ഹരിചരിതം 2 [Aadhi] 1228

അറിയുന്നില്ല. അവന്റെ കൈകൾ അഭിയുടെ പുറത്തൂടെ ഇഴഞ്ഞു നടക്കുന്നു. ഗാഢമായ ചുംബനം.

ഞാൻ പാതി തുറന്ന വാതിലിനു പുറത്തു തലക്കടിയേറ്റ പോലെ തരിച്ചു നിന്ന് പോയി. എന്ത് ചെയ്യണം?? അകത്തു കയറി ബഹളം ഉണ്ടാക്കണോ?? അവനെ പിടിച്ചു തല്ലണോ?? അഭിയോട് ചോദിക്കണോ?? ഒന്നും അറിയില്ല.. ആകെ ഒരു മരവിപ്പ്. എന്റെ കൂടെ ഇത്രയും കാലം കളിച്ചു ചിരിച്ചു നടന്ന അഭിയാണ് ഇങ്ങനെ ബെഡിൽ എന്ന് വിശ്വസിക്കാൻ ആവുന്നില്ല. അതും ഞങ്ങൾ ആരും ഇല്ലാത്ത സമയത്തു ഒരാളെ വിളിച്ചു കയറ്റി… ചെ… അധികം ആലോചിക്കാനേ വയ്യ.. ഒന്നുകൂടി നോക്കി. അവൻ അവളുടെ സാരി എല്ലാം ഊരാൻ തുടങ്ങിയിരുന്നു.

വീണ്ടും അതെ പെരുപ്പ്. അഭി വിദ്യാഭ്യാസം ഉള്ള ആളല്ലേ.. സിറ്റിയിൽ ജനിച്ചു ജീവിച്ചു വളർന്ന പെൺകുട്ടി.. അവൾക്കറിയാം എന്താണ് നല്ലതെന്നും ചീത്തയെന്നും.. കുറച്ചു നേരം ഭിത്തിയിൽ ചാരി നിന്നു. പതുക്കെ പുറത്തിറങ്ങി ബൈക്ക് എടുത്ത് കോളജിലേക്ക് ഓടിച്ചു. കണ്മുന്നിൽ ഇപ്പോഴും അതെ കാഴ്ച്ച. അഭി ഇത്രക്ക് ചീപ് ആവുമോ ??? അല്ല.. അതിലെന്താ ഇത്ര തെറ്റ്?? അവൾ പ്രായപൂർത്തി ആയതല്ലേ..അവളുടെ ജീവിതം, അതിൽ നീ എന്തിനാ അഭിപ്രായം പറയുന്നത്?? പലവിധ ചോദ്യങ്ങൾ…

കോളേജിൽ എത്തി റെക്കോർഡ് സാറിന് കൊണ്ടുപോയിക്കൊടുത്തു. നേരെ വിശാലിന്റെ അടുത്ത് ചെന്നു.

” നിനക്കെന്താടാ പറ്റിയത്?? അയാൾ വല്ലതും പറഞ്ഞോ ?? ”

ഞാൻ ഇല്ല എന്ന് തലയാട്ടി. ഇനി ഞങ്ങൾ മാത്രമേ ഭക്ഷണം കഴിക്കാനുള്ളൂ… കഴിക്കാൻ വയ്യ, വിശക്കുന്നില്ല..ദാഹവുമില്ല…. പക്ഷെ തൊണ്ടയാകെ വരണ്ട പോലെ.

എന്റെ ഇരുത്തം കണ്ടു വിശാൽ കാര്യമന്വേഷിച്ചു. ഒന്നുമില്ലെന്ന്‌ കാണിച്ചു എന്തൊക്കെയോ കഴിച്ചു എന്ന് വരുതിക്കൂട്ടി ഞാൻ എണീറ്റു. ശ്രീ അവിടെ ക്ലാസ്സിൽ എല്ലാവരുടെയും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നു. അവളോട് പറയണോ… വേണ്ട, അവളുടെ ചേച്ചി അല്ലെ… കൂടാതെ അവളുടെ ഈ സന്തോഷം കളയാൻ വയ്യ.

വിശാൽ പൂച്ചക്കണ്ണിയെ ലൈൻ അടിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ വളിപ്പിനൊക്കെ അവൾ പൊട്ടിപ്പൊട്ടി ചിരിക്കുന്നു. എന്താ ചെയ്യേണ്ടത് ??? ഒരെത്തും പിടിയും കിട്ടുന്നില്ല. എന്റെ അവസ്ഥ കണ്ടു അവൻ എന്റെ അടുത്തേക്ക് വന്നു, ” എന്താടാ??? എന്താ ഇങ്ങനെ നിൽക്കുന്നെ?? വാ… നമുക്ക് അവിടെ പോയിരിക്കാം… ”

” ഇല്ലെടാ… എനിക്കെന്തോ.. ഞാൻ വീട്ടിൽ പോയാലോ എന്നാ…”

” ഇന്നിങ്ങനെ ഒരു ദിവസമായിട്ട് വീട്ടിലോ… അതൊന്നും വേണ്ട.. നീ വാ… നിന്റെ മൂഡ് മാറ്റാൻ വേറൊരു ഐറ്റം ഉണ്ട്. ” അവൻ എന്നെയും വിളിച്ചു പുറത്തേക്ക് ഒരു കാറിന്റെ അടുത്തേക്ക് നടന്നു.

ക്‌ളാസ്സിലെ രണ്ടു പേരുണ്ട്… കാറിൽ ഇരുന്നു സംസാരിക്കുന്നു, ഒരാൾ ഡ്രൈവർ സീറ്റിലും മറ്റെയാൾ പിന് സീറ്റിലും. കാറിന്റെ ഡാഷ് ബോർഡിൽ ലെയ്സിന്റെയും അച്ചാറിന്റെയും ഒക്കെ പാക്കറ്റ് കിടക്കുന്നുണ്ട്. മദ്യപാനം ആണ്. ഞങ്ങളെ കണ്ടപ്പോൾ രണ്ടുപേരും കൈ കാണിച്ചു വിളിച്ചു. ഞാൻ ചെന്ന് ബാക്കിൽ കേറി ഇരുന്നു. ഡ്രൈവർ സീറ്റിൽ ഇരുന്നവൻ സീറ്റിന്റെ അടിയിൽ നിന്നും വോഡ്ക എടുത്ത് സെവൻ അപ് ഒഴിച്ച് മിക്സ് ചെയ്തു ഒരു ഗ്ലാസിൽ നീട്ടി.. ഒറ്റ വലിക്കു അത് കുടിച്ചു. മറ്റെയാൾ ലെയ്സ് പൊട്ടിച്ചു എന്റെ നേരെ നീട്ടി… അങ്ങനെ ഒരു മൂന്നു നാലു റൌണ്ട് കഴിഞ്ഞപ്പോൾ ഒരു സമാധാനം ആയി… അവരൊക്കെ എന്തൊക്കെയോ പറയുന്നു.. ചിരിക്കുന്നു. പുറത്തേക്കിറങ്ങിയപ്പോൾ കാറിന്റെ ഡോറിൽ ഒരു സിഗരറ്റ് പാക്. അതെടുത്തു അതിൽ നിന്നും ഒരെണ്ണം വലിച്ചപ്പോഴേക്കും ടെൻഷൻ എല്ലാം പോയ പോലെ…

” അളിയാ… പോയാലോ?? ” വിശാൽ എന്നെയും കൊണ്ട് തിരിച്ചു നടന്നു. നല്ല രസമുണ്ട്. പണ്ട് ഒന്ന് രണ്ടു പ്രാവശ്യം മദ്യപിച്ചിട്ടുണ്ടെങ്കിലും അത് ശീലം ഇല്ലായിരുന്നു. പിന്നെ ഇടക്ക് സിഗരറ്റ് വലിക്കും, കമ്പനിക്ക് മാത്രം. പക്ഷെ ഇന്ന് നല്ല രസം തോന്നുന്നു.

അവിടെ ചെന്നപ്പോൾ എന്തൊക്കെയോ പരിപാടികൾ നടക്കുന്നു. ഒരു മൂലക്ക് പോയിരുന്നു. അടുത്തിരുന്ന പെണ്കുട്ടികളൊക്കെ പെട്ടെന്ന് എണീറ്റ് പോയി.

32 Comments

  1. അടുത്ത ഭാഗം എന്നാ

    1. നാരായണന്‍ കുട്ടി

      വന്നല്ലോ

  2. ആദി ബ്രോ..

    ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..

    1. avide vayicho?? 😛
      orupad santhosham ishtappettennu arinjathil ❤❤❤

  3. ❤❤❤

  4. കിടു

    1. നന്ദി രാവണൻ??

  5. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????

    1. ????❤️❤️❤️❤️

  6. നാരായണന്‍ കുട്ടി

    ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
    അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?

    1. ഒരുപാട് സ്നേഹം???
      അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??

      1. Adutha part ennayirikkum ennu parayamo
        Njan ee kadha adyamayan vayikkunnath

        1. Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !

  7. വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്‌.
    Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
    Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്‌.
    Ethintae bakkyi part paettan തന്നെ ayakanae
    സ്നേഹത്തോടെ
    ദാവീദ്

    1. ??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
      ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??

  8. ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…

    1. ഒരുപാട് സന്തോഷം???❤️❤️❤️

  9. ???…

    പോരട്ടെ ???…

  10. M.N. കാർത്തികേയൻ

    ?????

  11. രാഹുൽ പിവി

    ❣️

  12. ♥️♥️♥️

Comments are closed.