ഹരിചരിതം 2 [Aadhi] 1228

എനിക്കൊന്നും മനസ്സിലാവുന്നില്ല. ഞാൻ പതിയെ എന്റെ കയ്യിൽ ഒന്ന് പിച്ചിനോക്കി.. സ്വപ്നം ഒന്നുമല്ല. ആകെ ഒരു പുകമയം. എന്താ സംഭവം???

 

ശ്രീയും താടിക്കാരനും കൂടെ എന്തൊക്കെയോ ഗൂഡാലോചനയിൽ ആണ്.

 

കുറച്ചു കഴിഞ്ഞപ്പോൾ ആ കൂട്ടത്തിൽ നിന്നും എന്നെ തല്ലാൻ കൊണ്ട് വന്ന കുറുവടികളിൽ ഒക്കെ മുദ്രാവാക്യം  എഴുതിയ ചാർട്ട് പേപ്പറുകൾ നിറഞ്ഞു അതൊക്കെ ബാനറുകൾ ആവാൻ തുടങ്ങി…

 

ഞാൻ അതൊക്കെ വായിക്കാൻ ശ്രമിച്ചു.

 

” Open the library till 6 ”

 

” ഞങ്ങൾക്ക് പഠിക്കണം.. നാലരക്ക് അടക്കാൻ ഇത് ബാങ്കല്ല ”

 

പിന്നെ പാർട്ടി സിന്ദാബാദും പാർട്ടി ആദർശങ്ങൾ വേറെയും.

 

വേറെയും എന്തൊക്കെയോ… ചില ബാനർ ഒന്നും വലിയ രസമില്ലാത്ത വാചകങ്ങൾ ആണ്.. എന്നാലും കൊള്ളാം.. മൊത്തത്തിൽ കളർഫുൾ ആയിട്ടുണ്ട്.

 

അപ്പൊ സംഗതി അതാണ്. ഇവർ ഇന്നും സമരം വിളിക്കാൻ പോവുകയാണ്. ഇന്നലെ പ്രൊഫസർ കോളേജിനെ സംബന്ധിക്കുന്ന കാര്യങ്ങൾക്ക് അല്ലാതെ സമരം വിളിക്കാൻ പാടില്ല എന്ന് പറഞ്ഞതിന് പകരം വീട്ടാൻ ഇറങ്ങിയത് ആണ് ശ്രീ.. ഇന്നലെ ഉച്ചക്ക് മുഴുവൻ ഇവൾ കുത്തി ഇരുന്നു ആലോചിച്ചത് ഇതാണ്.. എന്റെ കവിളിൽ പിടിച്ചുകൊണ്ട് സർപ്രൈസ് ഉണ്ടെന്നു പറഞ്ഞത് ഇതാണ്. ഇവൾ ഈ ബാനറും പോസ്റ്ററും ഒക്കെ എഴുതുന്നത് ഞാൻ കാണാതിരിക്കാൻ ആണ് എന്നെ ഇന്നലെ അഭിയുടെ കൂടെ ബീച്ച് കാണാൻ വിട്ടത്.. ഓക്കേ.. ഇപ്പൊ കാര്യങ്ങൾ വ്യക്തമാവുന്നുണ്ട്.

 

 

ഞാൻ അവളെ വിളിച്ചു മാറ്റിനിർത്തി, ” എടീ, നീയെന്താ ഈ കാണിക്കുന്നത്?? നീ ഈ കോളേജ് മൊത്തം പൊളിക്കുമോ?? ”

 

” അതേയ്… ഇന്നലെ അയാൾ എന്റടുത്തു ചൊറിഞ്ഞപ്പോൾ മുതൽ ഞാൻ ആലോചിക്കുകയായിരുന്നു എന്ത് ചെയ്യണം എന്ന്.. അങ്ങനെ കിട്ടിയതാ ഇത്. പിന്നെ ഇന്നലെ അയാൾ എന്നോട് പറഞ്ഞത് എനിക്ക് കുഴപ്പം ഒന്നുമില്ല.. പ്രവർത്തനത്തിൽ ഇങ്ങനത്തെ കാര്യങ്ങൾ സ്വാഭാവികം ആണ്. പക്ഷെ ഇന്നലെ അയാൾ ആ ക്ലാസ്സിൽ വെച്ച് ഏട്ടനോട് അങ്ങനെ ഒക്കെ പറഞ്ഞപ്പോ… ക്ലാസ്സിൽ കേറിയിട്ടില്ലെങ്കിലും ഇനി രണ്ടു വര്ഷം പേടിക്കേണ്ട ക്ലാസ്സല്ലേ അത്…നാണക്കേടാണ്. ”

 

” എടീ അതിനു ഇത്രേം പേരുടെ ക്ലാസ് മുടക്കീട്ട് വേണോ…?? നീയാരാ ഇങ്ങനെ ഒക്കെ പ്രതികാരം ചെയ്യാൻ, നക്‌സലൈറ്റോ മാവോയിസ്റ്റോ?? ”

 

അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് ” അതാണോ പ്രശ്നം?? ഇവിടെ ആരെങ്കിലും തുമ്മിയാൽ വരെ ഹർത്താൽ അല്ലെ… പിന്നാണോ ഇത്?? പിന്നെ..ഇതിൽ അങ്ങനെ കുറ്റബോധം തോന്നേണ്ട കാര്യം ഒന്നുമില്ല. നിങ്ങൾ കൂടെ വന്നിട്ട് ഞങ്ങൾ നടത്താൻ ഇരുന്ന സമരം ആയിരുന്നു ഇത്. ഫ്രഷേഴ്‌സ് കഴിഞ്ഞിട്ട് നടത്താമെന്നു വെച്ചതാ.. പക്ഷെ ഇത്തിരി നേരത്തെ ആക്കേണ്ടി വന്നു.

32 Comments

  1. അടുത്ത ഭാഗം എന്നാ

    1. നാരായണന്‍ കുട്ടി

      വന്നല്ലോ

  2. ആദി ബ്രോ..

    ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..

    1. avide vayicho?? 😛
      orupad santhosham ishtappettennu arinjathil ❤❤❤

  3. ❤❤❤

  4. കിടു

    1. നന്ദി രാവണൻ??

  5. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????

    1. ????❤️❤️❤️❤️

  6. നാരായണന്‍ കുട്ടി

    ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
    അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?

    1. ഒരുപാട് സ്നേഹം???
      അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??

      1. Adutha part ennayirikkum ennu parayamo
        Njan ee kadha adyamayan vayikkunnath

        1. Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !

  7. വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്‌.
    Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
    Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്‌.
    Ethintae bakkyi part paettan തന്നെ ayakanae
    സ്നേഹത്തോടെ
    ദാവീദ്

    1. ??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
      ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??

  8. ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…

    1. ഒരുപാട് സന്തോഷം???❤️❤️❤️

  9. ???…

    പോരട്ടെ ???…

  10. M.N. കാർത്തികേയൻ

    ?????

  11. രാഹുൽ പിവി

    ❣️

  12. ♥️♥️♥️

Comments are closed.