ഹരിചരിതം 2 [Aadhi] 1228

” ചേച്ചി… ഈ ബ്ലൗസ് ഇപ്പൊ അടിച്ചു കിട്ടുമോ?? ”

” ഇല്ലല്ലോ മോളെ.. നല്ല തിരക്കാ… രാവിലെ വന്നിരുന്നെങ്കിൽ നോക്കാമായിരുന്നു… ”

അവളുടെ മുഖം ആകെ സങ്കടം ആയി. അവസാനത്തെ ഓണം സെലിബ്രെഷൻ ആണ്, അത് സാരി ഉടുക്കാതെ ചുരിദാർ ഇടേണ്ട അവസ്ഥ ആയി… ഒരു വഴിയും ഇല്ല. അപ്പോഴാണ് അന്ന് ആതിരയുടെ ചേച്ചി തയ്ക്കും എന്ന് പറഞ്ഞത് ഓർമ വന്നത്. ശ്രീയെകൊണ്ട് വിളിപ്പിച്ചു ചോദിച്ചപ്പോൾ രണ്ടു മണിക്കൂർ കൊണ്ട് തരാമെന്നു പറഞ്ഞു. അങ്ങനെ സാരി എടുത്തു. മുണ്ട് മാത്രം എടുക്കാൻ പോയ എന്നെ അവൾ എടുത്ത സാരിക്ക് മാച്ച് ചെയ്യുന്ന ഒരു കുർത്തയും മുണ്ടും എടുപ്പിച്ചു. കടയിൽ നിന്നിറങ്ങിയപ്പോൾ ശ്രീയെ മുന്നിൽ വിട്ടു ഞാൻ ആതിരയുടെ വീട്ടിലേക്ക് വാങ്ങിയ സാരിയും മുണ്ടും കൂടി എടുത്തു. ശ്രീയുടെ അതെ കളറിൽ ഉള്ള സാരി.

നേരം സന്ധ്യ അവരായിരുന്നു ആതിരയുടെ വീട്ടിൽ എത്തിയപ്പോൾ. ബ്ലൗസ് തയ്പ്പിക്കാൻ ഏൽപ്പിച്ചു ഞങ്ങൾ അടുത്തുള്ള യൂനിസെക്സ് ബ്യൂട്ടി പാർലറിലേക്ക് നടന്നു.. ശ്രീയുടെ മുടി ഒന്ന് മുറിച്ചു എന്നെ പിടിച്ചു താടിയും മുടിയും ഷേപ്പ് ഒക്കെ ചെയ്തു ഫേഷ്യലും ചെയ്യിപ്പിച്ചു കടയിലെ ഉത്തരേന്ത്യക്കാരി പെണ്ണ് രണ്ടാളും നല്ല മാച്ച് ആണെന്ന് പറഞ്ഞു കൈ കൊണ്ട് കാണിച്ചു.  ഞങ്ങൾ ചിരിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി. കുറച്ചു നേരം കൂടി ആതിരയുടെ വീട്ടിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോഴേക്കും ബ്ലൗസ് റെഡി ആയി. ഇറങ്ങാൻ നേരം ഞാൻ അതിരക്കായി വാങ്ങിയ കവർ എടുത്ത് ശ്രീയെ കൊണ്ട് കൊടുപ്പിച്ചു. ഹോ..അപ്പൊ അവിടെ ഉണ്ടായ സന്തോഷം.. പറയാൻ പറ്റില്ല. ഏതായാലും സന്തോഷം കണ്ണീരിലേക്ക് എത്തുന്നതിനു മുന്നേ ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കി.

തിരിച്ചു വരുന്ന വഴി കുറെ സ്ഥലങ്ങളിൽ നിർത്തി ശ്രീ മാച്ചിങ് ആയ ഫാൻസി ആഭരണങ്ങൾ വാങ്ങി. എനിക്ക് എങ്ങനെ എങ്കിലും ഒന്ന് വീട്ടിൽ എത്തിയാൽ മതി എന്നെ ഉണ്ടായിരുന്നുള്ളൂ..

രാവിലെ ഞാൻ എണീക്കുന്നതിന്റെ മുന്നേ ശ്രീ എണീറ്റ് ഒരുക്കം തുടങ്ങിയിരുന്നു. ഞാൻ എന്റെ ചുവന്ന കുർത്തയും മുണ്ടും എടുത്തിട്ട് വാച്ചും കെട്ടി ഹാളിൽ വന്നിരുന്നു. കുറെ നേരമായി ഇരിക്കാൻ തുടങ്ങിയിട്ട്. അവൾ വരുന്ന ലക്ഷണം ഇല്ല. അഭി ഇറങ്ങി വരുന്നുണ്ട്. എന്നെ നോക്കി ചിരിച്ചു സെറ്റിയിൽ വന്നിരുന്നു, അവളുടെ മുഖത്തു നല്ല ഉറക്കക്ഷീണം ഉണ്ട്..കരഞ്ഞ പോലെ ഉണ്ട്..

” എന്താടീ മുഖം ഒക്കെ ഒരുമാതിരി… ?”

” ഒന്നുമില്ലെടാ. ഇന്നലെ കുറച്ചു നോട്ട്സ് ഒക്കെ ഉണ്ടാക്കി കിടന്നപ്പോൾ ലേറ്റ് ആയി. അതാ… അല്ല നിങ്ങൾ പോവുന്നില്ലേ? ”

” അതിനു നിന്റെ പുന്നാര പെങ്ങൾ വരണ്ടേ.. കുറെ നേരം ആയി. നീ പോവുന്നില്ലേ? ”

” ഇല്ല. ഞാൻ ലീവാ. നിന്റെ ഡ്രസ്സ് കൊള്ളാലോ… നല്ല സെലക്ഷൻ ”

” ആ.. എന്റെ അല്ല, അവൾടെ ആണ്. ”

” അതാണ്… നിന്റെ ഒക്കെ കുറെ എഴുത്തും ചിത്രവും ഒക്കെ ഉള്ളതാണല്ലോ. ഇപ്പൊ കാണാൻ ഒരു വൃത്തി ഉണ്ട് ”

ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ശ്രീ ഇറങ്ങി വന്നു. ഇന്നലെ വാങ്ങിയ സാരി ആണ്. ശരീരത്തിന്റെ വേറെ ഭാഗങ്ങൾ ഒന്നും കാണിക്കാതെ വൃത്തിക്ക് ഉടുത്തിരിക്കുന്നു. ചുവന്ന ബ്ലൗസ് നല്ല ഡിസൈനിൽ തയ്പ്പിച്ചിരിക്കുന്നു. സാരിയുടെ ബോർഡർ ഒക്കെ കസവാണ്. ബാക്കി ഭാഗത്തു ചെറിയ ചെറിയ മയിൽ‌പ്പീലി ഡിസൈൻ. സാരിക്ക് മാച്ച് ചെയ്യുന്ന ഒരു ജിമിക്കി. നെറ്റിയിൽ ഡിസൈനർ പൊട്ടു. ഒരു കയ്യിൽ സെറ്റ് വള, മറ്റേ കയ്യിൽ ഒരു വാച്ച്. സാധാരണ കെട്ടുന്ന പോണി ടെയിൽ അല്ലാതെ മുടി വെറുതെ പിന്നിലേക്ക് ഇട്ടിരിക്കുന്നു.ഷാംപൂ ചെയ്ത മുടി ഇടക്കിടക്ക് അനുസരണ ഇല്ലാതെ ചെവിക്ക് മുകളിലൂടെ മുന്നോട്ട് വരുന്നു. അതവൾ കഴുത്തു ചെരിച്ചു പിന്നിലേക്ക് കോതി ഒതുക്കുന്നു.. ഒരു ദേവതയെ പോലെ.. ഹെയർ സ്റ്റൈൽ മാത്രം അല്പം മാറ്റം ഉണ്ടെന്നേ ഉള്ളൂ….

” ആഹാ.. രണ്ടാളും മാച്ച് ആണല്ലോ. ഇനി വല്ല ബേസ്ഡ് കപ്പിൾ മത്സരം ഉണ്ടോ?? എന്നാൽ നിങ്ങക്കാ ഫസ്റ്റ് ”

” ആണോ?? എന്നാ നമുക്ക് ഒരു കൈ നോക്കാം അല്ലെ ഏട്ടാ?? പിന്നെ അഭി, നിന്റെ കാർ വേണം, സാരി ഉടുത്തു ബൈക്കിൽ കേറിപ്പോവാൻ വയ്യ..”

” നീയെടുത്തോ.. ഞാൻ ലീവാണ്. ചിലപ്പോൾ ഒന്ന് പുറത്തു പോവും, അതിനിവിടെ നിന്റെ വണ്ടി ഇല്ലേ… നിങ്ങൾ എപ്പോഴാ വരുക?? ”

” ഞങ്ങൾ ഏതായാലും ഒരു ആറു മണിയാവും. രണ്ടു മണിക്കൂർ എടുത്ത സാരി ആണ്, നാലാളെ കാണിച്ചിട്ടേ ഞാൻ വരൂ ”

ഏതായാലും ഞങ്ങൾ വണ്ടി ഒക്കെ എടുത്ത് കോളേജിൽ എത്തി. ഇന്നെല്ലാവരും മുണ്ടും സാരിയും ഒക്കെ ആണ്. കോളേജിൽ ഏറ്റവും ഭംഗി ആയിട്ട് പിള്ളേർ വരുന്ന ദിവസമാണ് ഇന്ന്. ഇഷ്ടം പോലെ പ്രോഗ്രാംസും ഉണ്ട്. പൂക്കളം, മാവേലി, സദ്യ, ഓണക്കളികൾ ഒക്കെ ആയിട്ട്. വണ്ടി നിർത്തി ഞങ്ങൾ ബ്ലോക്കിലേക്ക് കേറി ചെന്നപ്പോഴേ എല്ലാവരും നോക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും ശ്രീയെ കണ്ടാൽ ആരായാലും നോക്കും, കൂടെ മാച്ച് ആയുള്ള ഡ്രെസും ഇട്ട് ഞാൻ കൂടി. ആതിരയും ഉണ്ട് ശ്രീയുടെ അതെ സാരി ഉടുത്തു. എന്റെ ക്‌ളാസ്സിന്റെ കാര്യം നോക്കിയപ്പോൾ പകുതി പേരും വന്നിട്ടില്ല. വന്നവരിൽ ചിലർ തന്നെ എങ്ങോട്ടോ മുങ്ങിയിട്ടുണ്ട്. എന്തൊക്കെ ആയാലും വിശാലും പൂച്ചക്കണ്ണിയും ഉണ്ട്.. രണ്ടും നീല ഡ്രസ്സ് ഒക്കെ ഇട്ട്… മ്…

32 Comments

  1. അടുത്ത ഭാഗം എന്നാ

    1. നാരായണന്‍ കുട്ടി

      വന്നല്ലോ

  2. ആദി ബ്രോ..

    ഒരിക്കൽ ഇത് pl വായിച്ചതാണ്, എങ്കിലും വീണ്ടും വായിച്ചു, 1st വായിക്കുന്ന അതേ ഫീൽ..

    1. avide vayicho?? 😛
      orupad santhosham ishtappettennu arinjathil ❤❤❤

  3. ❤❤❤

  4. കിടു

    1. നന്ദി രാവണൻ??

  5. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????

    1. ????❤️❤️❤️❤️

  6. നാരായണന്‍ കുട്ടി

    ഒരിക്കല്‍ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാന്‍ ഒരു വിരസതയും അനുഭവപ്പെടുന്നില്ല ആദീ.
    അടുത്ത പാര്‍ട്ടില്‍ തീര്‍ക്കുമോ?

    1. ഒരുപാട് സ്നേഹം???
      അടുത്ത പാർട്ടിൽ ഇല്ല, അതിനടുത്ത പാർട്ടിൽ തീരും??

      1. Adutha part ennayirikkum ennu parayamo
        Njan ee kadha adyamayan vayikkunnath

        1. Next part ayachittnd.. pages onnum ready akkathe aanu njan ayakkal, chilappo athokke set akkan adminu time vendi varum.. pettennu varumaayirikkum !

  7. വീണ്ടും വായിച്ചു. Paghya polae thanae eppoghum ആ feel kittuna ond. Pine കഥ ariyuna kond ആകും. ശ്രീയുടെ അടുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ond. അദ്യം വായിക്കുമ്പോ njn വിചാരിച്ചത് ഒരു brother inod ulla അടുപ്പം aanen ആണ്‌.
    Ennae okae എന്നാണോ entho ഒരാൾ esttapaeduna ? ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം
    Pine bakkyi കഥ okae വായിച്ച് കലിപ്പൻ്റെ കാന്താരി, കൊതുക്, ജ്വാല okae നേരത്തെ thanae വായിച്ചത് ആണ്‌.
    Ethintae bakkyi part paettan തന്നെ ayakanae
    സ്നേഹത്തോടെ
    ദാവീദ്

    1. ??? സിംഗിൾ പസംഗ ആണല്ലേ?? വരും വരും.. ഏതേലും ഒരു ഹതഭാഗ്യ ഈ വഴിയേ വരും, കാത്തിരിക്കാം??
      ബാക്കി പാർട് പെട്ടെന്ന് തന്നെ അയക്കാം??

  8. ഒരു ബോറും തോന്നാതെ വീണ്ടും വായിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ കഥയുടെ പ്രത്യേകത…

    1. ഒരുപാട് സന്തോഷം???❤️❤️❤️

  9. ???…

    പോരട്ടെ ???…

  10. M.N. കാർത്തികേയൻ

    ?????

  11. രാഹുൽ പിവി

    ❣️

  12. ♥️♥️♥️

Comments are closed.