉണ്ടേൽ നിനക്കൊരു കൈത്താങ്ങ് ആകില്ലേ മോളെ ”
Vayikkan orupaadu vayki…
Valare nalla kadha..
Bhaaki kadhakal vayichittilla pakshe vaayikkum….
Bhakki kadhakal vayikkumbol abhiprayam parayam..
♥️♥️♥️
ഹൃദയം നിറഞ്ഞ സ്നേഹം ❤️
മനോഹരമായ പ്രണയകഥ.. നന്നായി പറഞ്ഞു..ആശംസകൾ ഷാന??
സ്നേഹം കൂട്ടെ
ഷാന… നന്നായിരുന്നു… വളരെ നല്ല അവതരണ ശൈലി… മികച്ച ഭാഷ സാമർഥ്യം വാക്ക് ചാതുര്യം ❣️… മനസ്സിൽ ഒരു കുളിരു ഫീൽ ചെയ്തു വായിച്ചപ്പോൾ… ഇനിയും എഴുതുക ❤️…
ഒത്തിരി സ്നേഹം കൂട്ടെ
Nyc … ❤❤❤
സ്നേഹം കൂട്ടെ
മനോഹരം…❤❤❤❤❤❤❤❤❤
സ്നേഹം കൂട്ടെ….
പെരുത്ത് ഇഷ്ട്ടം.. ❤️
സ്നേഹം കൂട്ടെ
സ്നേഹം കൂട്ടെ…
നല്ല കഥ…
നല്ല എഴുതു..
???
ഒത്തിരി സ്നേഹം
??????
ഒത്തിരി സ്നേഹം
Nice???
ഒത്തിരി സ്നേഹം
❤️
❤️❤️
ഒരു ചെറു കഥയാണെങ്കിലും ഭാഷയുടെ മനോഹാരിതയിൽ നന്നായി എഴുതി, ആശംസകൾ…
നിറഞ്ഞ സ്നേഹം സുഹൃത്തേ…
നന്നായിട്ടുണ്ട് good story
നിറഞ്ഞ സ്നേഹം കൂട്ടെ..
ഇത് നമ്മുടെ ഷാന തന്നെ ആണോ ?
അവൾക് ഇത്രയും മലയാളം ഹെയ്
എനിക്കും ആ സംശയം ഇല്ലാതില്ല , ,.??
നിങ്ങടെ ഷാന ആയി കരുതിക്കോ… ഞാനിവിടെ പുതിയ ആൾ ആണ്… ??
??
????
സ്നേഹം കൂട്ടെ…
???
സ്നേഹം കൂട്ടെ