ഹരിചരിതം 2 [Aadhi] 1228

 

* * * * * * * *

 

സമരം എല്ലാം കഴിഞ്ഞു ക്യാന്റീനിൽ ചായ കുടിച്ചു ഇരിക്കുമ്പോൾ ശ്രീ നല്ല സന്തോഷത്തിൽ ആയിരുന്നു. ഓരോരുത്തരും ഓരോ ഡിപ്പാർട്മെന്റിലെയും വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ കൗതുകത്തോടെ കേൾക്കുകയും അതേപോലെ ചിരിക്കുടുക്കയെ പോലെ പൊട്ടിച്ചിരിക്കുകയും ചെയ്യുകയാണ് കക്ഷി. ഞാനും അവളുടെ ഓപ്പോസിറ്റ് ചെയറിൽ ഇരുന്നു അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്, അവളുടെ മുടി ചെറുതായി കളർ ചെയ്‌തിട്ടുണ്ട്‌. മുടിയൊക്കെ പതിവ് പോണി ടെയിൽ. കുറച്ചു മുടി ചെവിയുടെ മുകളിലൂടെ പിന്നിലേക്ക് ഇട്ടിട്ടുണ്ട്. അതിടക്കിടക്ക് മുന്നോട്ടു വരുമ്പോൾ ഇടത് കൈ കൊണ്ട് പിന്നെയും പിറകിലേക്ക് പിടിച്ചു വെക്കുന്നു.

 

” ഇങ്ങനെ നോക്കാതെ ചേട്ടാ.. അവളെങ്ങാനും ഉരുകിപ്പോയാ അടുത്ത ചെയർമാൻ സ്ഥാനത്തിന് വേറെ ആളെ നോക്കേണ്ടി വരും ഞങ്ങൾ “, ഏതോ ഒരു കാന്താരി പെണ്ണ് കൂട്ടത്തിൽ നിന്നും പറഞ്ഞതാണ്.

 

” പുള്ളിക്ക് നോക്കാലോ.. ഈ ഒരൊറ്റ മനുഷ്യന് വേണ്ടി അല്ലെ ഇവളിന്നീ കോളേജ് മൊത്തം അടപ്പിച്ചത്… “, വേറാരോ അതേറ്റുപിടിച്ചു.

 

ഞാൻ അവളെ നോക്കി ഇരിക്കുന്നത് എല്ലാവരും കണ്ടപ്പോൾ എനിക്കും ചമ്മൽ വന്നു. പക്ഷേ അതിനേക്കാൾ ചമ്മൽ ഈ  കൂട്ടത്തിൽ ഏറ്റവും മുതിർന്നത് ഞാനാണ്. പക്ഷേ എല്ലാവരും എന്നെ അവരുടെ കൂടെ ഉള്ള ഒരാളായിട്ടാണ് കണക്കുകൂട്ടിയിരിക്കുന്നത്. ഒരു ബഹുമാനവും ഇല്ല…

 

ഞാൻ പയ്യെ ശ്രീയെ നോക്കി. അവളുടെ മുഖം ഇത്തിരി ചുവന്നിട്ടുണ്ട്… ചുണ്ടിൽ ചെറിയൊരു കള്ളച്ചിരി ഉണ്ട്.

 

” അയ്യോ.. ഫൂലൻ ദേവിക്കും നാണമോ ?? ഒറ്റ രാത്രി കൊണ്ട് ധാരാവി ഒഴുപ്പിച്ച കണിമംഗലത്തെ ജഗന്നാഥനല്ലെ ഈ ഇരിക്കുന്നേ എന്ന് വിചാരിച്ചു ഒന്ന് നോക്കിയതാണേ…. ” ഞാൻ വിട്ടുകൊടുക്കാതെ പറഞ്ഞു.

 

അവൾ ഒരിത്തിരി കപടദേഷ്യത്തോടെ മേശയിൽ ഉണ്ടായിരുന്ന എന്റെ കൈക്ക് ഒന്ന് നുള്ളി.

പിന്നെ എന്തോ ഓർത്ത പോലെ അവളുടെ സ്ലിങ് ബാഗ് തുറന്നു എന്റെ വാച്ച് എടുത്തു തിരിച്ചും മറിച്ചും ഒന്ന് നോക്കി.

32 Comments

  1. അടുത്ത ഭാഗം എന്നാ

    1. നാരായണന്‍ കുട്ടി

      വന്നല്ലോ

  2. ആദി ബ്രോ..

    ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..

    1. avide vayicho?? 😛
      orupad santhosham ishtappettennu arinjathil ❤❤❤

  3. ❤❤❤

  4. കിടു

    1. നന്ദി രാവണൻ??

  5. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????

    1. ????❤️❤️❤️❤️

  6. നാരായണന്‍ കുട്ടി

    ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
    അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?

    1. ഒരുപാട് സ്നേഹം???
      അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??

      1. Adutha part ennayirikkum ennu parayamo
        Njan ee kadha adyamayan vayikkunnath

        1. Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !

  7. വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്‌.
    Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
    Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്‌.
    Ethintae bakkyi part paettan തന്നെ ayakanae
    സ്നേഹത്തോടെ
    ദാവീദ്

    1. ??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
      ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??

  8. ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…

    1. ഒരുപാട് സന്തോഷം???❤️❤️❤️

  9. ???…

    പോരട്ടെ ???…

  10. M.N. കാർത്തികേയൻ

    ?????

  11. രാഹുൽ പിവി

    ❣️

  12. ♥️♥️♥️

Comments are closed.