എന്തായാലും സാരമില്ല. ഇതുകൊണ്ട് രണ്ടു ദിവസം നേരത്തെ ലൈബ്രറി കുറച്ചു നേരം കൂടെ തുറന്നു വെച്ചാൽ ആർക്കെങ്കിലും ഉപകാരം ആവും… തൽക്കാലം മോൻ വാ… അയാളുടെ പീരീഡ് തുടങ്ങിക്കാണും, ഞാൻ ഇന്നലെ നിങ്ങളുടെ ടൈം ടേബിൾ ഒപ്പിച്ചാർന്നു ”
എനിക്കെന്തോ ഇതൊക്കെ കണ്ടിട്ട് ശ്രീയോട് ഭയങ്കര വാത്സല്യമോ സ്നേഹമോ ഒക്കെ ആണ് തോന്നുന്നത്. എന്ത് പാവമാണ് ഇവൾ.. പക്ഷെ പ്രവൃത്തി കണ്ടാൽ ഫൂലൻ ദേവി മാറി നിൽക്കും. ഇനിയിപ്പോൾ ഇതിലെ ന്യായം നോക്കി അനലൈസ് ചെയ്തിട്ട് കാര്യം ഇല്ല..
മനഃസാക്ഷി, പ്ളീസ് സ്റ്റോപ്പ് ദി പ്രോസസ്സ് !!
അങ്ങനെ ഞങ്ങൾ സമരം മുദ്രാവാക്യം ഒക്കെ വിളിച്ചു ഞങ്ങളുടെ ഡിപ്പാർട്മെന്റിലേക്ക് നടന്നു. കേറാൻ നേരം ശ്രീ കാര്യങ്ങളുടെ മൊത്തത്തിൽ ഒരു ചിത്രം എനിക്ക് തന്നു. ക്ലാസ് ടൈം നാലു മണി വരെ ആണ്. കഴിഞ്ഞ സെമെസ്റ്ററിന്റെ അവസാനം പുതിയ ലൈബ്രേറിയൻ വന്നതോടെ ലൈബ്രറി സമയം അഞ്ചു മണിയിൽ നിന്നും നാലര ആക്കി കുറച്ചു. അവരുടെ എന്തോ പേർസണൽ കാര്യങ്ങൾക്ക് വേണ്ടി. അവർക്ക് സംഘടനയിൽ നല്ല പിടിപാട് ഉള്ളത് കൊണ്ട് ഇവർ കോളേജിൽ കൊടുത്ത നിവേദങ്ങൾക്കൊന്നും ഫലമുണ്ടായില്ല. അതാണ് ഇപ്പോൾ സമരത്തിൽ എത്തി നിൽക്കുന്നത്.
കൂടാതെ സ്റ്റെപ് കേറാൻ നേരം അവൾ ഒരു പേപ്പർ എടുത്ത് എനിക്ക് നീട്ടി..
” ഇനി ഇവിടുന്നങ്ങോട്ട് ശെരിക്കും മുദ്രാവാക്യം വിളിച്ചോ.. അയാളുടെ മുന്നിൽ പോയി, അവിടെ നിന്നും ക്ലാസ് ഇറക്കണം… പിന്നെ വല്ലാണ്ട് ശബ്ദത്തിൽ വിളിച്ചു തൊണ്ട പൊട്ടിക്കണ്ട, ശീലം ഇല്ലാത്തതല്ലേ…”
അവൾ പഴയ ശ്രീ ആയിരിക്കുന്നു.
ഞങ്ങൾ ചെന്നു. പ്രൊഫസർ പഴയ പോലെ ക്ലാസ് എടുക്കുന്നുണ്ട്. ഇന്നും ഞങ്ങൾ ചെന്ന് നിന്നപ്പോൾ പുള്ളി പുച്ഛത്തോടെ ഞങ്ങളെ നോക്കി ഇന്നെന്താ പ്രെശ്നം എന്ന് ചോദിച്ചു. കാര്യം പറഞ്ഞപ്പോൾ സാറിനു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. പക്ഷെ പുള്ളി വിട്ടുതരാൻ ഒരുക്കം അല്ലായിരുന്നു. ഈ പീരീഡ് കഴിഞ്ഞിട്ട് വിടാമെന്ന് പറഞ്ഞു. പറ്റില്ലെന്ന് ഞങ്ങളും. പുള്ളി വന്നു എന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു ഇറങ്ങാൻ പറഞ്ഞു. ഞാൻ ആ കൈ തട്ടിമാറ്റി… അപ്പോഴേക്കും ബാക്കി ഉള്ളവർ മുഴുവൻ ക്ലാസ്സിലേക്ക് കേറി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയിരുന്നു. ശ്രീ ഒന്നും മിണ്ടാതെ വാതിലിന്റെ സൈഡിൽ ഭിത്തിയോട് ചേർന്ന് അവളുടെ സ്വതസിദ്ധമായ സിഗ്നേച്ചർ ചിരിയോടെ കൈകെട്ടി നിൽക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും വേറെയും കുറച്ചു അധ്യാപകർ എത്തി, HOD ഉം സീനിയർ പ്രഫസേഴ്‌സ് കുറച്ചു പേരും. എല്ലാവരോടും ക്ലാസ്സിൽ നിന്നിറങ്ങാൻ പറഞ്ഞു… അങ്ങനെ ക്ലാസ്സിൽ നിന്നും എല്ലാവരും ഇറങ്ങി…ഞങ്ങളും സാറും സാര് പഠിപ്പിച്ചുകൊണ്ടിരുന്ന എന്നെ ഇത് വരെ ക്‌ളാസ്സ്‌മേറ്റ് ആണെന്ന് മനസിലാക്കാത്ത വിദ്യാർത്ഥികളും…
എല്ലാം കഴിഞ്ഞു ഞങ്ങൾ നോക്കിയപ്പോൾ ശ്രീ ക്ലാസ്സിന്റെ വാതിൽ വലിച്ചടച്ചു കുറ്റി ഇട്ടു… വിദ്യാർത്ഥികൾ ഇത് കണ്ടു അവൾക്ക് സിന്ദാബാദ് വിളിച്ചു ഒച്ചയും ബഹളവും ഉണ്ടാക്കാൻ തുടങ്ങി. ഇതൊക്കെ കണ്ടു കൊണ്ട് നേരെ ഓപ്പോസിറ്റ് റൂമിലെ സ്റ്റാഫ് റൂമിൽ ഇരുന്നു പ്രൊഫസർ ഞങ്ങളെ കലിപ്പിച്ചു നോക്കുന്നുണ്ടായിരുന്നു.
അടുത്ത ഭാഗം എന്നാ
വന്നല്ലോ
ആദി ബ്രോ..
ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..
avide vayicho?? 😛
orupad santhosham ishtappettennu arinjathil ❤❤❤
Pi entua
??
❤❤❤
???
കിടു
നന്ദി രാവണൻ??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????
????❤️❤️❤️❤️
ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?
ഒരുപാട് സ്നേഹം???
അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??
Adutha part ennayirikkum ennu parayamo
Njan ee kadha adyamayan vayikkunnath
Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !
??
???
വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്.
Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്.
Ethintae bakkyi part paettan തന്നെ ayakanae
സ്നേഹത്തോടെ
ദാവീദ്
??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??
ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…
ഒരുപാട് സന്തോഷം???❤️❤️❤️
???…
പോരട്ടെ ???…
????
?????
❤️❤️
❣️
??
❤️
❤️❤️
♥️♥️♥️
???❤️