ഒന്ന് മയങ്ങി എന്ന് തോന്നുന്നു. ” മച്ചാനെ…പോവാം?? “, വിശാൽ എന്നെ തോണ്ടിയപ്പോഴാണ് എനിക്ക് ബോധം വന്നത്. ഒരു വിധം എല്ലാവരും പോയിട്ടുണ്ട്. കുറച്ചു പേര് മാത്രം ഉണ്ട്.. വിശാലും പൂച്ചക്കണ്ണിയും എന്റെ സൈഡിൽ ഇരിപ്പുണ്ട്.
” മച്ചാനെ… ഞാൻ ഇവളെ ഒന്ന് കൊണ്ട് വിട്ടിട്ട് വരാം… “
കുറച്ചു നേരം ഒറ്റക്കിരുന്നപ്പോൾ ആണ് ശ്രീ എന്നെ കാണുന്നത്. അവൾ അടുത്തേക്ക് വന്നിരുന്നു. ഇന്നവൾക്ക് ബ്ലൂ ലേഡിയുടെ മണമില്ല.. ഒരു ചന്ദനത്തിന്റെ ഒക്കെ മണം ആണ്.
” എന്താണ് ഒറ്റക്കിരിക്കുന്നത് ?? ”
” ഏയ്… ഒന്നുമില്ല. എല്ലാവരും പോയി. വീട്ടിൽ പോയാലോ എന്ന് ആലോചിക്കുകയായിരുന്നു. ”
” നിക്ക്.. നമുക്ക് കുറച്ചു ഫോട്ടോ ഒക്കെ എടുത്ത് പതുക്കെ പോവാം.. അടുത്ത ഓണത്തിന് ഞാൻ ഇവിടെ ഇല്ലല്ലോ… ”
” മ്…. ”
” വെള്ളടിച്ചിട്ടുണ്ടോ ?? ”
” ഏഹ്… ?? ”
” അടിച്ചിട്ടുണ്ടോ എന്ന്… ? ”
നുണ പറയാൻ തോന്നിയില്ല.. ” മ്… ചെറുതായിട്ട്… ”
അവൾ എന്റെ വയറിനിട്ടു ഒരു കുത്തു തന്നുകൊണ്ട് പറഞ്ഞു, ” അപ്പൊ അതാണല്ലേ ഇങ്ങനെ റിലേ പോയി ഇരിക്കുന്നത് ?? വാ.. നമുക്ക് അങ്ങോട്ട് പോവാം… ”
എന്നെ പിടിച്ചു വലിച്ചു ഒരു മരത്തിന്റെ ചുവട്ടിലേക്ക് ഇരുത്തി. കുറെ പേരുണ്ട് അവിടെ. അവളുടെ ഗാംഗ്. അവൾ എന്റെ കയ്യിലൂടെ കയ്യിട്ട് തോളിൽ ചാരി ഇരുന്നു. എന്തോ ആ സമയത്തു ഞാൻ ഇന്ന് അഭിയെ കണ്ടത് മറന്നു.. എല്ലാം മറന്നു…
കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞങ്ങൾ ഇറങ്ങി. എല്ലാവരോടും യാത്ര ഒക്കെ പറഞ്ഞു ഇറങ്ങി.
” അതേയ്… നമുക്ക് ശംഖുമുഖം പോയാലോ ?? അന്ന് ഞാൻ ഇല്ലായിരുന്നല്ലോ… ”
അങ്ങനെ വണ്ടി ബീച്ചിലേക്ക്.. ബീച്ചിൽ സാരി ഉടുത്തിരിക്കാൻ അവൾക്ക് പാടായിരുന്നു.കുറച്ചു മാറി സിമെൻറ് ബെഞ്ചിൽ ഞങ്ങൾ ഇരുന്നു. അന്നത്തെ അതെ ചേട്ടൻ പാട്ടുപാടിക്കൊണ്ടിരിക്കുന്നുണ്ട്. ശ്രീ എന്തൊക്കെയോ വിശേഷങ്ങൾ പറയുന്നുണ്ട്. ഒന്നും കേൾക്കുന്നില്ല. ഞാൻ കടലിലേക്ക് നോക്കി ഇരിക്കുകയാണ്. ഉച്ചക്ക് കണ്ട ദൃശ്യങ്ങൾ പിന്നെയും മനസ്സിലേക്ക് വരുന്നു. ശ്രീയോട് പറയണോ??? വേണ്ട.. അവളുടെ മനസ്സിൽ അഭി ഒരു റോൾ മോഡൽ ആണ്. അത് ഞാൻ ആയിട്ട് ഇല്ലാതാക്കരുത്. ഇതെന്റെ മനസ്സിൽ തന്നെ കിടക്കട്ടെ. വേറെ ആരും അറിയണ്ട.
കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ഇറങ്ങി. വീട്ടിൽ വന്നു ഡ്രസ്സ് എടുത്ത് ബസ് സ്റ്റാൻഡിലേക്ക്… അഭിയോട് യാത്ര പറഞ്ഞില്ല.. ആന്റിയോട് വിളിച്ചു പറഞ്ഞു. ഇനി പത്തു ദിവസം നാട്ടിൽ. ആകെ ഉള്ള സങ്കടം ഈ കാന്താരിയെ പിരിഞ്ഞിരിക്കുന്നതാണ്. അവൾക്കും സങ്കടം ഉണ്ടെന്നു മുഖത്ത് നിന്നറിയാം…ബസിൽ കേറാൻ നേരം എനിക്കവളെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നി… ഞാൻ കെട്ടിപ്പിടിച്ചു, അവളുടെ കവിളിൽ പിച്ചിക്കൊണ്ട് ബൈ
അടുത്ത ഭാഗം എന്നാ
വന്നല്ലോ
ആദി ബ്രോ..
ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..
avide vayicho?? 😛
orupad santhosham ishtappettennu arinjathil ❤❤❤
Pi entua
??
❤❤❤
???
കിടു
നന്ദി രാവണൻ??
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????
????❤️❤️❤️❤️
ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?
ഒരുപാട് സ്നേഹം???
അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??
Adutha part ennayirikkum ennu parayamo
Njan ee kadha adyamayan vayikkunnath
Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !
??
???
വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്.
Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്.
Ethintae bakkyi part paettan തന്നെ ayakanae
സ്നേഹത്തോടെ
ദാവീദ്
??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??
ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…
ഒരുപാട് സന്തോഷം???❤️❤️❤️
???…
പോരട്ടെ ???…
????
?????
❤️❤️
❣️
??
❤️
❤️❤️
♥️♥️♥️
???❤️