ഹൃദയത്തിൽ സൂക്ഷിക്കാൻ [വിഷ്ണു?] 287

ഹൃദയത്തിൽ സൂക്ഷിക്കാൻ

Hridayathil Sookshikkan | Author : Vishnu?

ഹായ് എൻ്റെ പേര് വിഷ്ണു നിങ്ങളിൽ ചിലർക്ക് ഒക്കെ എന്നെ അറിയാം.. ഞാൻ ആദ്യമായി ആണ് ഒരു കഥ എഴുതുന്നത് ഇവിടെയും അപ്പുറത്തും ആയിട്ട് ധാരാളം കഥ വായിക്കാറുണ്ട്.പണ്ട് തുടങ്ങി വച്ച ഒരു കഥ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പൂർത്തിയാക്കാം എന്ന് തീരുമാനിച്ചത്.കഥ എഴുതുന്നു എന്ന് പറഞ്ഞപ്പോ കൂടെ നിന്ന എൻ്റെ കൂട്ടുകാർക്കും ചേട്ടന്മാർക്കും നന്ദി.നമ്മൾ മിക്കവാറും കേൾക്കുന്ന ചില വാർത്തകൾ ഒക്കെ ഈ കഥയിൽ .അപ്പോ കൂടെ ഉണ്ടാവും എന്ന വിശ്വാസത്തിൽ…

ഇന്ന് സമൂഹത്തിൽ നാം കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും ആയ ചില വാർത്തകൾ ഈ കഥ എഴുതുവാൻ എന്നെ സ്വാധീനിച്ചിട്ടുണ്ട്.,.,

 

ഹൃദയത്തിൽ സൂക്ഷിക്കാൻ?

ഇന്ന് എന്തൊരു ദിവസമായിരുന്നു….
രാവിലെ മുതലേ മടുപ്പ്,പിന്നെ ഒരുതരം പിരിമുറുക്കം….ഫോട്ടോ എടുക്കാൻ പോലും വിളിച്ചിട്ട് എനിക്ക് പറ്റിയില്ല…എല്ലാവരോടും സംസാരിച്ച് ഒന്നും കഴിക്കാനും പറ്റിയില്ല…ഇതൊക്കെ അറിഞ്ഞത്കൊണ്ട് ആണെന്ന് തോന്നുന്നു, മനു രണ്ട് ആൽഫാം മേടിച്ച് വച്ചിട്ടുണ്ട്…ഇവന്റെ ഒരു കാര്യം.
പണ്ട് ജിമ്മിൽ പോക്ക് ഉണ്ടായിരുന്ന സമയത്ത് തൊട്ടേ ഉള്ള ശീലം ആണ്.വർക്കൗട്ട് കഴിഞ്ഞ് വരുന്ന വഴി വൈകിട്ട് ഈ അൽഫാം തീറ്റ?

എന്തായാലും വിശപ്പ് അല്ലേ പ്രധാനം..ഒന്നും നോക്കിയില്ല അത് എടുത്ത് അങ്ങ് കഴിക്കാൻ തുടങ്ങി….ഇന്ന് ഇനി വൈകിട്ട് എന്താണോ എന്തോ…ഇട്ടിരുന്ന ഷർട്ട് ഒക്കെ ആകെ വിയർത്തു മുഷിഞ്ഞു…
ഒന്ന് പോയി കുളിച്ചേക്കാം എന്ന് വച്ചു…
അങ്ങനെ നേരെ പോയി കുളിച്ചു,ഒരു T- ഷർട്ടും,ട്രാക്സൂട്ട് എടുത്തിട്ടു….

വല്ലാത്ത ക്ഷീണം ഉണ്ട്…എന്നാലും കിടക്കാൻ ഒന്നും തോന്നുന്നില്ല… ജനലിന്റെ അടുത്തേക്ക് പോയി നിന്നു…ചന്ദ്രേട്ടൻ ഇപ്പൊ നല്ല ഫോം ആണെന്ന് തോന്നുന്നു..നല്ല നിലാവിൽ മുറ്റം ഒക്കെ കാണാൻ സാധിക്കുന്നുണ്ട്..അവിടിവിടെ ഒക്കെ ഇടകൾ വീണു കിടക്കുന്നു..എന്തെന്നില്ലാത്ത ഒരു സൗന്ദര്യം രാത്രിക്ക്..
വെറുതെ ആകാശത്തേക്ക് നോക്കിനിന്നു..
ഇനി എന്തെങ്കിലും നിയോഗം ഉണ്ടെങ്കിലോ…? ഏത്???

വെറുതെ അങ്ങനെ നിന്നപ്പോ പഴയ കാര്യങ്ങൾ ഒക്കെ എവിടെ നിന്നോ മനസ്സിലേക്ക് വന്നു…
.
.
എനിക്ക് സ്വന്തം എന്ന് പറയാൻ ഉള്ളത് അമ്മയും,ഒരു പെങ്ങളും ആണ്…അച്ഛൻ എന്റെ പ്ലസ്2 പഠിത്തം കഴിഞ്ഞ ആ സമയത്ത് മരിച്ചു.എന്തായാലും അതോടെ എന്‍റെ ഉപരിപഠനം എന്നത് വെറും സ്വപ്നം മാത്രമായി.

പിന്നെ അമ്മയുടെ കഷ്ടപ്പാട് ഒക്കെ കണ്ട് വെറുതെ നടക്കാൻ ഒന്നും തോന്നിയില്ല..എന്തേലും ജോലി വേണം..അമ്മയെയും,പെങ്ങളെയും നോക്കണം എന്നുള്ള ചിന്ത മനസ്സിലേക്ക് കേറി.
പണ്ട് ഒരുപാട് തവണ എന്റെ ഉത്തരവാദിത്വത്തെ കുറിച്ച് അച്ഛൻ ഉപദേശിക്കുകയും,വഴക്ക് പറയുകയും ഒക്കെ ചെയ്തിട്ടും നന്നവാത്ത ഞാൻ, ഇപ്പൊ അതിന്റെ ഒന്നും ആവശ്യം ഇല്ലാതെ തന്നെ നന്നായി എന്ന് പറയുന്നത് ആവും ശെരി.

129 Comments

  1. Macha poli?❤️
    Oru starter aanenn pryilla ezuthkandal valare nannayirinnu
    Aa swapnathile sundariye nxt partil kaanamo
    Pnne policekaranum familyum chinnnuvumm ammayum ellrum nannayirinnu
    Chinnu vegm veetilethette enn prarthikkunnu allelm pengammar vtl ethan vygumbol oru vallatha pedi aan
    Nxt partin kathirikkunnu mwuthe?
    Snehathoode……❤️

    1. വിഷ്ണു?

      Berlin bro❤️❤️

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം??.പിന്നെ സ്വപ്നത്തില് ഉള്ള ആളെ കൊണ്ടുവരുന്നത് ഓക്കേ ഞാൻ ഒന്ന് അലോചികട്ടെ?.അതേ പെങ്ങൾ വീട്ടിൽ എത്താൻ വൈകിയാൽ ഉണ്ടാവുന്ന ടെൻഷൻ എനിക്ക് മനസ്സിലാവും ഞാൻ അത് ഒരിക്കൽ അനുഭവിച്ചതും ആണ്.

      അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം..തിരിച്ചും ഒരുപാട് സ്നേഹം??

  2. നാളെ വായിക്കാട്ടോ മുത്തേ? ഇന്ന് ഇനി ഒന്നിനും വയ്യ

    1. പതിയെ മതി മുത്തെ ?.നാളെ വായിച്ചാൽ മതി?

  3. അവിടെ പറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് വരും എന്ന് വിചാരിച്ചില്ല.. തുടർക്കഥ ആണല്ലേ? വായിക്കാൻ ഞാൻ അടുത്ത ദിവസങ്ങളിൽ വരാം.. എഴുതി തുടങ്ങിയത് കൊണ്ട് മനസ്സിൽ ഉള്ളത് മൊത്തം അങ്ങ് ഇറക്കിയില്ലേൽ പണി ആകും.. അൽപ നേരം മുൻപാണ് തുടങ്ങിയത്..

    ഒന്നും വിചാരിക്കരുത്. ❤️ഉറപ്പായും വായിക്കും

    1. എംകെ ???

      സൈറ്റിൽ ആദ്യം എൻ്റെ fav ആളോട്
      തന്നെ പറയണം എന്നായിരുന്നു..ഈ ഭാഗം ഏകദേശം സബ്മിറ്റ് ആവാറായപ്പോ
      തന്നെ നിയോഗവും വന്നു.അവിടെ പറഞ്ഞപ്പോ അത് ശ്രദ്ധിച്ചില്ല എന്നാണ് ഞാൻ ഓർത്തത്.കമൻ്റ് ഇല്ലെങ്കിൽ ഒന്നൂടെ പറയാൻ വച്ച് ഇരിക്കുക ആയിരുന്നു.

      പതിയെ മതി എംകെ.എനിക്ക് എന്നും നിങ്ങളും ഹർഷാപ്പി ഒക്കെയാണ് ആദ്യം.ഇങ്ങനെ ഒരു കഥ എഴുതാൻ ഒക്കെ കാരണം ഞാൻ പറഞ്ഞതാണല്ലോ?.താഴെ പറഞ്ഞത് തന്നെ.. അടുത്ത ഭാഗം പതിവ് പോലെ അടിപൊളി ആക്കി കഴിഞ്ഞ് സമയം ഓക്കേ കിട്ടുമ്പോൾ വായിച്ചാൽ മതി.ഈ കഥയിൽ എംകെയുടെ കമൻ്റ് ഞാൻ കുറച്ച് മുൻപ് കൂടി ഓർത്തെ ഒള്ളു.അത് വന്നല്ലോ എനിക്ക് അത് മതി??

      ഒരുപാട് ഒരുപാട് സ്നേഹത്തോടെ??

  4. കുറച്ചു സമയം തരണം
    ഉറപ്പായും വായിച്ചു അഭിപ്രായം കുറിക്കാം..
    വായനക്കുള്ള മനസ്സല്ല ഇപ്പോൾ
    അതുകൊണ്ടാണ്..ശ്രദ്ധ പോകാതെ.. വായിക്കണ്ടേ…

    1. ഹർഷാപി ???

      വായിക്കുന്നത് ഒക്കെ പതിയെ മതി.പിന്നെ ഇതൊക്കെ എന്നോട് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ..അടുത്ത ഒരു മനോഹരമായ ഭാഗം വരാൻ,അത് വായിക്കാൻ കാത്തിരിക്കുന്ന ആളുകളിൽ ഓരാൾ അല്ലേ ഞാനും..എപ്പോ എങ്കിലും സമയം പോലെ വായിച്ചാൽ മതി..എനിക്ക് ഈ കമൻ്റ് തന്നെ ധാരാളം ആണ്???.

      ഒരുപാട് ഒരുപാട് സ്നേഹത്തോടെ???

    1. ഈ കമൻ്റ് ഒട്ടും പ്രതീക്ഷിച്ചില്ല..♥️?.

      നമ്മൾ ആരാധിക്കുന്ന ആളുകൾ വന്നു നമ്മുടെ കഥ ഇഷ്ടമായി എന്ന് പറയുന്നത് കേൾക്കുമ്പോൾ ഉണ്ടല്ലോ???

      ഒരുപാട് സ്നേഹം..♥️?.അടുത്ത ഭാഗം അധികം വൈകില്ലാ ❣️❣️

        1. ♥️?

  5. ജീവിതത്തിൽ മദ്യം കൈ കൊണ്ടു തൊടാത്ത എന്നെ നീ മദ്യപാനി ആക്കിയല്ലേടാ തെണ്ടി ?

    പിന്നെ ഞാൻ പോകുവാണേൽ ബാംഗ്ലൂർ പോകില്ല വേറെ ഒരു സ്ഥലത്തെ പോകുവോള് എന്ന് നിനക്ക് അറിയാല്ലോ.. ?

    1. അപ്പോ ഞാനാ..എന്നെ ഞാൻ ഒരു കുടിയൻ ആക്കി അപ്പോ നീ അങ്ങനെ സുഖികേണ്ട?.

      അറിയാമേ…?.നിന്നെ ഞാൻ Barcelona യുടെ ക്ലബ് തൂപ്പ്‌കാരൻ ആക്കും??.നിനക്ക് പുച്ഛം അല്ലേ..കളിക്കുനോട..കളി പുള്ളെടാ??

  6. വിഷ്ണു മച്ചാനെ…???

    ഇനി ഇവിടെ കതയെഴുതാൻ ആരാ ബാക്കി ഉള്ളത് ? എല്ലാരും എഴുതി മറക്കുവാണല്ലോ ??
    നെടുമുടി വേണു പറഞ്ഞപോലെ “അറിഞ്ഞില്ല ആരും പറഞ്ഞില്ല” താൻ ഇത്രയും കഴിവുള്ള ഒരാൾ ആണെന്ന് ?? ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഇങ്ങനെയൊക്കെ എഴുതാൻ കഴിയുന്നത് തന്നെ വലിയൊരു കാര്യമാണ് ?? എന്തെങ്കിലുമൊക്കെ എഴുതാൻ ആർക്കും പറ്റും പക്ഷേ അത് വായിക്കുന്നവരുടെ മനസ്സിൽ കയറാനും അവർക്ക് ഇഷ്ടപ്പെടാനും കഴിഞ്ഞാൽ അത് ഒരു എഴുത്തുകാരൻ എന്ന നിലയിൽ വലിയൊരു അംഗീകാരമാണ്.

    കഥയെപ്പറ്റി എന്താണ് ബോസ് ഇനി കൂടുതലായി ഞാൻ പറയേണ്ടത്, നീ പൊളിച്ചടുക്കില്ലേ ?? വായിച്ചു തുടങ്ങിയപ്പോൾ ഇതൊരു തുടർക്കഥ ആകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല… വളരെ നന്നായി തന്നെ തുടങ്ങി നല്ല ഒഴുക്കോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്… തുടർ ഭാഗങ്ങളും ഇതുപോലെ തന്നെ തുടരുക ✌️✌️

    ഈ കഥയും നിന്റെ ജീവിതവുമായി ചെറിയൊരു സാമ്യമുണ്ട് എന്ന് എനിക്ക് തോന്നുന്നു…സത്യമാണോ എന്നറിയില്ല ?
    നീ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു വണ്ടിയിൽ ഓട്ടത്തിനു പോയിരുന്നു എന്ന്, കൂടാതെ നിന്റെ ഡി പി യിൽ ഉള്ള ഫോട്ടോ പൾസർ 220 ആണല്ലോ.. അതൊക്കെ വെച്ച് ഞാനൊരു കാൽക്കുലേഷൻ നടത്തിയതാണ്… വിച്ചു ചെറുതായിട്ട് നീ തന്നെയാണെന്നാണ് എന്റെ ഒരു നിഗമനം.
    ലക്ഷ്മിയെ പോലൊരു പെങ്ങളും ദേവിയെ പോലെ ഒരു അമ്മയും അല്ലേ നിനക്കുള്ളത് ??

    പിന്നെ കഥയിലെ ഓരോ കഥാപാത്രങ്ങളെയും ഇഷ്ടായി കേട്ടോ…ഗസ്റ്റ് റോളിൽ വന്ന പോലീസുകാരനും ഭാര്യയും മക്കളെയും വരെ മനസ്സിലുണ്ട് ?? ചിന്നുവിന്റെ കുറുമ്പും കുസൃതിയും കുട്ടിത്തവും ഒക്കെ കാണുമ്പോൾ അങ്ങനെ ഒരു പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ ആശിച്ചു പോകുകയാണ്… നടക്കില്ല എങ്കിലും വെറുതെ ഒരു ആശ!

    അപ്പൊ നിന്റെ കഥയുടെ അടുത്ത ഭാഗത്തിന് വേണ്ടി ഞാനും വെയിറ്റിംഗ് ആണ് ???

    സ്നേഹത്തോടെ സ്വന്തം ചങ്ങായി മേനോൻ കുട്ടി ???

    1. മേനോൻ കുട്ടി..നിൻ്റെ കമൻ്റ് ഉണ്ടാവും എന്ന് എനിക്ക് ഉറപ്പായിരുന്നു.അതിനൊക്കെ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു..?

      എല്ലാവരെയും നമ്മൾ ഒരു കഥ എഴുതിക്കും..പിവി യും,23 തെണ്ടിയും,ബാക്കി എൻ്റെ സഹോദരങ്ങളും ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇത് വീണ്ടും pending ഇട്ടെനെ.. അവരുടെ ഓക്കേ സപ്പോർട്ട് കാരണം ഇത് ആദ്യ ഭാഗം അങ്ങ് എഴുതി തീർത്തു എന്ന് പറയാം?.രാഹുൽ ഒരെണ്ണം എഴുതികൊണ്ട് ഇരിക്കുന്ന എന്നാണ് അറിയാൻ കഴിഞ്ഞത്.ഇത്തിരി കഴിഞ്ഞ് അവനും കൂടി വരും..

      ഞാൻ ഈ കഥയ്ക്ക് ഒട്ടും സപ്പോർട്ട് കിട്ടും എന്ന് പ്രതീക്ഷിച്ചതല്ല..ഇതൊക്കെ വിശ്വസിക്കാൻ പോലും ആവുന്നില്ല..നീ എന്നെ ഇങ്ങനെ പൊക്കി പറയല്ലേ എനിക്ക് തന്നെ കിളി പോയി ഇരിക്കുവാ?.
      നിനക്ക് ഇഷ്‌ടമായല്ലോ..എനിക്ക് അത് മാത്രം മതി?.

      ഒരു തുടർക്കഥ ആവുമ്പോൾ ഓരോ ഭാഗം കഴിയുമ്പോഴും എന്തൊക്കെ ആണ് മാറ്റാം വരുത്തേണ്ടത് എന്നൊക്കെ അറിയാൻ പറ്റുമല്ലോ..അതൊക്കെ ആണ് കാരണം.പിന്നെ മറ്റൊരു ചെറുകഥ പകുതിക്ക് നിർത്തി വെച്ചിട്ടുണ്ട്?.അടുത്ത ഭാഗത്തും ഇതേ ഫ്ലോ കൊണ്ടുവരാൻ ശ്രമിക്കാം?

      കുറേ ഒക്കെ നീ പറഞ്ഞത് ശെരിയാണ്…പൾസർ എൻ്റെയല്ല എൻ്റെ അടുത്തുള്ള ഒരു ചേട്ടൻ്റെ ആണ്..ഓട്ടം പോയത് ഞാൻ ഓർക്കുന്നില്ല?.പിന്നെ പെങ്ങൾ ഇത്ര വലുതല്ല..ഇപ്പൊ പത്താം ക്ലാസ്സിൽ പഠിക്കുന്നു..ഇതിലെ ഒരു 75% ഒക്കെ അവള് തന്നെയാണ്.അമ്മ പിന്നെ നമ്മുടെ മുത്ത് ആണ് പക്ഷേ കലിപ്പ് ആയി കഴിഞ്ഞാൽ ഇതുപോലെ തന്നെ പെട്ടെന്ന് സോപ്പ് ഇട്ടു മാറ്റാൻ പറ്റില്ല കേട്ടോ?.അച്ഛൻ ശേരിക്ക് driver ആണ്.വണ്ടി ഓടിക്കൽ experience ഒക്കെ അച്ഛൻ നല്ല മൂടിൽ ഇരുന്നപ്പോൾ നൈസ് ആയിട്ട് ചൂണ്ടിയതാണ്?.

      പോലീസ് സറും ഫാമിലിയും ഒക്കെ രാഹുൽ23 തന്ന ഒരു ചെറിയ ആശയത്തിൽ നിന്ന് എങ്ങനെയോ ഉണ്ടായതാണ്.അവരെ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.പിന്നെ ചിന്നുവിനേ നീ അങ്ങ് എടുത്തോ?

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ചക്കരെ❣️ അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം..

      ഒരുപാട് സ്നേഹത്തോടെ?♥️

  7. First kadha anenu parayilla bro nannayitund akshara thett chila edathu kandu enath ozhichal baki set aanu .
    Nayika koodi varunathode kadha vere lvl aavum… ❤❤❤

    1. Chippan ബ്രോ❤️

      കഥകൾ എഴുതി ഒരു ഇടത്ത് പോസ്റ്റ് ചെയ്യുന്നത് ഇത് ആദ്യമായാണ്.തെറ്റുകൾ ഒക്കെ അടുത്ത ഭാഗത്ത് ശേരിയാക്കാം?.നായികയെ എപ്പോ കൊണ്ടുവരണം എന്നുള്ള ആലോചന നടക്കുന്നു?.വന്നു കഴിഞ്ഞ് എന്താവും എന്ന് ഒരു പിടിയും ഇല്ല..

      ഒരുപാട് സ്നേഹം ബ്രോ❤️

  8. വിഷ്ണു കഥ വളരെ നന്നായിട്ടുണ്ട്.അടുത്ത പാർട്ടിൽ ആ അഞ്യത സുന്ദരിയെ പരിചയപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു?

    1. ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം vishnu ബ്രോ❤️

      അജ്ഞാത സുന്ദരി വരാൻ ഇത്തിരി
      കൂടി കാത്തിരിക്കേണ്ടി വരും..വന്നു കഴിഞ്ഞ് എന്നെ ചീത്ത പറയാതെ ഇരുന്നാൽ മതി?

      ഒരുപാട് സ്നേഹം??

  9. വിഷ്ണു,
    തുടക്കം അത്ര വായനാ സുഖം കിട്ടിയില്ല പക്ഷെ പതിഞ്ഞ താളം വളരെ വേഗം മാറി നല്ലൊരു കഥ പറച്ചലിന്റെ വഴിയിൽ എത്തി ഒപ്പം ഉദ്യോഗജനകമായി നിർത്തുകയും ചെയ്തു.
    അടുത്ത ഭാഗം ധൈര്യമായി എഴുതിക്കോ, ആദ്യഭാഗം എല്ലാവരും ഇഷ്ടമാകും. അടുത്ത ഭാഗം ഉടനെ വരുവാൻ ആശംസകൾ…

    1. ഒരുപാട് സ്നേഹം ?

      തുടക്കം ഞാൻ പരമാവധി ശേരിയക്കാൻ നോക്കിയതാണ്..പിന്നെ അങ്ങനെ ഒക്കെയാണ് വന്നത്.ലൈന് ഇടയിൽ സ്പെസും കുറച്ച് മാറി ഒക്കെയാണ് പബ്ലിഷ് ആയതും.
      എന്തായാലും ഇഷ്ടമായല്ലോ..?❤️.ഒരുപാട് വൈകില്ല ബ്രോ..പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം..♥️♥️

  10. Next part എപ്പോളാ വരുക ❤❤❤

    1. വിഷ്ണു?

      ഇതുവരെ തുടങ്ങിയിട്ടില്ല..ഇതിൻ്റെ അഭിപ്രായം അറിഞ്ഞിട്ട് തുടങ്ങാം എന്ന് വെച്ചു..ഒരുപാട് വൈകാതെ തരാൻ ശ്രമിക്കാം.
      സ്നേഹം
      ??❤️

  11. മോനെ…

    നീയും അങ്ങനെ ഒരു കഥാകാരൻ ആയിരിക്കുന്നു അല്ലെ… വായിച്ചില്ല ഉടനെ വായിച്ചിട്ട് അഭിപ്രായം പറയാം… വായിക്കാതെ കിടക്കില്ല…

    സ്നേഹത്തോടെ അഖിൽ ♥️

    1. വിഷ്ണു?

      അഖിൽ ബ്രോ??

      ഈ pv ഒക്കെ നിർബന്ധിച്ചപ്പോൾ ?.വായിക്കും എന്ന് അറിയാം..അഭിപ്രായം അറിയാൻ വേണ്ടി കാത്തിരിക്കുന്നു….

      ???

  12. Mutheeeyyyy?????

    1. വിഷ്ണു?

      ഉയിരെ ❤️❤️?

  13. Nnaniyttund bro..
    Waiting for next part

    With love ❤️
    Sivan

    1. വിഷ്ണു?

      Sivan bro ❤️

      ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം❤️.അടുത്ത ഭാഗം ഉടനെ ഉണ്ടാവും..എഴുതി തുടങ്ങിയില്ല?.

      സ്നേഹം??

  14. എടാ..,,,
    ഞാൻ വായിച്ചിട്ടില്ല…,,
    നൈറ്റ്‌ വായിക്കും…✌️✌️✌️
    ഹാജർ വെച്ചിട്ടുണ്ട് ❣️❣️

    1. വിഷ്ണു?

      വായിക്കും എന്ന് അറിയാം..
      Attendance തന്നിട്ടുണ്ട് ഇനി പൊയ്ക്കോ?
      അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു❤️?

  15. വിഷ്ണു? ബ്രോ… ❤️

    ആദ്യമെ കഥകളുടെ ലോകത്തേക്ക് ഒരു എഴുത്തുകാരൻ എന്ന രീതിയില്‍ സ്വാഗതം. ?

    നല്ല തുടക്കമാണ് ബ്രോ… ഒരു കൊച്ചു കുടുംബത്തിന്റെ സുന്ദരകാഴ്ചകള്‍…?? ചിന്നുവും അമ്മയും ആയുള്ള രംഗങ്ങൾ ഒക്കെ അടിപൊളി ആയിരുന്നു. ?♥️

    പിന്നെ ചിന്നു… നിനക്ക് അറിയാമല്ലോ… ആ പേര്‌ എനിക്ക് ഒരുപാട്‌ ഇഷ്ടം ഉള്ളതാണ്. നീ തുടങ്ങി വെച്ച പോലെ ഒരു കൊച്ചു കഥ ഞാനും തുടങ്ങിയപ്പോ ഈ പേര്‌ അതിൽ ഉണ്ടായിരുന്നു.

    പിന്നെ രാഹുല്‍? അത് ബോബനും മോളിയിലേ പട്ടിയെ പോലെ എപ്പോഴും നിന്റെ കുടെ കാണുമല്ലോ… പക്ഷേ ഡയലോഗ് കൊടുത്തില്ല… അത് മോശമായി പോയി. അടുത്ത ഭാഗങ്ങളില്‍ ഉണ്ടാവുമായിരിക്കും.

    വല്ലാത്തൊരു സസ്പെന്‍സിലായി പോയി നിർത്തിയത്… ബാക്കി അറിയാൻ ഇപ്പൊ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. കാത്തിരിക്കുന്നു, അടുത്ത ഭാഗത്തിന്‌…

    സ്നേഹത്തോടെ
    ഖൽബിന്റെ പോരാളി ?

    1. വിഷ്ണു?

      എൻ്റെ പോരാളിയുടെ കമൻ്റ് ആണ് എനിക്ക് വേണ്ടത്❤️?..ഒരുപാട് സ്നേഹം?

      കണ്ണേട്ടെൻ്റെ ചിന്നുവിനെ നമ്മുക്ക് അങ്ങനെ മറക്കാൻ പറ്റുമോ♥️..ആദ്യം എൻ്റെ സ്വന്തം അനിയത്തിയുടെ പേരാണ് വെച്ചിരുന്നത് മാളു എന്ന് .പിന്നെ ചിന്നു എന്ന പേര് എങ്ങനെയോ മനസ്സിൽ വന്നു..അപ്പോ അത് അങ്ങ് മാറ്റി..എന്നാലും ഇടയ്ക്ക് എവിടെയോ മാളു എന്ന് കിടപ്പുണ്ട്?

      ഇത് എൻ്റെ ആദ്യ കഥയുടെ ആദ്യ ഭാഗം ആയതുകൊണ്ട് ആദ്യം വായിക്കാൻ കൊടുത്തത് അവനാണ്..അപ്പോ ഡയലോഗ് ഒക്കെ കൊടുത്തു ഒന്ന് വാരാൻ നോക്കിയാൽ അവൻ അപ്പോ തന്നെ അത് മാറ്റാൻ പറയും..അടുത്ത ഭാഗത്തിൽ അവന് ഡയലോഗ് ഉണ്ടാവും..??

      ഒരു സസ്പെൻസ് കിടക്കട്ടെ എന്ന് വെച്ചു.അടുത്ത ഭാഗം ഉടനെ ഉണ്ടാവും..പോരാളിയുടെ വാക്കുകൾ എന്നും മനസ്സിൽ ഉണ്ടാവും❤️?.സ്നേഹം?

    2. എനിക്ക് deylog ഇല്ല, നീ അങ്ങനെ ഇപ്പൊ സുഗിക്കണ്ട.. ?

      1. അടുത്ത ഭാഗത്ത് നീ കാണ്..ഒരു സ്ലോ മോഷൻ എൻട്രി ഒക്കെ ഉണ്ട്…?

          1. ?

  16. അല്‍ മിഷ്ടര്‍ വിസ്നൂ ഒരെഴുത്തുകാരനായിക്കുണു…??
    വായിച്ചിട്ടു പറയാം, പ്രതീക്ഷക്കൊത്തുയര്‍ന്നോ എന്ന്..?

    1. വിഷ്ണു?

      Anas?
      എടാ വല്യ പ്രതീക്ഷ ഒന്നും കൊടുക്കേണ്ട..?

      വായിച്ച് വരൂ സഹോ♥️♥️

  17. അടിപൊളിയായിട്ടുണ്ട്?❤
    ആരാ ഈ മാളു. ഇടയ്ക്ക് ആ പേര് വന്നു.

    1. വിഷ്ണു?

      മാളു ഇടയ്ക്ക് വന്നു അല്ലേ..ഞാൻ കുറെ നോക്കിയിട്ടും കണ്ടില്ല..മാളു എൻ്റെ സ്വന്തം പെങ്ങൾ ആണ്..?

      സ്നേഹം♥️?

    1. വിഷ്ണു?

      Thanks ??

  18. വായിച്ചിട്ട് പറയാം

    1. വിഷ്ണു?

      ???

  19. അങ്ങനെ വിഷ്ണുവും ഒരു auther ആയി…
    ഇനി എനിക്ക് സന്ദോഷമായി കണ്ണടക്കാം…☺️

    എന്തായാലും വായിച്ചിട്ട് പറയാം

    1. വിഷ്ണു?

      പുരുഷു എന്നെ അനുഗ്രഹിക്കണം?

      വായിച്ചു വരൂ??

  20. ഉഫ്, രേമാഞ്ചം…

    1. വിഷ്ണു?

      ??

  21. മുത്തെ വൈകിട്ട് വായിച്ചിട്ട് അഭിപ്രായം പറയാം ❤️

    1. വിഷ്ണു?

      മതിയല്ലോ?

    1. വിഷ്ണു?

      ??

  22. വിരഹ കാമുകൻ???

    First ❤️❤️❤️

    1. വിഷ്ണു?

      പിന്നല്ല..വന്നത് ഞാൻ പോലും അറിഞ്ഞത് ഇപ്പോഴാ?

      ???

Comments are closed.