ഹരിചരിതം 2 [Aadhi] 1228

” അതിനു ഞാൻ എന്തിനാ… നിനക്ക് ഇവന്റെ കൂടെ പൊയ്ക്കൂടേ?? ”

” ആ.. എന്റെ കൂടെ രണ്ടു ദിവസം ക്ലാസിനു വന്നതാ… അതിന്റെ ഐശ്വര്യം പറയണ്ട…”

” അതെന്താടീ….”

ശ്രീയും ഞാനും ഇരുന്നു അഭിയോട് ഫുൾ കഥ പറഞ്ഞു കൊടുത്തു… അവസാനം അഭി ചിരിയോടെ പറഞ്ഞു..

” ഇപ്പൊ മനസ്സിലായില്ലേ അവിടെ ആത്മാർത്ഥത ഉള്ള സാറുമ്മാർ ഉണ്ടെന്നു?? ”

” അത് ആത്മാർത്ഥത അല്ല, അയാൾ പണ്ട് കോളേജിൽ മറ്റേ പാർട്ടി ആയിരുന്നു… അന്നത്തെ ആ ചൊരുക്ക് ഇപ്പോഴും മാറിയിട്ടില്ല. അതാണ് ഞങ്ങളെ കണ്ടാ ഇത്ര പ്രെശ്നം. അയാൾക്കുള്ളത് ഞാൻ കൊടുക്കുന്നുണ്ട്.. നീയിപ്പോ തല്ക്കാലം ഈ സാധനത്തിനേം കൊണ്ട് എവിടേലും ഒക്കെ കറങ്ങാൻ പോ…”

അവൾ എന്നെ സ്കൂട്ടറിൽ നിന്ന് താഴേക്കു തള്ളിക്കൊണ്ട് പറഞ്ഞു…

” പോടീ…. നീ കൂടി ബാ…” ഞാൻ അവളെ വിളിച്ചു. പക്ഷെ എത്ര നിർബന്ധിച്ചിട്ടും അവൾ വന്നില്ല..

അങ്ങനെ ഞാനും അഭിയും കൂടി ശംഖുമുഖം ബീച്ചിൽ പോയി… അവൾ കാര് പാർക്ക് ചെയ്തു ഞങ്ങൾ രണ്ടാളും ഇറങ്ങി ഒന്നിച്ചു കടപ്പുറത്തേക്ക് നടക്കുന്നത് കണ്ടതേ കുറേ പയ്യന്മാരും ആണുങ്ങളും ഞങ്ങളെ രണ്ടു പേരെയും തുറിച്ചു നോക്കിക്കൊണ്ടിരുന്നു. അത് കണ്ടു ഞാൻ അവളുടെ കയ്യിൽ പിടിച്ചു ആട്ടിക്കൊണ്ട് നടക്കാൻ തുടങ്ങി… അവൾ എന്നെ നോക്കിയപ്പോ ഞാൻ അഭിക്ക് അവരെ കാണിച്ചു കൊടുത്തു കണ്ണിറുക്കി.. കാര്യം മനസ്സിലായ അവൾ  ചിരിച്ചുകൊണ്ട് എന്റെ കൂടെ അതെ പോലെ ഒരു കാമുകിയെ പോലെ കയ്യിൽ പിടിച്ചു നടക്കാൻ തുടങ്ങി.. ബീച്ചിൽ തിരക്ക് ആയിത്തുടങ്ങുന്നുണ്ട്. ഒരു ചേട്ടൻ ഒരു സ്കൂട്ടറിൽ സ്പീക്കർ ഒക്കെ വെച്ച് പാട്ടു പാടുന്നുണ്ട്… വെറുതെ പൈസക്ക് വേണ്ടി കൈനീട്ടാതെ പാട്ടു പാടി കുടുംബം നോക്കുന്ന പുള്ളിയെ കുറിച്ചോർത്തു അഭിമാനം തോന്നി…

വെറുതെ കടൽക്കരയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു… കുറച്ചു കഴിഞ്ഞപ്പോഴേക്കും അസ്തമയം ആയി… അതും കഴിഞ്ഞു ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പൊന്നു. വീട്ടിലെത്തി ശ്രീയുടെ റൂമിൽ ചെന്ന് ഹാൻഡിൽ തിരിച്ചപ്പോൾ അത് അകത്തു നിന്നും ലോക്ക് ചെയ്തിട്ടുണ്ട്… പിന്നെ കാണാം എന്ന് വിചാരിച്ചു റൂമിലെത്തി ഫ്രഷ് ആയി ഫുഡ് കഴിക്കാൻ പോയി… ശ്രീ ഇറങ്ങി വന്നു പെട്ടെന്ന് ഫുഡ് കഴിച്ചിട്ട് പോയി… കാര്യമായി ഒന്നും സംസാരിച്ചില്ല. ഞാൻ അഭിയെ നോക്കി എന്താ എന്ന് ചോദിച്ചു…അത് കാര്യമാക്കണ്ട, സ്ഥിരം ആണെന്ന് പറഞ്ഞു അവളും പോയി..

പിറ്റേന്ന് രാവിലെ കോളേജിലേക്ക് പോവാൻ ശ്രീയെ കാത്തു നിൽക്കുമ്പോൾ അവൾ ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞ പെയിന്റിംഗ് പോലത്തെ ഒരു പൊതിയുമായി പുറത്തേക്ക് വന്നു. അത് സ്കൂട്ടറിന്റെ കാല് വെക്കുന്ന അവിടെ വെച്ചിട്ട് അവൾ എനിക്ക് താക്കോൽ തന്നു… അവളുടെ മുഖത്തു ഒരു ചെറിയ ചിരിയും, അതിനേക്കാൾ ശാന്തതയും ഉണ്ടായിരുന്നു.

” ഇതെന്താടീ?? ”

” അതൊരു പെയിന്റിങ്ങാ.. ഒരു എക്സിബിഷന് വെക്കാനാ… ശങ്കു വണ്ടി എടുക്ക്…” അവൾ ചിരിയോടെ പറഞ്ഞു…

ആദ്യം ആയിട്ടാണ് അവൾ ശങ്കു എന്നൊക്കെ വിളിക്കുന്നത്. ഇവളെന്തോ ഒപ്പിച്ചു വെച്ചിട്ടുണ്ട്.. എന്താണാവോ??

അവളുടെ ബ്ലൂ ലേഡി പെർഫ്യൂം ആസ്വദിച്ചു ഞാൻ വണ്ടി മുന്നോട്ടെടുത്തു. അതിനിടയിൽ ‘ഗൗരി’ ബസ് പതിവ് പോലെ ഞങ്ങളെ ഓവർ ടേക്ക് ചെയ്തു പോയി.

കോളേജ് ഗേറ്റിൽ വണ്ടി വെച്ച് കേറുമ്പോഴേ കണ്ടു, കുറേ ബോയ്‌സ് നല്ല അടിപൊളി കുറുവടി ഒക്കെ ആയിട്ട് ഞങ്ങളെ കാത്തു നിൽക്കുന്ന പോലെ ക്യാമ്പസ്സിനകത്തു നിൽക്കുന്നു.

32 Comments

  1. അടുത്ത ഭാഗം എന്നാ

    1. നാരായണന്‍ കുട്ടി

      വന്നല്ലോ

  2. ആദി ബ്രോ..

    ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..

    1. avide vayicho?? 😛
      orupad santhosham ishtappettennu arinjathil ❤❤❤

  3. ❤❤❤

  4. കിടു

    1. നന്ദി രാവണൻ??

  5. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????

    1. ????❤️❤️❤️❤️

  6. നാരായണന്‍ കുട്ടി

    ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
    അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?

    1. ഒരുപാട് സ്നേഹം???
      അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??

      1. Adutha part ennayirikkum ennu parayamo
        Njan ee kadha adyamayan vayikkunnath

        1. Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !

  7. വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്‌.
    Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
    Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്‌.
    Ethintae bakkyi part paettan തന്നെ ayakanae
    സ്നേഹത്തോടെ
    ദാവീദ്

    1. ??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
      ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??

  8. ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…

    1. ഒരുപാട് സന്തോഷം???❤️❤️❤️

  9. ???…

    പോരട്ടെ ???…

  10. M.N. കാർത്തികേയൻ

    ?????

  11. രാഹുൽ പിവി

    ❣️

  12. ♥️♥️♥️

Comments are closed.